15 August 2009

പതാകയുടെ മറവില്‍ ....

വര്‍ണ്ണപ്പതാകയുടെ മറപറ്റി
കൊടിയ പാതകങ്ങള്‍
മുറയ്‌ക്ക്‌ നടന്ന്‌ കൊണ്ടിരുന്നു.
ഒടുവില്‍
ഇരകളുടെ വിലാസം രേഖപ്പെടുത്തപ്പെട്ട
ഗോപുരം
മന്ത്രങ്ങളും ,കുതന്ത്രങ്ങളും ,കുന്തമുനകളും
ഉപയോഗിച്ച്‌
നിലം പരിശാക്കി.

സഹികെട്ട ഇരകള്‍
വേദനകൊണ്ട് പുളഞ്ഞു.
തീവ്രമായ നൊമ്പരമെന്ന്‌
മാധ്യമങ്ങളോട്‌
തുറന്ന്‌ സമ്മതിച്ചവരെ
തീവ്രവാദികളെന്ന്
മുദ്രകുത്തി.

തീവ്രമായി വേദനിപ്പിക്കുന്നവരെ
കൂട്ടിലടക്കാന്‍
നിയമങ്ങള്‍
ഇനിയും
പടച്ചുണ്ടാക്കണം
തീവ്രമായി വേദനിക്കുന്നവരെ
പാട്ടിലാക്കാന്‍
മാത്രമേ
നിലവിലുള്ള നിയമങ്ങള്‍
അനുശാസിക്കുന്നുള്ളൂ..
.............................
സന്ദര്‍ശകരെ തൃപ്തരാക്കുന്ന
മരണ ശയ്യയിലെ
അഭിമാനിയുടെ
വാക്കുകള്‍
കടമെടുക്കുക.
"അത്ര തീവ്രമായ വരുത്തോന്നും ഇല്ല "

1 comments:

ജിപ്പൂസ് said...

നിലവിളിക്കാന്‍ പോലുമാകാതെ എരിഞ്ഞടങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്‍റെ രോദനം.

ഇതും തീവ്രവാദത്തിന്‍റെ വകഭേദമാകുമിക്കാ.ശബ്ദം താഴ്ത്തി മതി ഈ ഞരക്കം.

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others