
ആരാണ് കാറ്റിന്റെ തിരശ്ശീലയില്‍
തിരിനാളം കൊണ്ട് കളിക്കുന്നത്
ഇവിടെ ആരോ ഉണ്ടായിരിക്കണം
കാലത്തെ പുണര്‍ന്ന് കളിക്കുന്ന
അര്‍പണ ബോധമുള്ളവന്‍
ആരാണ്...................?
ഇവിടെ ആരോ ഉണ്ടായിരിക്കണം
കാണപ്പെടാത്തതാണ് പൊരുളെന്നുരച്ച്
യാഥാര്‍ത്ഥ്യത്തിന്റെ നിഴലു് കൊണ്ട്
കളിക്കുന്നവന്‍
ആരാണ് ?
ഇവിടെ ആരോ ഉണ്ടായിരിക്കണം
ഇല്ല ആരുമില്ല ഒരാളുമില്ല
ആരും എവിടെയും ഇല്ല
ചോദ്യ കര്‍ത്താകളുടെ ചോദ്യങ്ങളെ നിഗ്രഹിച്ച്
പൂര്‍ണ സമര്‍പ്പണം
ആവശ്യപ്പെടുന്ന
ശുഭ പ്രതീക്ഷയുള്ളവരുടെ
മിഥ്യാ ധാരണകള്‍
മാത്രമാണിവിടെ ഇനിയും ..
അങ്ങനെയെങ്കില്‍
ആരാണ് നീര്‍കണങ്ങളില്‍
രശ്‌മികള്‍ പതിപ്പിച്ച്
ആകാശത്തേയ്‌ക്ക്
മുകിലുകളെ വാരി വിതറിയത് ?
ചിപ്പികളുടെ അറകളില്‍
മുത്തുകളുടെ ബീജങ്ങളെ
നിക്ഷേപിക്കാന്‍
സമുദ്ര നിരപ്പിന്‌മുകളില്‍
മുകിലുകളെ സൃഷ്‌ടിച്ചത് ?
അവനാണ്
ഓരോ ശിലയിലും അഗ്നി നിറച്ചത്
അഗ്നിക്ക് നിറം കൊടുത്തത്
അവനാണ്
അണുവിന് ശബ്‌ദവും
ശബ്‌ദത്തിന് വാക്കും
വാക്കിന് ജീവനും നല്‍കിയത്
അതെ …
ഇവിടെ ആരോ ഉണ്ട്….
എവിടെയോ ആരോ ഉണ്ട്
ആരോ ഉണ്ട്......
തിരിനാളം കൊണ്ട് കളിക്കുന്നത്
ഇവിടെ ആരോ ഉണ്ടായിരിക്കണം
കാലത്തെ പുണര്‍ന്ന് കളിക്കുന്ന
അര്‍പണ ബോധമുള്ളവന്‍
ആരാണ്...................?
ഇവിടെ ആരോ ഉണ്ടായിരിക്കണം
കാണപ്പെടാത്തതാണ് പൊരുളെന്നുരച്ച്
യാഥാര്‍ത്ഥ്യത്തിന്റെ നിഴലു് കൊണ്ട്
കളിക്കുന്നവന്‍
ആരാണ് ?
ഇവിടെ ആരോ ഉണ്ടായിരിക്കണം
ഇല്ല ആരുമില്ല ഒരാളുമില്ല
ആരും എവിടെയും ഇല്ല
ചോദ്യ കര്‍ത്താകളുടെ ചോദ്യങ്ങളെ നിഗ്രഹിച്ച്
പൂര്‍ണ സമര്‍പ്പണം
ആവശ്യപ്പെടുന്ന
ശുഭ പ്രതീക്ഷയുള്ളവരുടെ
മിഥ്യാ ധാരണകള്‍
മാത്രമാണിവിടെ ഇനിയും ..
അങ്ങനെയെങ്കില്‍
ആരാണ് നീര്‍കണങ്ങളില്‍
രശ്‌മികള്‍ പതിപ്പിച്ച്
ആകാശത്തേയ്‌ക്ക്
മുകിലുകളെ വാരി വിതറിയത് ?
ചിപ്പികളുടെ അറകളില്‍
മുത്തുകളുടെ ബീജങ്ങളെ
നിക്ഷേപിക്കാന്‍
സമുദ്ര നിരപ്പിന്‌മുകളില്‍
മുകിലുകളെ സൃഷ്‌ടിച്ചത് ?
അവനാണ്
ഓരോ ശിലയിലും അഗ്നി നിറച്ചത്
അഗ്നിക്ക് നിറം കൊടുത്തത്
അവനാണ്
അണുവിന് ശബ്‌ദവും
ശബ്‌ദത്തിന് വാക്കും
വാക്കിന് ജീവനും നല്‍കിയത്
അതെ …
ഇവിടെ ആരോ ഉണ്ട്….
എവിടെയോ ആരോ ഉണ്ട്
ആരോ ഉണ്ട്......



14 comments:
അന്വേഷണം വായിച്ച് വിലയിരുത്തുക.
kelkunnille aa swaram..uvvu..
shraddichaal kelkkaam..naanayirikunnu
abhinadnangal...qatar blog meet
vazhi vannathaanu ketto...
ഓരോ നിമിഷവും എന്നെയറിയുന്നവനെന്ന് അവനെ ഞാനറിയുന്നു!
ഇവിടെ ആരോ ഉണ്ട്….
എവിടെയോ ആരോ ഉണ്ട്
ആരോ ഉണ്ട്......
ആരോ ഉണ്ട്..അന്വേഷിച്ചറിയാനുള്ള കാര്യങ്ങള്‍ അതിന്റെ
സൂചനയാണ്..
അതെ. എല്ലാത്തിനും ഒരു കേന്ദ്രം...
"അതെ …
ഇവിടെ ആരോ ഉണ്ട്…."
ജീവന്റെ ഓരോ തുടിപ്പും അത് വിളിച്ചു പറയുന്നുണ്ട്.
ചെവിയോര്‍ത്തിരിക്കുക...
അവൻ തന്നെയാണു നമ്മെ ഏറ്റവും നല്ല രൂപത്തിൽ സൃഷ്ട്ടിച്ചതും . ശ്വസിക്കാൻ വായുവും കഴിക്കാൻ ഭക്ഷണവും ഈ ഭൂമിയും അതിലെ സകലതും ഉണ്ടാക്കിയവനും. അവനെ അന്യേഷിച്ചിറങ്ങിയാൽ സത്യത്തെ കണ്ടെത്താം.... ചിന്തിപ്പിക്കുന്ന വരികൾ..
ഇവടെ ആരോ ഉണ്ടെന്നകാര്യത്തില്‍ ഒരു സംശയത്തിനും
ഇടമില്ല...നല്ല വരികള്‍ മാഷ്‌ക്കാ..
അവനോളമെന്നെ അറിഞ്ഞനാരുമില്ല.
അവനോളം സമീപസ്ഥനാരുമില്ല.
അവനോളം മതിയായൊരുവനെ
ഞാനിന്നോളം പരിചയിച്ചില്ല തന്നെ..
അവനാണ് എന്നിലിതിനെയൂട്ടിയത്
അവന്‍ തന്നെയാണ് എന്നെ നയിക്കുന്നതും.
അവനെ തിരഞ്ഞു എത്ര പേര്‍ നടന്നു ..
ഇപ്പോഴുമെത്ര പേര്‍ നടക്കുന്നു ....
ഇനിയുമെത്രപേര്‍ നടന്നേക്കും .....
ആരോ ഉണ്ടെന്നു ഞാനുമറിയുന്നു
അതാര്, ഏതു, എങ്ങിനെ, എന്നെ അറിയാത്തതുള്ളൂ
പരമാത്മാ, പ്രകൃതിതന്‍ കാരണന്‍ ഏകന്‍ പരന്‍
അനന്തനനാദി നാഥന്‍
അദ്വയന്‍ ആദ്യന്‍ അജന്‍ അവ്യയന്‍ ആത്മാരാമന്‍
.......................(എഴുത്തച്ഛന്‍)
ഞാനറിയുന്നു
കാണുന്നതെല്ലാം അവന്‍ തന്നെ.
കേള്‍ക്കുന്നതെല്ലാം അവന്റെ ശബ്ദം.
അതെ,ഇവിടെ ആരോ ഉണ്ട്!എവിടെയോ ആരോ ഉണ്ട്
ആരോ ഉണ്ട്!എല്ലാ നിയന്ത്രണങ്ങളുടെ ചരടുമായി......
നാഥന്റെ വിളിക്കുത്തരം നല്‍കി പോയ അബ്സാരിനെ കുറിച്ചുള്ള വായനക്കിടയില്‍ നിന്ന്.
എല്ലാം വായിച്ചു. ഒന്നും പറയാനില്ല. വെറും വേദനകള്‍ മാത്രം.
നാഥന്‍ അബ്സാറിന്റെ പാരത്രിക ലോകം സ്വര്‍ഗീയതയുടെ മാധുര്യം നല്‍കി അനുഗ്രഹിക്കട്ടെ .ആമീന്‍
Post a Comment
അഭിപ്രായം രേഖപ്പെടുത്താം