29 July 2010

പ്രണാമം


കണ്‍കളില്‍ കര്‍പൂര കാഴ്ചയായ്‌ പൂക്കുന്ന
കരളില്‍ കുളിര്‍ മഴയായ്‌ പെയ്‌തിറങ്ങുന്ന
കൂരിരുട്ടില്‍ നെയ്‌തിരികള്‍ കൊളുത്തുന്ന
താര ദേവതകളെ കൈ തൊഴുന്നേന്‍.

തേന്‍പേറും സ്വപ്‌നങ്ങളുള്ളിലൊതുക്കി - പൂ
മൊട്ടുപോല്‍ കൂപ്പി നമിച്ചു നില്‍ക്കേ
മാഞ്ഞു പോകുന്നുവോ താര ദേവതകളേ
കാഞ്ഞു പോകുന്നെന്‍ കിനാവുകളും.

2
ചന്ദ്രികേ നീയെന്നുമെന്റെ ദൃഷ്‌ടിക്കുള്ളില്‍
ദേവിയായെന്നും തിളങ്ങീടുമോ
അല്ല നീയും താര വൃന്ദങ്ങളെപ്പോലെ
അന്ധകാരത്തിലലിഞ്ഞീടുമോ ?

നിന്റെ പ്രഭാവലയത്തിലെന്‍ ദൗര്‍ബല്യം
നിന്നെ പ്രണമിയ്‌ക്കാന്‍ കല്പിക്കുന്നു
നിന്റെ വെള്ളി വെളിച്ചവും ക്ഷണികമോ
നിന്നെയും ചന്ദ്രികേ കയ്യൊഴിഞ്ഞേന്‍..

3
ദിവ്യ ജ്യോതിസ്സേ നിന്‍ പ്രഭയേറ്റുണരാനായ്
തപം ചെയ്‌തിരിപ്പൂ മലരും തളിരും
നീ പൂര്‍വ്വ ദിക്കിലുദിച്ചു നിന്നീടുകില്‍
‍നീയാണെന്‍ സര്‍വേശന്‍ അഗ്നി ദേവാ..

4
ആരാണ്‌ ഭ്രമണ പഥമൊരുക്കിക്കൊണ്ടീ
ഗോളങ്ങളെ തേരു തെളിച്ചീടുന്നു
ആജ്ഞാനുസാരികളാം ഗോളവ്യൂഹത്തെ
എന്തിനു ഞാന്‍ പ്രകീര്‍ത്തിച്ചിടുന്നൂ...

5
പ്രണമിച്ചിടട്ടെ ഞാന്‍ പ്രണമിച്ചിടട്ടെ ഞാന്‍
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ
ബ്രഹ്മാണ്ഡങ്ങള്‍ക്കൊക്കെ
പാഥേയം തീര്‍‍ത്തൊരാ
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ...
************
പ്രവാചകന്‍ ഇബ്രാഹീം (അ) പ്രബോധനം ചെയ്‌ത ശൈലി വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വാങ്മയ ചിത്രം

15 comments:

Manjiyil said...

വായനക്കാരുടെ പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യുന്നു.

കുസുമം ആര്‍ പുന്നപ്ര said...

all the best

മുഹമ്മദ് സഗീര്‍ said...

ബ്രഹ്മാണ്ഡങ്ങള്‍ക്കൊക്കെ
പാഥേയം തീര്‍‍ത്തൊരാ
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ...
കവിതയിലെ വരികള്‍ കടം കൊണ്ട് പറയട്ടെ.
നല്ല കവിത.കവിതക്കൊപ്പം ചേര്‍ത്ത ചിത്രം വളരെ അതിശയം ജനിപ്പിക്കുന്നു.ബ്രഹ്മാവിനെ പ്രണമിക്കുന്ന ഒരു മനുഷ്യന്റെ ശിലപോലെ.കൂടുതലറിയാന്‍ താല്പര്യമുണ്ട്.ഇത് എവിറ്റെയാണെന്ന്!

വഴിപോക്കന്‍ said...

touching lines...

mini//മിനി said...

ദിവ്യാമായ അനുഭൂതിയുണ്ടാക്കുന്ന കവിത. ശരീരവും മനസ്സും ആത്മാവും ദൈവവും ഒത്തുചേർന്നത്.

usman said...

ഉദാത്തമായ സന്ദേശമുള്ള ഈ രചന വായിക്കാനായതില്‍ സന്തോഷമുണ്ട്.

http://ozhiv.blogspot.com/

Rekha said...

ഖുര്‍ആനിന്റെ നാടകീയമായ ഈ അവതരണ ശൈലി പരിചയപ്പെടുത്തിയ കവിയ്‌ക്ക് അഭിനന്ദനങ്ങള്‍ ....

ആദില said...

"പ്രണമിച്ചിടട്ടെ ഞാന്‍ പ്രണമിച്ചിടട്ടെ ഞാന്‍
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ
ബ്രഹ്മാണ്ഡങ്ങള്‍ക്കൊക്കെ
പാഥേയം തീര്‍‍ത്തൊരാ
ബ്രഹ്മാവിനെ പ്രണമിച്ചിടട്ടെ..."
ഭക്തി സാന്ദ്രമായ വരികള്‍ ...പടവും

Manjiyil said...

ഈ രചന നിര്‍വഹിച്ചതിന്‌ ശേഷം വിവിധങ്ങളായ ചിത്രങ്ങളില്‍ സാഷ്‌ഠാംഗം ഒരു ശിലപോലെ ഉറച്ച് നില്‍ക്കുമ്പോള്‍ അപരിചിതനായ ഒരു സുഹൃത്തിന്റെ ഈ മെയില്‍ ......പിന്നെ താമസിച്ചില്ല ഉടനെ പോസ്‌റ്റ് ചെയ്‌തു.ദൈവത്തിന്‌ സ്‌തുതി...
വായനാനുഭവം പങ്കുവെച്ചവര്‍ക്കൊക്കെ നന്ദി

കണ്ണൂരാന്‍ / Kannooraan said...

അബ്സാരിനെക്കുരിച്ചു അറിഞ്ഞ വഴിയില്‍ ഇവിടെയെത്തി.
രണ്ടും നല്ല ബ്ലോഗ്‌. രണ്ടിലും നല്ല പോസ്റ്റുകള്‍.
വീണ്ടും ഇത് വഴി വരാതിരിക്കില്ല.

ഒരു നുറുങ്ങ് said...

ഇന്നിവിടെ നമ്റൂദുമാര്‍ ഏറെ ! കാലം ഒരു ഇബ്രാഹീമിനെ
തേടുന്നു !!

Vayady said...

കവിതയും ചിത്രവും നന്നായി.

ഒഴാക്കന്‍. said...

ഇഷ്ട്ടായി അവതരണം

Mohamedkutty മുഹമ്മദുകുട്ടി said...

പുതിയ ശൈലി ,പുതിയ അവതരണം. ചിത്രവും നന്നായി ചേരുന്നു.അഭിനന്ദനങ്ങള്‍!

ലീല എം ചന്ദ്രന്‍.. said...

ഇവിടെ വന്നെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്....
രചനയുടെ വഴികള്‍ അതി വിശാലമാണ്.
അതിലൊരെണ്ണം വേറിട്ട്‌ തെളിയട്ടെ .
എല്ലാ ആശംസകളും.

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others