31 July 2010

എന്റെ മാണിക്യച്ചെപ്പ്‌



കൂരിരുട്ടില്‍ തപ്പിത്തടയുന്ന നേരത്ത്
കണ്ടുകിട്ടി മാണിക്യ
ക്കല്ലെന്റെ ചെപ്പില്‍ നിന്നും
എന്തൊരാവേശമുള്ളില്‍ പൂത്തുലയുന്നു
ഹൃത്ത
മെത്രയോ വട്ടം ദൈവ-
സ്‌മരണ പുതുക്കുന്നു.

അറിഞ്ഞില്ലെന്‍ കയ്യിലെ
ചെപ്പിനകത്തായിത്ര
അത്ഭുതമേറും മുത്ത്‌
മണിയായിരുന്നെന്ന്‌
പറഞ്ഞില്ലാരും ചെപ്പി
നകത്തെ കഥയൊന്നും
അറിഞ്ഞതെല്ലാം
ചെപ്പ്‌
സൂക്ഷിപ്പിന്‍ വിധിമാത്രം

എത്രവട്ടമിരുട്ടില്‍
വീണു ഞാന്‍ നിലം പൊത്തി
എത്ര വട്ടം വഴിയറിയാതെ ഗതിമുട്ടി

അന്നൊക്കെ മിന്നാ മിനുങ്ങിന്റെ
വെട്ടങ്ങളായിരുന്നാശ്രയമെന്നോര്‍ത്തിട്ടിന്ന്
നാണിക്കുന്നു ഞാന്‍............

9 comments:

Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യമായാണിവിടെ വരുന്നത്. പുതിയ പോസ്റ്റില്‍ ആദ്യകമന്റിടാന്‍ കഴിഞ്ഞതില്‍ സന്തോഷം!. കൂരിരുട്ടില്‍ തപ്പിത്തടയുന്നവന്നുള്ള മാണിക്യ ചെപ്പു തന്നെയാണത്, കൂടുതല്‍ പഠിക്കുന്തോറും കൂടുതല്‍ വെളിച്ചം വീശിക്കൊണ്ടിരിക്കും.ചിത്രം ചേര്‍ത്തത് കൂടുതല്‍ നന്നായി.ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം പരിശുദ്ധ ഖുര്‍ ആനിലുണ്ട്. ഈ വഴിക്കും വരണേ.

jayanEvoor said...

നല്ല ചിന്ത; വരികൾ!

ആശംസകൾ!

Manjiyil said...

1980 ല്‍ എഴുതിയ ഈ കവിത 1995 ല്‍ പ്രസിദ്ധികരിച്ച എന്റെ മാണിക്യച്ചെപ്പ് എന്ന സമാഹാരത്തില്‍ ഉള്‍പെടുത്തിയിരുന്നു.

ആയിരത്തിയൊന്നാംരാവ് said...

വെളിച്ചം വിതറട്ടെ

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

>>അന്നൊക്കെ മിന്നാ മിനുങ്ങിന്റെ
വെട്ടങ്ങളായിരുന്നാശ്രയമെന്നോര്‍ത്തിട്ടിന്ന്
നാണിക്കുന്നു ഞാന്‍ <<

തിരിച്ചറിവുണ്ടാവട്ടെ... വെളിച്ചംവീശട്ടെ.
ആശംസകൾ

rafeeQ നടുവട്ടം said...

അധ്യാത്മികതയെ ഉണര്‍ത്തുന്ന പ്രമേയങ്ങള്‍.
അനശ്വരതയെ പുല്‍കുന്ന ചിന്തകള്‍..
എല്ലാ കാവ്യങ്ങളും നന്നായിരിക്കുന്നു.

Thommy said...

വളരെ നന്നായിരിക്കുന്നു

നിയ ജിഷാദ് said...

aashamsakal....,

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

കൊള്ളാം...
നന്നായിരിക്കുന്നൂ

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others