14 August 2010

ഞാനെങ്ങനെ സ്‌തുതിക്കേണ്ടു

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ യേകിയ
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

കനം തൂങ്ങി കുമ്പിട്ട് നില്‍ക്കുന്ന ഗോതമ്പ്
ചെടികള്‍ തന്‍ രാഗാര്‍ദ്ര മര്‍മ്മരങ്ങള്‍
ഏറ്റ് പാടിക്കൊണ്ടണയുന്ന കാറ്റിന്റെ
ചുണ്ടിലെ മധു മന്ത്ര ധ്വനികളാലോ ?

താരങ്ങള്‍ പൂക്കുമിരുട്ടിന്റെ താഴ്‌വരയില്‍
മിഴിപൂട്ടി നില്‍ക്കുന്ന പൂമൊട്ടുകള്‍
മൂളും രാഗ സുധയാല്‍ ചാന്ചാടും
ചില്ല തന്‍ ചേലൊത്ത ചൊടികളാലോ ?

മാരി വില്‍ വിരിയുന്ന നാളുകളും കാത്ത്
മഴമേഘങ്ങള്‍ തന്‍ വരവും പാര്‍ത്ത്
കേഴുന്ന വേഴാമ്പല്‍ പക്ഷിതന്‍ ഗദ്‌ഗദം
ഉണരും തന്ത്രി തന്‍ ധ്വനികളാലോ ?

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ യേകിയ
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി....

22 comments:

Jishad Cronic said...

ഇഷ്ട്ടപ്പെട്ടു.

ഉമ്മുഅമ്മാർ said...

നാഥൻ ചെയ്ത അനുഗ്രഹങ്ങൾക്ക് പകരമായി നമ്മൾ എന്തു ചെയ്താലും അധികമാവില്ല പക്ഷെ മനുഷ്യർ ഒരിക്കലും അതോർക്കുന്ന്നില്ല എന്നതാണു സത്യം. .ചിന്തയെ ഉണർത്തുന്ന നല്ല പോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ ഭാവുകങ്ങൾ..

ശ്രീ said...

കൊള്ളാം മാഷേ

ഹംസ said...

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ നല്‍കിയ
അനുഗ്രഹങ്ങള്‍ക്ക് പകരമായി


നന്നായിരിക്കുന്നു.

ആദില said...

നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു
നീ നല്‍കിയ
അനുഗ്രഹങ്ങള്‍ക്ക് പകരമായി
വഴിവിളക്കും ദിശാ സൂചികയും
എനിക്കേകിയതിന്ന്‌ പകരമായി...Wonderful lines,full of glory and praise of Allah.May Allah bless you and your family with Khair and Bharkath....

ഇസ്മായില്‍ കുറുമ്പടി shaisma.co.cc said...

الحمد لله الذى أنعمت علينا

MyDreams said...

pryer aaanu alleee

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം

keraladasanunni said...

നന്നായിട്ടുണ്ട്

അലി said...

നല്ല വരികള്‍ക്ക് ആശംസകള്‍!

Sureshkumar Punjhayil said...

Sthuthikal...!

Manoharam, Ashamsakal...!!!

ഒഴാക്കന്‍. said...

എങ്ങനെ സ്തുതിച്ചാലും അതികമാവില്ല മാഷെ

കണ്ണൂരാന്‍ / K@nnooraan said...

കഴിഞ്ഞ മാസം ഇട്ട പോസ്റ്റിലേക്ക് ക്ഷണിച്ചു കൊണ്ട് ക്ഷണക്കത്ത് കിട്ടിയത് ഇന്ന് ഒക്ടോബര്‍ 12ന്. എങ്ങനെ ഞാന്‍ വഴക്ക് പറയേണ്ടൂ..!

Thommy said...

കൊള്ളാം

സലാഹ് said...

പ്രാര്ത്ഥനകള്

ജിപ്പൂസ് said...

'നാഥാ ഞാനെങ്ങനെ സ്തുതിക്കേണ്ടൂ' ?അസീസ്ക്കാ ചിന്തോദ്ദീപകമീ മനോഹരവരികള്‍.ഉമ്മു അമ്മാര്‍ പറഞ്ഞത് തന്നെയാണെനിക്കും പറയാനുള്ളത്.ആവര്‍ത്തിക്കുന്നില്ല.എഴുത്തിലെ ഈ ഗ്യാപ്പ് കുറക്കുമല്ലോ..

പ്രാര്‍ഥനകളോടെ,
ദോഹയിലെ താങ്കളുടെ ഒരു അയല്‍‌വാസി.

Mohamedkutty മുഹമ്മദുകുട്ടി said...

പ്രാര്‍ത്ഥന നന്നായി!,കണ്ണൂരാന്‍ പറഞ്ഞ പോലെ ആഗസ്തില്‍ ഇട്ട പോസ്റ്റിനു ക്ഷണം വരുന്നത് ഒക്ടോബറില്‍!.പിന്നെ നമ്മളൊക്കെ ഇതെങ്ങനെ കാണും? ആ ചിത്രത്തിന്റെ സ്ഥാനം അടിയില്‍ വലതു വശത്തേക്ക് മാറ്റി നോക്കൂ, അപ്പോള്‍ വരികള്‍ ഒരു പക്ഷെ നന്നായി തോന്നും!

ജുവൈരിയ സലാം said...

നന്നായിരിക്കുന്നു

എന്‍.ബി.സുരേഷ് said...

ഒരു ഗാനത്തിന്റെ എല്ലാ ചേരുവകളും ഉണ്ട്. കവിതയായി പരിഗണിക്കുകയാണെങ്കിൽ വല്ലാതെ പഴക്കം തോന്നുന്നു എന്നു പറയും. പാടാൻ അസ്സലാവും.

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നല്ലൊരു പ്രാർത്ഥനാഗാനം കേട്ടൊ ഭായ്

ആയിരത്തിയൊന്നാംരാവ് said...

കനം തൂങ്ങി കുമ്പിട്ട് നില്‍ക്കുന്ന ഗോതമ്പ്
ചെടികള്‍ തന്‍ രാഗാര്‍ദ്ര മര്‍മ്മരങ്ങള്‍
ഏറ്റ് പാടിക്കൊണ്ടണയുന്ന കാറ്റിന്റെ
ചുണ്ടിലെ മധു മന്ത്ര ധ്വനികളാലോ ?....

.....
thalamundu ....like suresh said it is good as a song

Manjiyil said...

സകല ചരാചരങ്ങളും സൃഷ്‌ടിക്കപ്പെട്ടത് സ്രഷ്‌ടാവിന്റെ കല്‍പനകളെ അംഗീകരിച്ച് തങ്ങളുടെ ദൌത്യം നിര്‍വഹിക്കാനാണ്‌.മനുഷ്യന്‍ ഇവിടെ സ്വതന്ത്രനാണ്‌.അംഗീകരിക്കാം ധിക്കരിക്കാം .സുഗന്ധം പരത്തുക എന്ന ദൌത്യ നിര്‍വഹണത്തില്‍ നിന്ന്‌ പൂവിന്‌ ഒഴിഞ്ഞ്‌ നില്‍ക്കാനാവില്ല.നമുക്ക്‌ ചുറ്റും ഒന്ന്‌ കണ്ണോടിച്ചാല്‍ ...പ്രാര്‍ഥിക്കാതിരിക്കാന്‍ ആര്‍ക്കാണ്‌ കഴിയുക.പ്രാര്‍ഥനയില്‍ പങ്കെടുത്തവര്‍ക്കൊക്കെ നന്ദി.

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others