
പാഞ്ഞ് പതഞ്ഞൊഴുകീടുന്നരുവികള്‍
പുല്‍കാനും ചേരാനും സാഗരത്തില്‍
ആര്‍ത്തിരമ്പുന്നേക ലക്ഷ്യത്തെ പ്രാപിക്കാ -
നാവേശത്താല്‍തിര തല്ലിടുന്നു.
നെയ്‌തിരിയില്‍ കത്തിചാരമാകാന്‍ കൊതി -
ച്ചെത്തിയ പ്രാണികള്‍ കഅബ ചുറ്റി
ആ വൃത്ത വൃന്ദത്തിന്‍ താളത്തിലാനന്ദ
പ്രേമ നിര്‍വൃതിയോടെ ഞാന്‍പറന്നു.
ഇബ്രാഹീമിന്‍ സ്വപ്‌ന സാക്ഷാല്‍കാരങ്ങളും
ആസറിന്‍വ്യാമോഹ കോട്ടകളും
ചിത്തത്തിലൊരുവട്ടമോര്‍ത്തു ഞാന്‍നിന്നുപോയ്
ചരിത മുറങ്ങുന്ന കല്ലരികില്‍
സഫ മറുവക്കിടയില്‍ഞാനോടി ഹാജറയായി
സഹാറയാം മനസ്സില്‍ നീര്‍ചാല്‌തേടി
മരുഭൂവില്‍ സംസം മൊഴുക്കിയ നാഥന്റെ
മഹത്വ മെന്നുള്ളിലൊരു രാഗമായി
തൂവെള്ള ധാരിയായറഫയില്‍ ഞാനൊരു
ശുദ്ധ ജലകണമായലിഞ്ഞു
ആ പ്രവാഹത്തിന്‍താളം പോല്‍ തഹ്‌ലീ -
ലാത്മ നിര്‍വൃതിയോടെ ഞാനുതിര്‍ത്തു.
ബലിയറുത്തെന്റെ സ്വാര്‍ഥതയാമജത്തിനെ
ബലപ്പെടുത്തിയെന്റെ മാനസത്തെ
പിഴുതെറിഞ്ഞെന്നിലെ ദുര്‍മന്ത്രമൊക്കെയും
ഏഴേഴുവട്ടം മിനാ ചരുവില്‍
ജബലുറഹ്‌മയും താഴ്‌വാരവും കണ്ട്
നബി സ്രേഷ്‌ഠനെക്കുറിച്ചോര്‍ത്തുപോയി
മണ്‍തരികള്‍മുട്ടി മൂളുന്ന മാരുതന്‍
മന്ത്രിച്ചെന്‍കാതില്‍ തിരുവരുള്‍കള്‍
പുണ്യ റസൂലിന്‍ പാദ സ്‌പര്‍ശനമേറ്റ
മണ്ണും മലകളും നേരില്‍കണ്ടു
ബദറും ഉഹദും രണാങ്കണങ്ങള്‍കണ്ടു
പറയാനൊക്കാത്തൊരനഭൂതി പൂണ്ടു
അല്ലാഹുവിന്‍ തിരു ഭവനത്തിന്‍
മുന്നിലിരുന്നേറെ നേരം ഗദ്‌ഗദ കണ്‌ഠനായി
അര്‍പിച്ചും അര്‍ഥിച്ചും അകമുരുകി പ്രാര്‍ഥിച്ചും
ഹര്‍ഷോന്മാദത്താല്‍ വിടപറഞ്ഞു ..



10 comments:
പരിചിതമല്ലാത്ത ചിലവാക്കുകള്‍ ബുദ്ധിമുട്ടീച്ചൂട്ടോ (ആസറിന്‍ ,തഹ്‌ലീല്‍ ....)
പെരുന്നാള്‍ ആശംസകള്‍
ഇബ്രാഹിം സര്‍വ്വ ലോക നാഥനായ ദൈവത്തിന്റെ മാര്‍ഗം ഉദ്‌ബോധനം ചെയ്യാന്‍ നിയോഗിതനായ പ്രവാചകന്‍ .ആസര്‍ (ഇബ്രാഹീമിന്റെ പിതാവ്) ഇബ്രാഹീമിന്റെ പ്രബോധനങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നിന്ന ഹത ഭാഗ്യന്‍
തൂവെള്ള ധാരിയായറഫയില്‍ ഞാനൊരു
ശുദ്ധ ജലകണമായലിഞ്ഞു
ആ പ്രവാഹത്തിന്‍താളം പോല്‍ തഹ്‌ലീ -
ലാത്മ നിര്‍വൃതിയോടെ ഞാനുതിര്‍ത്തു
...........
(തഹ്‌ലീല്‍ ദൈവ കീര്‍ത്തനം)
നല്ല വരികള്‍.
നന്നായി എഴുതി.
ഈദ് മുബാറക്!
ഇത് ബലിപെരുന്നാള്‍.
ത്യാഗസ്മരണകളുണര്‍ത്തുന്ന ദിനങ്ങള്‍..
ഇബ്‌റാഹീമും ഹാജറയും ഇസ്മാഈലും ചരിത്രത്തിന്റെ നാലു പേജിലൊതുങ്ങാതെ...
വിശ്വാസികളുടെ ആവേശവും പ്രചോദനവുമായി...
ആത്മാര്‍പ്പണത്തിന്റെയും ഭയഭക്തിയുടെയും സമര്‍പണത്തിന്റെയും നിറഞ്ഞമനസ്സുകള്‍ക്കാണ് ബലിപെരുന്നാള്‍.
* എന്റെയും കുടുംബത്തിന്റെയും ഊഷ്മളമായ പെരുന്നാള്‍ ആശംസകള്‍.
നന്നായി.......ഈദ് മുബാറക്
ഹജ്ജ് ചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചതിന് അല്ലാഹുവെ സ്തുതിക്കുക.ഞങ്ങള്‍ക്കും അതിനുള്ള സൌഭാഗ്യം നാഥന്‍ നല്‍കട്ടെ,ആമീന്‍.
ഈദ്മുബാറക്ക്.
പെരുന്നാള്‍ ആശംസകള്‍
ഈദ് മുബാറക് ........
ഈദ് മുബാറക് ...വളരെ സുന്ദരമായ ഒരു കവിത .ബലി പെരുന്നാളിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ മനസ്സിനെ വീണ്ടും പരിശുദ്ധ ഭൂമിയിലേക്ക് ആനയിക്കാന്‍ ഈ വരികള്‍ക്ക് കഴുഞ്ഞു ..ആശംസകള്‍ ....
ഹജ്ജിന്‍റെ ആത്മനിര്‍വൃതി മനോഹരമായ കവിതയിലൂടെ അനുഭവേദ്യമാക്കിത്തന്നതിന് അഭിനന്ദനങ്ങള്‍
Post a Comment
അഭിപ്രായം രേഖപ്പെടുത്താം