വിരഹവേദന തോന്നിയില്ല
ചുട്ടുപൊള്ളുന്ന സിമന്റ് തറയില്‍ ചൂടേറ്റ് വെന്തപ്പോള്‍
ആത്മാവിന് പൊള്ളലേറ്റില്ല.
ചാക്ക് കെട്ടുകള്‍ക്കുള്ളിലൊതുക്കി
ഇരുളറകളില്‍ സൂക്ഷിക്കപ്പെട്ടപ്പോള്‍
സങ്കടം വന്നില്ല.
ഒടുവില്‍
യന്ത്രപ്പല്ലുകള്‍കടിയില്‍ ചതഞ്ഞരഞ്ഞപ്പോള്‍
നൊമ്പരം അനുഭവപ്പെട്ടില്ല .
...........................................
മണ്‍ ചെരാതുകളിലെ
ഊര്‍ജ്ജമായികത്തിയെരിഞ്ഞപ്പോള്‍
അനുഭവവേദ്യമായ അനുഭൂതിയുടെ
ആഴം അളക്കാനേ കഴിയുന്നില്ല.
മഞ്ഞിയില്‍




17 comments:
വായനക്കാരോടും വിലയിരുത്തിയവരോടും ക്ഷമ ചോദിക്കുന്നു. എണ്ണക്കുരുവിന്റെ ഉദാഹരണത്തിലൂടെ ഒരു മഹിതമായ ദൌത്യത്തെ വരച്ച് കാണിക്കാനുള്ള ശ്രമം. ഒട്ടേറെ വായനക്കാര്‍ അര്‍ഹിക്കുന്ന ഗൌരവത്തോടെ പ്രതികരിച്ചിരുന്നു.അപ്രതീക്ഷിതമായ ഒരു പിഴവ് എല്ലാം ഡിലീറ്റ് ചെയ്യപ്പെടാന്‍ കാരണമായി.ഓരോരുത്തരുടേയും പ്രതികരണങ്ങള്‍ സംക്ഷിപ്‌തമായി ഉടനെ അഭിപ്രായ കോളത്തില്‍ പ്രസിദ്ധീകരിക്കാം .ഒരിക്കല്‍ കൂടെ എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സാബിബാവ,ഇസ്‌മാഈല്‍ കുറുമ്പടി,ആറങ്ങോട്ട്കര മുഹമ്മദ്,മൊയ്‌ദീന്‍ അങ്ങാടിമുഗര്‍ ,സബി,അന്ചു കൃഷ്‌ണ , പ്രിയ,അലി,ഒരു നുറുങ്ങ്,മുഹമ്മദ് കുട്ടി,ഉമേഷ് പിലിക്കൊട്,രേഖ,മൈ ഡ്രീം ,മുനീര്‍ ,മിനി,ജുവൈരിയ സലാം ,ജിപ്പൂസ്,ഒഴാക്കന്‍ ,ഹംസ,ലച്ചു, തുടങ്ങിയവര്‍ അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു.വിലപ്പെട്ട നിരീക്ഷണങ്ങള്‍ക്ക് ഒരായിരം നന്ദി.
ഫലവും കായും നാരും തൊണ്ടും എല്ലാമെല്ലാം
വേറിട്ട ചിന്ത നല്ല വരികള്‍…
-സബിബാവ
വെളിച്ചമേകുക എന്നത് ഒരു ഉപാസനയല്ലേ?
അപ്പോള്‍ അനുഭൂതി ഉണ്ടാവാതെ തരമില്ല.
നല്ല ചിന്തകള്‍ക്ക് ആശംസകള്‍ ..
-ഇസ്‌മാഈല്‍ കുറുമ്പടി
വെളിച്ചം സത്യത്തിലേക്ക് നയിക്കുന്നു..സത്യം നന്മയിലേക്കും..കവിത അതുതന്നെ വിളിച്ചു പറയുന്നു.
-ആറങ്ങോട്ടുകര മുഹമ്മദ്
ചാക്ക് കെട്ടുകള്‍ക്കുള്ളിലൊതുക്കി
ഇരുളറകളില്‍ സൂക്ഷിക്കപ്പെട്ടപ്പോള്‍
സങ്കടം വന്നില്ല.
-മൊയ്‌ദീന്‍ അങ്ങാടിമുഗര്‍
വളരെ നന്നായി
-കൃഷ്‌ണ
നല്ല വരികള്‍
-പ്രിയ
നല്ല ചിന്തകള്‍ക്ക് ആശംസകള്‍!
-അലി
നല്ല ചിന്തകള്‍,വരികള്‍ക്ക് തെളിച്ചവും വെളിച്ചവും വേണ്ടുവോളമുണ്ട്. മണ്‍ ചെരാതുകളില്‍ നിന്ന് പ്രസരിക്കുന്ന പോസിറ്റീവ് എനര്‍ജി അതിശക്തം തന്നെ..! ആശംസകള്‍.
-ഒരു നുറുങ്ങ്
നല്ല ആശയം,നല്ല വരികള്‍. എന്നാല്‍ ഇനി അതും ഒരു സ്വപ്നമായി അവശേഷിക്കാനാണ് സാധ്യത.കൊപ്പരയാട്ടി വെളിച്ചെണ്ണയുണ്ടാക്കല്‍ പോയിട്ട് നന്നായി തേങ്ങയരച്ചൊരു ചാറു കൂട്ടാന്‍ പറ്റാത്ത അവസ്ഥയായി. ഇപ്പോള്‍ ഉണങ്ങി വീണു കിട്ടുന്ന തേങ്ങയേ കിട്ടാനുള്ളൂ. പച്ചത്തേങ്ങ തെങ്ങിന്റെ മുകളിലല്ലെ!
-മുഹമ്മദുകുട്ടി
ആശംസകള്‍ ..
-ഉമേഷ് പിലിക്കൊട്
ചെറിയരീതിയിൽ വലിയ ഒരു കവിത. നന്നായി.
-അച്ചായന്‍
ആത്മാർപ്പണത്തിന്റെ മഹിത ഭാവങ്ങളെ അഭിവ്യഞ്ജിപ്പിച്ച വരികൾ... വിഷമഘട്ടങ്ങളെ നിസ്സംഗതയോടെ നേരിട്ട് ലക്ഷ്യത്തിലെത്തി നിയോഗം പൂർത്തീകരിക്കുന്ന നിഷ്ക്കാമകർമ്മികളെ നന്ദിപൂർവ്വം സ്മരിക്കാം. താങ്കൾക്ക് -ആശംസകൾ.
-ഉസ്മാൻ (പള്ളിക്കരയിൽ)
നല്ലത്
-മൈഡ്രീം
യഥാര്‍ത്ഥ നിയോഗത്തിന്റെ നിര്‍വൃതി മനസ്സിലുണ്ടെങ്കില്‍
അതിലേക്കെത്തുന്നതു വരെയുള്ള കഠിനമായ യാത്രകളെല്ലാം
സുഗമമായിത്തോന്നും..ലളിതമായ ഉപമയിലൂടെ
കവിത വലിയൊരു സത്യത്തിലേക്ക് വിരല്‍ ചൂണ്ടി..
അഭിനന്ദനങ്ങള്‍ ..
-മുനീര്‍
വേദനയിൽ നിന്നുയരുന്ന വെളിച്ചമേ നയിച്ചാലും. സൂപ്പർ കവിത, ആശംസകൾ.
-മിനി
നന്നായിട്ടുണ്ട് .അശംസകൾ
-ജുവൈരിയ സലാം
രേഖയും പള്ളിക്കരയിലും മുനീറുമെല്ലാം നിരൂപിച്ചു കഴിഞ്ഞു.കേവലമൊരു എണ്ണക്കുരുവിലൂടെ മഹത്തായൊരു സത്യം.നന്ദി അസീസ്‌ക്കാ.
മുകളിലെ കുറിപ്പിന് ശേഷം വരികളിലൂടെ ഒരിക്കല്‍ കൂടി നടന്നു.വല്ലാത്തൊരു ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു വരികള്‍ .ഫല വൃക്ഷത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ട് ചുട്ട് പൊള്ളുന്ന തറയില്‍ ചൂടേറ്റ് വെന്ത് ചാക്ക് കെട്ടുകള്‍ക്കുള്ളിലൊതുക്കി ഇരുട്ടറകളില്‍ തളച്ചിടപ്പെട്ട് അവസാനം യന്ത്രപ്പല്ലുകള്‍ക്കിടയില്‍ കിടന്ന് ചതച്ചരക്കപ്പെടാന്‍ വിധിക്കപ്പെടുമ്പോള്‍ പോലും നൊമ്പരം അനുഭപ്പെടാത്തവര്‍ .ഇരുട്ട്കുത്തിയ ഇടങ്ങളില്‍ ഒരു കുഞ്ഞു തിരിനാളം പകരാന്‍ സ്വന്തം ജീവനും ജീവിതവും തന്നെയാണ് വിലയെന്നറിഞ്ഞിട്ടും തന്‍റെ ഉയരങ്ങളും സുഖങ്ങളും പച്ചപ്പും ഊര്‍ജ്ജമായി, എണ്ണയായി കത്തിയെരിയുമ്പോള്‍ ലോകത്തിന് അനുഭവവേദ്യമാകുന്ന അനുഭൂതിയുടെ ആഴം കണ്ട് സന്തോഷിക്കുന്നവര്‍ .ഇത്തരത്തില്‍ നാം അറിഞ്ഞതും അറിയാത്തതുമായ എത്രയെത്ര എണ്ണക്കുരുക്കള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ...
-ജിപ്പൂസ്
എല്ലാം ഒരു നിയോഗം
-ഒഴാക്കന്‍
നന്നായിട്ടുണ്ട് .. നല്ല ആശയം
-ഹംസ
ഒരു കവിത നന്നായി...
-ലക്ഷ്‌മി
കവിതയുടെ ആത്മാവിന് നിരക്കാത്ത പ്രതികരണം ഡിലീറ്റ് ചെയ്യാന്‍ ശ്രമിക്കവേ സെലക്റ്റ് ഓള്‍ ആയിരിക്കാം .സാരമില്ല ക്ഷമിച്ചിരിക്കുന്നു.
കവിതയെ ഒരിക്കല്‍ കൂടെ നിരീക്ഷിച്ചപ്പോള്‍ ഉണ്ടായ ആസ്വാദനം പങ്കുവയ്ക്കട്ടെ..
വിരഹവേദന തോന്നിയില്ല
ആത്മാവിന് പൊള്ളലേറ്റില്ല
സങ്കടം വന്നില്ല.
നൊമ്പരം അനുഭവപ്പെട്ടില്ല
എന്നൊക്കെ പറഞ്ഞശേഷം
അനുഭവപ്പെട്ടത് പറയുന്ന രീതി ഗംഭീരമായിട്ടുണ്ട്.
ഇല്ല എന്നാണ് പ്രയോഗം പക്ഷെ....ആശയം പോസിറ്റീവാണ്..
അഭിനന്ദനങ്ങള്‍ ..
മണ്‍ ചെരാതുകളിലെ
ഊര്‍ജ്ജമായികത്തിയെരിഞ്ഞപ്പോള്‍
അനുഭവവേദ്യമായ അനുഭൂതിയുടെ
ആഴം അളക്കാനേ കഴിയുന്നില്ല.
നല്ലതിന് വേണ്ടി അല്പം സഹിക്കാം.
എന്നക്കുരു കൊണ്ട് നല്ലോരാശയം.
ഇഷ്ടപ്പെട്ടു.
മറ്റുള്ളവർക്ക് വെളിച്ചം പകരാനല്ലേ....
നന്നായി എഴുതിയിരിക്കുന്നു
പേരറിയാത്തൊരു നൊമ്പരം.
വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു.ഞാന്‍ ദാ ഒന്നൂടെ കമന്‍റുന്നുണ്ട്.ഇതും ഡെലിറ്റരുത് കെട്ടാ :)
രേഖയും പള്ളിക്കരയിലും മുനീറുമെല്ലാം നിരൂപിച്ചു കഴിഞ്ഞു.കേവലമൊരു എണ്ണക്കുരുവിലൂടെ മഹത്തായൊരു സത്യം.നന്ദി അസീസ്‌ക്കാ.
മുകളിലെ കുറിപ്പിന് ശേഷം വരികളിലൂടെ ഒരിക്കല്‍ കൂടി നടന്നു.വല്ലാത്തൊരു ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു വരികള്‍ .ഫല വൃക്ഷത്തില്‍ നിന്നും പറിച്ചെടുക്കപ്പെട്ട് ചുട്ട് പൊള്ളുന്ന തറയില്‍ ചൂടേറ്റ് വെന്ത് ചാക്ക് കെട്ടുകള്‍ക്കുള്ളിലൊതുക്കി ഇരുട്ടറകളില്‍ തളച്ചിടപ്പെട്ട് അവസാനം യന്ത്രപ്പല്ലുകള്‍ക്കിടയില്‍ കിടന്ന് ചതച്ചരക്കപ്പെടാന്‍ വിധിക്കപ്പെടുമ്പോള്‍ പോലും നൊമ്പരം അനുഭപ്പെടാത്തവര്‍ .ഇരുട്ട്കുത്തിയ ഇടങ്ങളില്‍ ഒരു കുഞ്ഞു തിരിനാളം പകരാന്‍ സ്വന്തം ജീവനും ജീവിതവും തന്നെയാണ് വിലയെന്നറിഞ്ഞിട്ടും തന്‍റെ ഉയരങ്ങളും സുഖങ്ങളും പച്ചപ്പും ഊര്‍ജ്ജമായി, എണ്ണയായി കത്തിയെരിയുമ്പോള്‍ ലോകത്തിന് അനുഭവവേദ്യമാകുന്ന അനുഭൂതിയുടെ ആഴം കണ്ട് സന്തോഷിക്കുന്നവര്‍ .ഇത്തരത്തില്‍ നാം അറിഞ്ഞതും അറിയാത്തതുമായ എത്രയെത്ര എണ്ണക്കുരുക്കള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ...
വളരെ പോസിറ്റീവായ ഊർജം പകരുന്ന ഭാവന.
അഭിനന്ദനങ്ങൾ.
മണ്‍ ചെരാതുകളിലെ
ഊര്‍ജ്ജമായികത്തിയെരിഞ്ഞപ്പോള്‍
അനുഭവവേദ്യമായ അനുഭൂതിയുടെ
ആഴം അളക്കാനേ കഴിയുന്നില്ല.
Nice lines
നല്ല ഭാവന. കവിത മനോഹരം.
സ്വയം നഷ്ടപ്പെട്ടും മറ്റുള്ളവര്‍ക്ക് വെളിച്ചമാവുന്നതിന്റെ ആത്മ്നിര്‍വൃതി. നന്നായി കവിതയിലെ ആശയം.
very good.
www.mullappookkal.blogspot.com
സ്വയം ഇല്ലാതായി മറ്റൊരു രൂപത്തെ സ്വീകരിച്ച് ലോകത്തിനു വെളീച്ചമാവുന്ന ആ പ്രക്രിയ നന്നായി.
സ്വയം കത്തിയെരിഞ്ഞ്
മറ്റു ജന്മങ്ങളെ നയിക്കുന്ന എത്രയോ വിശിഷ്ടജന്മങ്ങളെ ഓർമ്മിപ്പിക്കുന്നു.
ത്യാഗം എന്താണെന്ന് ഇവിടെ നിന്നും കണ്ടുപഠിക്കാം. ഇഷ്ടമായി.
നിയോഗം വിലയിരുത്തിയവര്‍ക്ക് നന്ദി..
വളരെ ദീപ്തമായ വരികള്‍ .വെളിച്ചതിലെക്കുള്ള പ്രയാണം.
തന്റെ നിയോഗം എന്തെന്ന് അറിയാവുന്ന യാത്രയില്‍ ഈ ആശയം വരികള്‍ക്ക് അനുയോജ്യം ആണ്.അത് കൊണ്ടല്ലേ വേദന തോന്നിയില്ല എന്ന വാചകങ്ങള്‍? കവിതയുടെ ഭംഗിക്ക് അവസാന ഭാഗത്ത് മാത്രം തന്റെ നിയോഗം വെളിപ്പെടുത്തുന്ന രീതി ആയിരുന്നു കൂടുതല്‍ അഭികാമ്യം എന്ന് തോന്നുന്നു.. അതായത് എല്ലാ വേദനകളും ദുഃഖം ആയിത്തന്നെ
പ്രതിഭലിപ്പിച്ചു അവസാനം ആ സത്യം തിരിച്ചു അറിയുന്ന നിമിഷം കുറേക്കൂടി മാധുര്യം ഊറുന്നത് ആകുമായിരുന്നു..ഈ അഭിപ്രായം കവിതയുടെ മാധുര്യം ഒട്ടും കുറക്കുന്നില്ല കേട്ടോ. അഭിനന്ദനങ്ങള്‍ .
Post a Comment
അഭിപ്രായം രേഖപ്പെടുത്താം