03 January 2011

സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍

സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍
തിരമാല തലതല്ലി കരയുകില്ലാ.
ശാന്തമാം താഴ്‌വാരങ്ങളില്ലെങ്കില്‍
ആറുകള്‍ പുളഞ്ഞോടി കുതിക്കുകില്ലാ...

ജീവന്റെ തുടിപ്പുകള്‍ മണ്ണിലില്ലെങ്കില്‍
പ്രഭാത സൂര്യന്‍ ഉദിക്കുകില്ലാ…
ദാഹ ജലം തേടും വേഴാമ്പലില്ലെങ്കില്‍
മണ്ണില്‍ തേന്മാരി പെയ്യുകില്ലാ…….


വാടികള്‍ കാതോര്‍ത്ത് കാത്ത് നിന്നില്ലെങ്കില്‍ …
തൊടികളില്‍ പൂന്തെന്നല്‍ വീശുകില്ലാ
സ്വര രാഗലയമായി ശ്രുതി ഉണര്‍ന്നില്ലെങ്കില്‍
ശുദ്ധ സംഗിതം പെയ്യുകില്ലാ…..

വര്‍ണ്ണ പ്രപന്ചത്തിനാരാമമൊരുക്കി
സുധയൂറും സംഗീത സദസ്സൊരുക്കി…………..
ശിക്ഷണം നല്‍കുന്ന കാരുണ്യ വാരിധി
സ്‌നേഹത്തിന്‍ തേന്മഴ പെയ്‌തിറക്കീ…

മണ്ണിന്റെ വിങ്ങലും വിണ്ണിന്‍ വിഹായസ്സും
ഗണിത നിയമങ്ങളിലൊതുങ്ങുകില്ലാ
നൊമ്പരക്കാഴ്‌ചകളോരോന്നായ്‌ കണ്‍മുന്നില്‍
പൂക്കുന്ന ചിത്രങ്ങള്‍ മായുന്നില്ലാ…..

കഥപറഞ്ഞീടുന്ന ചിത്രങ്ങളോരോന്നും
കഥിക്കുന്ന ഗദ്‌ഗദ തിരയുണര്‍ത്തി…….
കനിവിന്റെ തൂവല്‍ സ്‌പര്‍ശത്താല്‍ മുള്ളുകള്‍
കവിത പൂക്കും പൊന്‍ വസന്തമാക്കീ .

(നാടകത്തിന്‌വേണ്ടി എഴുതിയത്)
മഞ്ഞിയില്‍

6 comments:

ഹംസ said...

ജീവന്റെ തുടിപ്പുകള്‍ മണ്ണിലില്ലെങ്കില്‍
പ്രഭാത സൂര്യന്‍ ഉദിക്കുകില്ലാ…
ദാഹ ജലം തേടും വേഴാമ്പലില്ലെങ്കില്‍
മണ്ണില്‍ തേന്മാരി പെയ്യുകില്ലാ…….

നാല്ല കവിത

ente lokam said...

ലളിതം ആയ ആശയം ലളിതമായ അവതരണം
നാടകത്തിനു വേണ്ടി എഴുതിയത് ആകയാല്‍
കവിത എന്ന നിലയില്‍ വിശകലനം ദുഷ്കരം
ആണ്.ആശംസകള്‍ .

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍ .

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിരിക്കുന്നു. അനുപല്ലവി
എണ്ണും കൂടുതലല്ലേ.

വീ കെ said...

നന്നായിരിക്കുന്നു....
ആ‍ർക്കും പാടാൻ പറ്റുന്നത്....

ആശംസകൾ....

സാബിബാവ said...

നല്ല വരികള്‍ വല്ലാതെ ലളിതം
ചെറിയൊരു നൊമ്പരം ബാക്കി

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others