13 May 2011

കൈത്തിരി

കയ്യിലെരിയുന്നുണ്ട്‌ കൈത്തിരി
ഉള്ളിലുണ്ട് നെയ്‌ത്തിരി
പാട്ടുമൂളും തെന്നലില്‍ തിര
തല്ലിടുന്ന കിങ്ങിണി
കേട്ട് പേടിക്കുന്ന ദീപ
നാളമെന്തൊരു സുന്ദരി..


പൂവറുക്കും  ചേലില്‍ കൈത്തിരി
നാളവും പറിച്ച്
തെന്നലോടിപ്പോയി ദീപ
നാളമൊളിപ്പിച്ച്...

എണ്ണ തീരും മുമ്പണഞ്ഞീ
മണ്‍ ചിരാതിന്‍ മാതിരി
അല്ലയോ ജീവന്റെ നാളം
കാറ്റിലുലയും നെയ്‌ത്തിരി..

മേഘമായൊരു നൂറു നാഴിക
എന്തിനു ജീവിക്കണം
മിന്നലായൊരു നിമിഷമെത്ര
മനോഹരമെന്നോര്‍ക്കണം ..

കത്തിയെരിയുകയല്ലോ വെട്ടം
പെയ്‌തിറങ്ങാന്‍ ചുറ്റിലും
കാറ്റിലാടിയുലഞ്ഞു നാളം
കണ്ണടക്കും നേരവും....



9 comments:

Manjiyil said...

പ്രബോധനത്തില്‍  പ്രസിദ്ധീകരിച്ചത്.
അബ്‌സാറിന്റെ കയ്യെഴുത്തു പകര്‍പ്പുകളുടെ പ്രദര്‍ശന ഗാല്ലറിയില്‍ അവതരിപ്പിച്ച എന്റെ വരികള്‍ ....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആര്‍ദ്രമായ വരികള്‍ .പാടിപ്പതിഞ്ഞ ഒരു ഗാനംപോലെ ഭാവമനോഹരം.താങ്കളുടെ ദുഃഖസ്മരണകളില്‍ പ്രാര്‍ഥനകളോടെ പങ്കുചേരുന്നു.

MyDreams said...

:)

~ex-pravasini* said...

താളമൊത്ത വളരെ നല്ല വരികള്‍..
അബ്സാര്‍ വീണ്ടും വീണ്ടും ഓര്മിക്കപ്പെടുന്നു പ്രിയപ്പെട്ടവരിലൂടെ..
പ്രാര്‍ത്ഥനകള്‍.......

നാമൂസ് said...

എണ്ണ തീരും മുമ്പണഞ്ഞീ
മണ്‍ ചിരാതിന്‍ മാതിരി
അല്ലയോ ജീവന്റെ നാളം
കാറ്റിലുലയും നെയ്‌ത്തിരി..

മേഘമായൊരു നൂറു നാഴിക
എന്തിനു ജീവിക്കണം
മിന്നലായൊരു നിമിഷമെത്ര
മനോഹരമെന്നോര്‍ക്കണം ..
-------------------------------------
ഇനിയുമെന്തിനധികം പറയണം.?

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വളരെ ആഴമുണ്ട് ഈ വരികള്‍ക്ക്
വായന മനസ്സിന്റെ ഉള്ളിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്.
പ്രാര്‍ത്ഥനയോടെ ......

sankalpangal said...

ആശംസകള്‍ ..ഒരുനേര്‍ത്ത പ്രകാശം പോലെ ഒഴുകി വരുന്നു...

smitha adharsh said...

നല്ല വരികള്‍. അര്‍ത്ഥ പൂര്‍ണ്ണമായവ

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others