03 September 2011

പൂക്കളം 

അത്തം മുതലെന്റെ മനസ്സിന്റെ മുറ്റത്ത്
ഒത്തിരിപ്പൂക്കളം തീര്‍ത്തു ഞാന്‍ ഭംഗിയില്‍
അതില്‍ ഞാന്‍ വിരിയ്‌ക്കാത്ത മലരുകളില്ലല്ലൊ
അതില്‍ ഞാന്‍ വരയ്‌ക്കാത്ത ചിത്രങ്ങളുമില്ലാ

നാട്ടുമുറ്റത്തുള്ള പൂക്കളം കാണുവാന്‍
ഓടി നടന്നു മടുത്തു മടങ്ങി ഞാന്‍
ഒന്നിലുമില്ലൊരു കൌതുകക്കാഴ്‌ചകള്‍
ഒന്നിനുമില്ലൊരു  വര്‍ണ്ണ കുതൂഹലം

ചെമ്പരത്തികൊണ്ടു തീര്‍ത്ത ചില പൂക്കളം
ചമ്പകം മാത്രം നിരത്തിയ പൂക്കളം
മുക്കുറ്റികൊണ്ട്‌ നിറച്ച ചിലപൂക്കളം
മുല്ലപ്പൂ മാത്രമൊരുക്കിയ പൂക്കളം

ഓരോ നിറത്തിനുമുണ്ടവകാശികള്‍
ഓരോമലരിനുപോലുമീ ദുര്‍ഗതി
മണ്ണിന്റെ ചാരുത പടരാത്ത മാനവ
മനസ്സിന്റെ മുറ്റത്തീ കവി തോറ്റുപോകുന്നു

മുത്തശ്ശിക്കഥയിലെ പൂക്കളങ്ങള്‍ തേടി
മുറ്റത്തു പൈതങ്ങളോടി നടക്കുമ്പോള്‍
മനസ്സിന്റെ മുറ്റത്തീ കവിതീര്‍ത്ത പൂക്കളം
മുറ്റത്തൊരുക്കാന്‍ തുടികൊട്ടി മാനസം

3 comments:

sankalpangal said...

ഓണാശംസകള്‍......

മഖ്‌ബൂല്‍ മാറഞ്ചേരി said...

മുത്തശ്ശിക്കഥയിലെ പൂക്കളങ്ങള്‍ തേടി
മുറ്റത്തു പൈതങ്ങളോടി നടക്കുമ്പോള്‍
മനസ്സിന്റെ മുറ്റത്തീ കവിതീര്‍ത്ത പൂക്കളം
മുറ്റത്തൊരുക്കാന്‍ തുടികൊട്ടി മാനസം




വരികള്‍ ഒത്തിരി ഇഷ്ട്ട്ടായി.. നന്‍മകള്‍ നേരുന്നു..

മുഹമ്മദ് സഗീർ പണ്ടാരത്തിൽ said...

പ്രിയ കവിയുടെ ചിന്തകൾ നല്ല വരികളിലൂടെ വായനക്കാർക്ക് നല്ലൊരു പൂക്കളം തിർക്കുന്നുണ്ട്.മനസിന്റെ മുറ്റത്ത് ഇത്രക്കും ഭംഗിയായി പൂക്കളം തീർക്കുന്ന കവി എങ്ങിനെ?എവിടെ?എപ്പോൾ തോൽക്കും?

Post a Comment

അഭിപ്രായം രേഖപ്പെടുത്താം

ചിറകടി എനിക്കു കേള്‍ക്കാമായിരുന്നു

If you like send to others