Saturday, February 7, 2015

സാധാരണക്കാരന്റെ വേദന

രാഷ്‌ട്രത്തിനും രാഷ്‌ട്രീയ സേവനങ്ങള്‍ക്കും സമൂഹത്തിനും സാമൂഹിക സേവനങ്ങള്‍ക്കും ജീവിതം ഉഴിഞ്ഞുവെച്ച്‌ ധര്‍മ്മ സമരങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തതിന്റെ പേരിലൊ,പങ്കാളിയായതിന്റെ പേരിലൊ ശിക്ഷിക്കപ്പെടുമ്പോള്‍ ആത്മാഭിമാനത്തോടെ ശിക്ഷ ഏറ്റുവാങ്ങുന്ന മഹാന്മാരുടെ പരിവേഷത്തില്‍ അധാര്‍മ്മികളായ കുറ്റവാളികള്‍ വര്‍ത്തമാന മാധ്യമങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്‌ ദൌര്‍ഭാഗ്യകരമാണ്‌.ഇത്തരം അപലപനീയമായ സമീപനങ്ങളില്‍ നിന്നും സാമൂഹിക പ്രതിബദ്ധത അവകാശപ്പെടുന്ന വിപ്‌ളവ പ്രസ്ഥാനങ്ങള്‍ പോലും മുക്തിനേടിയിട്ടില്ല എന്നത്‌ ഒരു സാധാരണക്കാരന്റെ വേദനയായിരിയ്‌ക്കും.