Thursday, February 18, 2016

പ്രാര്‍ഥന

പുതിയ ഭരണമാറ്റം അഛാ ദിനങ്ങളുടെ തിരിച്ചുവരവാണെന്നാണ്‌ അധികാരികളുടെ ഭാഷ്യം. ഇങ്ങനെയാണെങ്കില്‍ ബുരാ ദിനങ്ങള്‍ മതിയെന്നാണത്രെ രാജ്യ നിവാസികള്‍ പ്രാര്‍ഥിക്കുന്നത്.ഇതു പറഞ്ഞപ്പോള്‍ രസകരമായൊരു കഥ ഓര്‍മ്മയിലെത്തിയത് പങ്കുവെക്കുന്നു.

അത്താഴത്തിനു മുമ്പ് എല്ലാവരും ഒരുമിച്ചിരിന്നു പ്രാര്‍ഥിക്കുക പതിവാണ്‌.എല്ലാവരും പ്രാര്‍ഥന കഴിഞ്ഞുടന്‍ എഴുന്നേറ്റു പോരുകയും ചെയ്യും .വിട്ടിലെ ഇളയ മകള്‍ പിന്നേയും കുറച്ചു കഴിഞ്ഞേ എഴുന്നേല്‍ക്കാറുള്ളൂ.ഇതു സഹോദരിയുടെ ശ്രദ്ധയില്‍ പെട്ടു.ഇതെന്താ ഇവള്‍ക്കു മാത്രമായി മറ്റൊരു വ്യക്തികഗത പ്രാര്‍ഥന എന്നറിയാന്‍ വളരെ തന്ത്ര പൂര്‍വം ഒരു ശ്രമം നടത്തി.

'ദൈവമേ എന്റെ അമ്മച്ചിക്ക്‌ എന്നോട്‌ സ്‌നേഹക്കുറവ്‌ നല്‍കണേ...'വിരോധാഭാസം എന്നു തോന്നിപ്പിക്കുന്ന പ്രാര്‍ഥനകേട്ടു സഹോദരിക്ക്‌ അത്‌ഭുതം തോന്നി.'അല്ല പൊന്നേ ഇതെന്താ ഇതുപോലൊരു പ്രാര്‍ഥന.അമ്മയുടെ സ്‌നേഹം കുറക്കാനാരെങ്കിലും പ്രാര്‍ഥിക്കുമോ ?'
ഉടനെ കൊച്ചുമോള്‍ടെ പ്രതികരണം .'ഈയിടെ അമ്മച്ചി വല്ലാതെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു.എന്നിട്ട്‌ ഉറങ്ങാന്‍ നേരത്ത്‌ കെട്ടിപ്പിടിച്ച്‌ പറയും .അമ്മേന്റെ മോളോട്‌ നല്ല സ്‌നേഹമുള്ളതു കൊണ്ടല്ലേ അമ്മച്ചി തല്ലുന്നതും വഴക്കു പറയുന്നതും .ഈ സ്‌നേഹം ഒന്നങ്ങ്‌ കുറഞ്ഞ്‌ കിട്ടിയാല്‍ കുറച്ചൊരു ആശ്വാസം കിട്ടിയാലോന്ന്‌ കരുതി. അതാ ഇങ്ങനെ പ്രാര്‍ഥിക്കുന്നത്‌.ഒരു പക്ഷെ നമുക്കും പ്രാര്‍ഥിക്കാം .ബുരാ ദിനോം കേലിയേ.