Wednesday, February 10, 2016

ഉമ്മ എല്ലാറ്റിനും സാക്ഷി.

ഉമ്മയും ഉപ്പയും ഞങ്ങള്‍ കുടും‌ബാം‌ഗങ്ങള്‍ 12 പേര്‍.രണ്ടാം തലമുറയില്‍ 34 മക്കള്‍.മൂന്നാം തലമുറയില്‍ 54 പേര്‍.നാലാം തല്‍മുറയില്‍ 8 പേര്‍.ഇങ്ങനെ 108 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 39 പേര്‍.എല്ലാവരും കൂടെ 147 പേര്‍. ഇതില്‍ നൂറ്റിനാല്‍‌പെത്തിയേഴാമത്തെ അം‌ഗം ഇന്നാണ്‌ ജനിച്ചത്.ഇളയ സഹോദരി താഹിറയുടെ മകള്‍ അര്‍‌ഷിത ഉമ്മായായിരിക്കുന്നു.90 കഴിഞ്ഞ ഉമ്മ എല്ലാറ്റിനും സാക്ഷി.