Saturday, May 6, 2017

കാപട്യം

ഒരിക്കല്‍ പ്രഥമ ദൃഷ്‌ട്യാ ഭക്ത പരിവേഷമുള്ള രണ്ട്‌ പേര്‍ യാത്ര ചെയ്യുകയായിരുന്നു.അവരുടെ യാത്രാമധ്യേ ഒരു തണ്ണീര്‍ ചാലും അതിന്റെ കരയിലൊരു പെണ്‍ കുട്ടിയേയും കാണാനിടയായി. ഉടുപ്പുയര്‍ത്തി തണ്ണീര്‍ ചാല്‍ കടക്കാനുള്ള പെണ്‍ കുട്ടിയുടെ മനപ്രയാസം മനസ്സിലാക്കിയ ഭക്തന്മാരിലൊരാള്‍ അവളെ തണ്ണീര്‍ ചാല്‍ കടക്കാന്‍ സഹായിച്ചു.ഇതില്‍ മറ്റയാള്‍ നീരസം പ്രകടിപ്പിച്ചു.അവര്‍ നിശബ്‌ദം യാത്ര തുടര്‍ന്നു.ഇരുവഴികള്‍ പിരിഞ്ഞു.നാളുകള്‍ക്ക്‌ ശേഷം വീണ്ടും സംഗമിച്ചു.പരസ്‌പരം വിശേഷം തിരക്കി.അന്ന്‌ അസംതൃപ്‌തി രേഖപ്പെടുത്തിയ ഭക്തന്‍ ചോദിച്ചു.
ആ പെണ്‍ കുട്ടിയുടെ വിശേഷമെന്താണ്‌ ?
ഏതു പെണ്‍ കുട്ടിയുടെ ?
താങ്കള്‍ അന്ന്‌ വാരിയെടുത്ത പെണ്‍ കുട്ടിയുടെ ?
മാന്യ സഹോദരാ,ഞാന്‍ അവളെ എന്റെ ചുമലിലേറ്റി എന്നത്‌ യാഥാര്‍ഥ്യമാണ്‌.പക്ഷെ താങ്കള്‍ ഈ നിമിഷവും അവളെ ഹൃദയത്തിലേറ്റി നടക്കുകയാണ്‌.മറ്റയാള്‍ പ്രതിവചിച്ചു.