ദോഹയുടെ എഴുത്ത്കാരി യാത്രയാകുന്നു.രണ്ട് പതിറ്റാണ്ടിൽ കൂടുതൽ ഖത്തറിൽ സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളില്‍ പ്രവര്‍ത്തന നിരതയായി നിറഞ്ഞു നിന്ന നജ്മ നസീര്‍ പ്രവാസം മതിയാക്കി നാട്ടില്‍ കൂടൊരുക്കാനൊരുങ്ങുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിൽ വൈവിധ്യങ്ങളായ രചനകളും സാഹിത്യ സാംസ്കാരിക രംഗങ്ങളും വഴി ഒരു ബൃഹത്തായ സുഹൃത് വലയം സൃഷ്ടിച്ചെടുക്കാന്‍ ശ്രീമതി നജ്മ നസീറിന് സാധിച്ചിട്ടുണ്ട്.കേച്ചേരിക്കാരിയായ ഈ അനുഗ്രഹീത കലാകാരി 2018 ഏപ്രില്‍ മധ്യത്തോടെ ദോഹയോട് യാത്ര പറയും.
ഐ.സി.ആർ.സി ആർട്ട് വിങിന്റെ തുടക്കം മുതൽ തന്നെ കലാ കുടുംബവുമായി അടുത്ത് പ്രവർത്തിച്ച പ്രിയ കലാകാരിക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് തിരുമാനിച്ചതായി ഇഖ്ബാല്‍ ചേറ്റുവ അറിയിച്ചു.
ഈ ചടങ്ങ് ഐ.സി.ആർ.സി ആർട്ട് വിങില്‍ മാത്രം ഒതുക്കാതെ ദോഹയിലെ സാമൂഹിക സാംസ്കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സകല മലയാളി സംഘങ്ങളും സംഘടനകളും വ്യക്തിത്വങ്ങളും ചേർന്ന് തിളക്കമാര്ന്നതായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ആര്‍ട്ട് വിങ് സാരഥി ഇഖ്ബാല്‍ ചേറ്റുവ പറഞ്ഞു.
ഏപ്രില്‍ 8 ഞായറാഴ്ച വൈകീട്ട് കൃത്യം 06.30 ന്,മഅമൂറയിലെ പഴയ ഐഡിയൽ ഇന്ത്യൻ സ്കൂള്‍ പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.ഈ കലാകാരിക്കുള്ള യാത്രയപ്പ് സഹൃദയരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കണമെന്ന് കോഡിനേറ്റര്‍ അഭ്യര്‍ഥിച്ചു.