ഒറ്റനോട്ടത്തില്‍

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി തിരുനെല്ലൂര്‍ ,രായംമരയ്‌ക്കാര്‍ വീട്ടില്‍  മഞ്ഞിയില്‍ ഖാദര്‍ ,ഐഷ ദമ്പതികളുടെ പത്ത്‌ മക്കളില്‍ ആറാമത്തവനായി 1959 ലാണ്‌ ജനനം.

തിരുനെല്ലൂര്‍ പൗര പ്രമുഖനായിരുന്ന രായം മരക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ ബാപ്പുട്ടി സാഹിബിന്റെ മകന്‍ ഖാദര്‍ മഞ്ഞിയിലാണ്‌ അബ്‌ദുല്‍ അസീസിന്റെ പിതാവ്‌ .1982 ല്‍ പിതാവ്‌ ഇഹലോക വാസം വെടിഞ്ഞു.പാരമ്പര്യ ഭിഷഗ്വരന്മാരില്‍ പ്രസിദ്ധനായിരുന്ന തൊയക്കാവ്‌ ഏര്‍‌ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകളാണ്‌ മാതാവ്‌ ഐഷ.  അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ തൊണ്ണൂറു കഴിഞ്ഞ മാതാവ്‌ ആരോഗ്യവതിയായി ജീവിച്ചിരിപ്പുണ്ട്‌.

അഞ്ച്‌ മക്കളുടെ പിതാവ്‌.ഖത്തറിലെ മാഫ്‌കൊ എന്ന സ്ഥാപനത്തില്‍ ജോലി.മൂത്ത മകന്‍ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ പരലോകം പൂകി.രണ്ടാമത്തെ മകന്‍ അന്‍സാര്‍ അന്തര്‍ ദേശീയ ഓണ്‍ലൈന്‍ സ്ഥപനമായ ആമസോണ്‍ ചെന്നൈ ഓഫീസില്‍ ജോലി ചെയ്യുന്നു. മുന്നാമത്തെ മകള്‍ ഹിബ ബി.കോം പൂര്‍‌ത്തികരിച്ചു കൊണ്ടിരിക്കുന്നു.നാലമത്തെ മകന്‍ ഹമദ്‌ സിവില്‍ സര്‍വീസ്‌ പരിക്ഷക്ക്‌ ഒരുങ്ങുന്നു.താഴെയുള്ള മകള്‍ അമീന അഞ്ചാം തരത്തില്‍ പഠിക്കുന്നു.മക്കളെല്ലാവരും സര്‍ഗസിദ്ധികളാല്‍ അനുഗഹിക്കപ്പെട്ടവരാണ്‌.മുതിര്‍‌ന്ന മക്കള്‍ മൂന്നു പേരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജില്ലാ പ്രാദേശിക ഉപ ഘടകങ്ങളില്‍ നേതൃസ്ഥാനം വഹിക്കുന്നു.2000 മുതല്‍ മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തിനു തൊട്ടാണ്‌ താമസം.വിശാല മഹല്ലിനും പ്രദേശത്തിനും വേണ്ടി സാധ്യമാകുന്ന സേവനങ്ങളില്‍ സഹകരിച്ചു വരുന്നു.2010 മുതല്‍ അധികവും നാട്ടിലാണ്‌.കമ്പനി ആവശ്യപ്പെടുമ്പോള്‍ മാത്രം ദോഹയിലുണ്ടാകാറുള്ളൂ.ഇസ്‌ലാം ഓണ്‍‌ലൈവിലും തൂലികയിലും സോഷ്യല്‍ മീഡിയകളിലും സജീവം.
അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍.
www.facebook.com/azeezmanjiyil
Wikipedia