പ്രവാസം ഒരു ഓട്ട പ്രദിക്ഷണം

അതെ ഇതാണ്‌ പ്രവാസത്തിന്റെ ബാക്കി പത്രം.

1959 ജൂലായ്‌ 7 നാണ്‌ ജനനം.

ഇരുപതാമത്തെ വയസ്സില്‍ 1980 ഫിബ്രുവരി 15 നായിരുന്നു ഖത്തറില്‍ എത്തിയത്.

1982 ലാണ്‌ മാഫ്‌കൊ എന്ന സ്ഥാപനത്തിന്റെ തമീമ ട്രേഡിങ് ഡിവിഷനില്‍ ജോലി ആരംഭിച്ചത്.

1982 ഡിസം‌ബര്‍ മാസത്തിലായിരുന്നു ഉപ്പാടെ ആകസ്മിക വിയോഗം.

1985 ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹം.1990 ജനുവരി 5 നായിരുന്നു ആദ്യത്തെ കണ്‍‌മണി അബ്‌സ്വാറിന്റെ ജനനം.92,95,97 വര്‍‌ഷങ്ങളില്‍ അന്‍‌സാര്‍,ഹിബ,ഹമദ് എന്നീ സന്താനങ്ങള്‍ പിറന്നു.

2000 തുടങ്ങും മുമ്പ്‌ കുടും‌ബം ഖത്തറില്‍ നിന്നും നാട്ടിലേയ്‌ക്ക്‌ തിരിച്ചു.മുല്ലശ്ശേരിയില്‍ താമസമാക്കി.

2003 ജൂണ്‍ 26 നായിരുന്നു അബ്‌സ്വാർ വിടപറഞ്ഞത്.

2006 ഏപ്രില്‍ മാസത്തിലായിരുന്നു അമീനമോളുടെ ജനനം.

1994 ലായിരുന്നു പാലയൂര്‍ ഉപ്പാടെ മരണം,രണ്ട് പതിറ്റാണ്ടുകള്‍‌ക്ക്‌ ശേഷം  ഉമ്മയുടേയും.

2006 മുതല്‍ മുതല്‍ മാഫ്‌കൊ ഹെഡ് ഓഫിസിന്റെ കീഴിലുള്ള ഫാക്‌ടറി അനുബന്ധ ജോലിയിലേയ്‌ക്ക്‌ മാറി.2010 വരെ ഫാക്‌ടറിയുടെ ഓഫീസ്‌ ചുമതലകളില്‍ തുടര്‍‌ന്നു.

2010 മുതല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയും മറ്റു പരിചരണങ്ങള്‍‌ക്കും നാട്ടില്‍ ഇടക്കിടെ പോകാനും ദീര്‍‌ഘമായ അവധിയില്‍ കഴിയാനും അനുവാദം നൽകപ്പെട്ടു.

2017 മാര്‍ച്ച്‌ മാസത്തില്‍ ചെന്നൈയിൽ ഒരു കമ്പനിയില്‍ അന്‍‌സാര്‍  ജോലിയില്‍ പ്രവേശിച്ചു.

2017 ഒക്‌ടോബര്‍ 5ന് (മുഹറം15) സ്നേഹ നിധിയായ  ഉമ്മ ഈ ലോകത്തോട്‌ വിടപറഞ്ഞു.

(റുഖിയ, ഫാത്തിമ എന്നീ സഹോദരിമാരും അളിയന്മാര്‍ അബു, മുഹമ്മദ്, മജീദ്‌ എ ന്നിവരും നേരത്തെ വിടപറഞ്ഞിരുന്നു)

2018 ഡിസം‌ബര്‍ മാസത്തില്‍ ഹിബമോള്‍ വിവാഹിതയായി.വരന്‍ ഷമീര്‍ മന്‍സൂര്‍ നമ്പൂരി മഠം.

2019 അവസാനം മുതല്‍ മുതല്‍ ഓഫീസ് അഡ്‌മിനിസ്‌ട്രേഷന്‍ പുതിയ ചില മാറ്റങ്ങള്‍ക്ക്‌ വിധേയമായി.ജോലിയില്‍ അനിശ്ചിതത്വം ഉണ്ടായി

2020 ല്‍ ഒരു വ്യാഴവട്ട കാലത്തെ ഇടവേളക്ക്‌ ശേഷം  തമീമ ട്രേഡിങ് വിഭാഗത്തില്‍ വീണ്ടും‌ നിയമിതനായി.

2020 ആഗസ്റ്റ് 23 ന്‌ അന്‍സാര്‍ വിവാഹിതനായി.വധു ഇര്‍‌ഫാന ഇസ്‌ഹാക്‌ കല്ലയില്‍.

സം‌ഭവ ബഹുലമായ പ്രവാസം തുടങ്ങിയിട്ട്‌ 40 വര്‍‌ഷം പിന്നിട്ടു.അഥവാ 60 വയസ്സ്‌ കൊള്ളിയാന്‍ പോലെ മിന്നി മറഞ്ഞിരിക്കുന്നു.....

അത്യത്ഭുതത്തോടെ കഴിഞ്ഞ കാലത്തേക്ക്‌ തിരിഞ്ഞു നോക്കുമ്പോഴും ഇനിയും ശേഷിക്കുന്ന ഭാവിയിൽ  വരാനിരിക്കുന്ന സാധ്യതകളും സാധുതകളും എന്തൊക്കെ ഏതൊക്കെയാണെന്ന്‌ പരതിക്കൊണ്ടിരിക്കുകയാണ്‌.നാഥനിൽ ഭരമേൽപ്പിച്ച് ശുഭ പ്രതീക്ഷ കൈവിടാതെ...

പ്രാർത്ഥനയിൽ ഉണ്ടാകണം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.