Showing posts with label അബ്‌ദുല്ലയ്‌ക്ക്‌ യാത്രാ. Show all posts
Showing posts with label അബ്‌ദുല്ലയ്‌ക്ക്‌ യാത്രാ. Show all posts

Monday, July 2, 2018

അബ്‌ദുല്ലയ്‌ക്ക്‌ യാത്രാ മം‌ഗളങ്ങള്‍

ദോഹ:മുപ്പത്തിയെട്ട്‌ വര്‍‌ഷത്തെ ദീര്‍‌ഘകാല പ്രവാസം മതിയാക്കി പി.കെ അബ്‌ദുല്ല നാട്ടിലേയ്‌ക്ക്‌ മടങ്ങുന്നു.ഇന്ത്യന്‍ ഇസ്‌ലാമിക് അസ്സോസിയേഷന്‍ രൂപീകരണത്തിന്റെ പ്രാരം‌ഭ കാലത്ത് തന്നെ പ്രസ്ഥാനത്തിന്റെ സഹചാരിയായിരുന്നു.നിരൂപണ നിരീക്ഷണ സ്വഭാവം എപ്പോഴും കാത്തു സൂക്ഷിച്ച വ്യക്തിത്വമാണ്‌ അബ്‌ദുല്ല.സി.ഐ.സി ദോഹ സോണ്‍ ദോഹ ജദീദ്‌ യൂണിറ്റ്‌ ആക്‌ടിങ് പ്രസിഡണ്ട്‌ കൊക്കഞ്ചേരി അബ്‌ദു റൗഉഫ്‌ സാഹിബ്‌ പറഞ്ഞു.അസ്സോസിയേഷന്‍ മുന്‍ കാല പ്രവര്‍‌ത്തകനായ അബ്‌ദുല്ല സാഹിബിനുള്ള യാത്രയയപ്പ്‌ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്‌.

അലി ബിന്‍ അലി എന്ന സ്വകാര്യ സ്ഥാപനത്തില്‍ ക്ലരിക്കല്‍ ജോലിയില്‍ പ്രവേശിച്ച് ഘട്ടം ഘട്ടമായി വിവിധ വകുപ്പുകളില്‍ സേവനമനുഷ്‌ഠിക്കാന്‍ അവസരം കിട്ടിയതും തികച്ചും സം‌തൃപ്‌തിയോടെ കമ്പനിയില്‍ നിന്നും വിരമിക്കാനായതിലും അബ്‌ദുല്ല സന്തോഷം പ്രകടിപ്പിച്ചു.

അസ്സോസിയേഷന്‍ മുന്‍ കാല നേതാക്കളോടൊപ്പവും പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തും താമസിക്കാന്‍ കിട്ടിയ അവസരം ജീവിതത്തിലെ വലിയ സൗഭാഗ്യമായിരുന്നു എന്ന്‌ അബ്‌ദുല്ല ഓര്‍ത്തു.ദോഹയിലെ പ്രസ്ഥാനത്തിന്റെ വളര്‍‌ച്ചയുടെ ആദ്യ കാല നേതാക്കളുമായുള്ള സഹവാസത്തിനും അവരുടെയൊക്കെ നേതൃത്വത്തിനു കീഴിലും സഹകരിക്കാനും ആവും വിധം പ്രവര്‍‌ത്തിക്കാനും കഴിഞ്ഞത് മധുരമുള്ള ഓര്‍‌മ്മയാണെന്നും അബ്‌ദുല്ല പറഞ്ഞു.ഇക്കാലയളവില്‍ അസ്സോസിയേഷന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയി.

ദോഹ ജദീദ്‌ യൂണിറ്റ് വൈസ്‌ പ്രസിഡണ്ട്‌ എം.ടി സിദ്ദീഖ്‌ സാഹിബ്‌,അസി.സെക്രട്ടറി നസ്രുല്ല ചേന്ദമങ്ങല്ലൂര്‍,നൂറുദ്ദീന്‍ കുറ്റ്യാടി,അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ യാത്രാ മം‌ഗളങ്ങള്‍ നേര്‍‌ന്നു സം‌സാരിച്ചു.യൂണിറ്റ് സെക്രട്ടറി ഇ.കെ ഖാസ്സിം നന്ദി പ്രകാശിപ്പിച്ചു.