Showing posts with label സവിശേഷമായൊരു. Show all posts
Showing posts with label സവിശേഷമായൊരു. Show all posts

Monday, March 25, 2019

സവിശേഷമായൊരു ജന്മദിന സമ്മാനം

ദോഹ:കഴിഞ്ഞ ജന്മ ദിനത്തില്‍ മധുരമുള്ള വാഹനം സമ്മാനമായി കിട്ടിയതില്‍ ഏറേ ആഹ്‌ളാദിച്ച അമീന്‍ യൂസഫിന്‌ ഇത്തവണ കിടിലന്‍ സമ്മാനമായിരുന്നു ഉമ്മച്ചി ഷാമില ഒരുക്കിയത്.ഏഴാം പിറന്നാള്‍ സമ്മാനമായി ഉമ്മ ഒരുക്കിയ വിശിഷ്‌ടമായ കേക്ക്‌ കുടും‌ബാഗങ്ങളിലും കാണികളിലും കൗതുകമുണര്‍‌ത്തി.കുസൃതികളായ മക്കളെ ഞെട്ടിച്ചു കളഞ്ഞ കേക്കിന്റെ കുരുക്കില്‍ ശരിക്കും കുടുങ്ങിയിരിക്കുകയാണ്‌ അമി മോന്‍.

നല്ല അടുക്കളക്കാരി,കൃഷിയും അടുക്കളത്തോട്ടവും പരിചരിക്കുന്നതിലും പരിപാലിക്കുന്നതിലും ആകര്‍‌ഷകമായി ശൈലിയാണ്‌ ഷാമിലാ യൂസഫിന്റേത്.പാചകത്തിലും കരകൗശല നിര്‍‌മ്മാണത്തിലും കൗതുകമുണര്‍‌ത്തുന്ന കേക്ക്‌ നിര്‍‌മ്മാണത്തിലും നല്ല നിപുണയാണ്‌.പുതുമകള്‍ ഏറെ ഇഷ്‌ടപ്പെടുന്ന ഈ വീട്ടമ്മ വെന്മേനാട്‌ പി.സി മുഹമ്മദിന്റെ മകളാണ്‌.പെരിങ്ങാട്‌ ഖാദര്‍ മഞ്ഞിയിലിന്റെ പേരക്കുട്ടി.ഭര്‍‌ത്താവ്‌ ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥനായ നാലകത്ത്‌ കരുവാങ്കയില്‍ യൂസഫ്‌.