മഞ്ഞിയില്‍ തറവാടിന്റെ പൂര്‍വ്വ നാമം രായന്‍ മരക്കാറില്‍ നിന്നാണ്.അതാണ് പിന്നീട് രായമ്മരക്കാര്‍ മഞ്ഞിയിലായത്.പുതുവീട്ടില്‍ മഞ്ഞിയില്‍,നാലകത്ത് മഞ്ഞിയില്‍ തുടങ്ങി ഇതില്‍ തന്നെ വകഭേദങ്ങള്‍ പിന്നെയും ഉണ്ട്.ഗുരുവായൂര്‍ ചാവക്കാട് പരിസര പ്രദേശങ്ങളിലും വെന്മേനാടും പാടൂരും ഇതു പോലെ മഞ്ഞിയില്‍ ശാഖകള്‍ ഉണ്ട്.എല്ലാം രായന്‍ മരക്കാറില്‍ നിന്നു തന്നെ.വടക്കന്‍ മലബാര്‍ ആണ് രായന്‍ മരക്കാറിന്റെ തുടക്കം.
ബ്രിട്ടീഷ് രാജുമായി സഹകരിച്ചു പോന്നിരുന്ന ഇബ്രാഹീമിന് ബ്രിട്ടീഷ് രാജ് പ്രതിനിധിയും ജില്ലാ ഭരണ സാരഥിയുമായ തുക്കുടി സാഹിബില്‍ നിന്നും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്.പ്രദേശത്തെ പൗര പ്രമുഖനായ ഇബ്രാഹീം ക്രമേണ ഇമ്പാര്‍ക്ക് എന്ന പേരിലാണ് വിളിക്കപ്പെട്ടിരുന്നത്.ഇബ്രാഹീം അഥവാ ഇമ്പാര്‍ക്കിന്റെ മകനാണ് ബാപ്പുട്ടി സാഹിബ്.കുഞ്ഞലീമയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി.പിന്നീട് ബാപ്പുട്ടി സാഹിബിന്റെ പിതാവിന്റെ പേര്‍ ആദ്യം ചേര്‍ത്തു കൊണ്ട് ഇമ്പാര്‍ക്ക് ബാപ്പുട്ടി എന്ന് വിളിക്കപ്പെട്ടു കൊണ്ടിരുന്നു.ബാപ്പുട്ടി സാഹിബിന്റെ മക്കളും ഇതേ രൂപത്തില്‍ പിതാമഹന്റെ പേര്‍ ആദ്യം ചേര്‍ത്തു കൊണ്ട് വിളിക്കപ്പെടാന്‍ തുടങ്ങി.അങ്ങിനെയാണ് പരേതനായ കുഞ്ഞുമോന്‍ ഹാജി,ഇമ്പാര്‍ക്ക് കുഞ്ഞുമോന്‍ എന്നു വിളിക്കപ്പെട്ടു പോന്നിരുന്നത്.
ഇമ്പാര്‍ക്ക് എന്ന് പ്രസിദ്ധനായ ഇബ്രാഹീമിന്റെ മകന്‍ ഇമ്പാര്‍ക്ക് ബാപ്പുട്ടി.മറ്റു സഹോദരങ്ങളുടെ മക്കളാണ് ചാവക്കാട് ബാപ്പുട്ടിയും മഞ്ഞിയില്‍ ബാപ്പുട്ടിയും.
............
വലിയ ബാപ്പുട്ടി, ചാവക്കാട് ബാപ്പുട്ടി, മഞ്ഞിയില്‍ ബാപ്പുട്ടി എന്നിവര്‍ ജേഷ്‌ഠാനുജന്മാരുടെ മക്കളാണ്.പെരിങ്ങാട് ബാപ്പുട്ടിയുടെ മക്കളാണ് രായം മരക്കാര്‍ മഞ്ഞിയില്‍ മാമദ് ഹാജി,മഞ്ഞിയില്‍ ബാവു, മഞ്ഞിയില്‍ ഖാദര്‍, ഉമ്മാച്ചു കുട്ടി അബ്‌ദു റഹിമാന്‍(ഓവുങ്ങല്‍),ബീവു ഖാദര്‍ മുസ്‌ല്യാര്‍(പെരിങ്ങാട്),കുഞ്ഞുമോള്‍ കുഞ്ഞുമോന്‍ കണ്ണോത്ത്,
രായം മരക്കാര്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ ഇതര ഭാര്യമാരിലും സന്താനങ്ങളുണ്ട്.അതില്‍ പാടൂര്‍ കയ്യക്കുട്ടിയുടെ മക്കളാണ് പാടൂര്‍ പട്ടേല്‍ സെയ്‌തു മുഹമ്മദ്,ഹമീദ് എന്നീ രണ്ട് സഹോദരങ്ങള്‍.പൊന്നാനിയില്‍ നിന്നുള്ള ഭാര്യയില്‍ ഉള്ള മകളാണ് പുവ്വത്തുരിലെ ബീകുട്ടി മഞ്ഞിയില്‍.
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരില്‍ പെട്ട മക്കളാണ് അടിമു മഞ്ഞിയില്‍ (പാലക്കാട്) സെയ്‌തു മഞ്ഞിയില്‍,കുഞ്ഞു മൊയ്‌തു മഞ്ഞിയില്‍,ആമിന മഞ്ഞിയില്‍.ആമിന മഞ്ഞിയിലിന്റെ മക്കളാണ് ഹമീദ്,മുഹമ്മദ് (മൊമ്മക്ക).
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരിലെ ബാപ്പുട്ടിയുടെ മകളാണ് നബീസ.
ബാപ്പുട്ടി ഇമ്പാര്‍ക്കിന്റെ സഹോദരിമാരാണ് കുഞ്ഞുമോളും പാത്തുട്ടിയും. കുഞ്ഞുമോള്‍ക്ക് മക്കളില്ല.പാത്തുട്ടിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് മുഹമ്മുണ്ണി.മുഹമ്മുണ്ണി വിവാഹാനന്തരം ആന്തമാനിലേയ്‌ക്ക് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു രോഗ ബാധിതനായി മരണപ്പെട്ടു.പാത്തുട്ടിയുടെ രണ്ടാമത്തെ ഭര്‍ത്താവിലുള്ള മക്കളാണ് ഖാലിദ്,ചേക്കായി,പാത്തുമ്മു തുടങ്ങിയവര്‍.പാത്തുട്ടിയുടെ ഈ രണ്ട് പെണ്‍മക്കാളാണ് പെരിങ്ങാട്ട് ബാപ്പുട്ടിയുടെ മക്കളായ മാമദ് ഹാജിയുടേയും ബാവു മഞ്ഞിയിലിന്റെയും സഹധര്‍മ്മിണികള്‍.എന്നാല്‍ തൊയക്കാവ് ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് ഖാദര്‍ മഞ്ഞിയിലിന്റെ ഭാര്യ.
---------------