തികച്ചും വ്യക്തി പരമായ സന്തോഷ സന്താപങ്ങള്‍ രേഖപ്പെടുത്തുന്നതാണ് മഞ്ഞിയില്‍ ബ്ലോഗിലെ പ്രഥമ പേജ്. തുറന്ന ഡയറിപോലെ.കുടുംബ ചരിത്രങ്ങള്‍ രേഖപ്പെടുത്തിയ പേജുകളിലേക്കുള്ള ലിങ്കുകള്‍ ഒരു വശത്ത് ഒരുക്കിയിട്ടുണ്ട്. തുലിക, കവിത, രചന, മണിദീപം,സാമൂഹികം, തുടങ്ങിയ പേജുകളില്‍ വൈവിധ്യമാര്‍ന്ന സാഹിത്യ രചനകളും പ്രകാശിപ്പിക്കുന്നുണ്ട്. തിരുനെല്ലൂര്‍ ചരിത്രം പറയുന്ന മുജല്ല സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ പ്രവേശിക്കാന്‍ അനുവാദമില്ല.
ബ്ലോഗ് ചരിത്രത്തോളം പഴക്കമുള്ള മഞ്ഞിയില്‍ ബ്ലോഗുകളില്‍ അനേകായിരം സന്ദര്‍ശകരുണ്ട്.
ജന്മ ഗ്രാമമായ തിരുനെല്ലൂരിനെ അടുത്തറിയാനുതകുന്ന ദിതിരുനെല്ലൂരും, പ്രാദേശിക കൂട്ടായ്‌മയായ ഉദയം പഠനവേദിയുടെ ബ്ളോഗും സംവിധാനിച്ചിരിക്കുന്നു.
അറബി ഭാഷ പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ഇരുന്നൂറിലധികം ക്ളാസുകളുടെ ശേഖരത്തിലേയ്‌ക്കുള്ള പ്രവേശികയും വിശുദ്ധ ഖുര്‍ആനിലൂടെ അറബി വ്യാകരണം ആഴത്തില്‍ പഠിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനവും ഒരു കുടക്കീഴില്‍ എന്ന പോലെ ഒരുക്കിയിരിക്കുന്നു.
അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍
azeezmanjiyil@gmail.com