Sunday, April 1, 2018

പൊഴിഞ്ഞു വീണ 33 വര്‍ഷം

1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ നിഖാഹ്‌.വിവാഹാഘോഷം നാലിനും.മണ്ണില്‍ വീണുടഞ്ഞ 33 വര്‍‌ഷം.വിവാഹനന്തരം അഞ്ച്‌ വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന്‌ അബ്‌സ്വാര്‍ തിരിച്ചു വിളിക്കപ്പെട്ടു.എല്ലാ സുഖ ദുഃഖങ്ങളിലും പ്രായാധിക്യത്തിലും തളരാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മ 2017 ഒക്‌ടോബറില്‍ ദൈവത്തിന്റെ വിളിക്ക്‌ ഉത്തരം നല്‍‌കി.

അബ്‌സ്വാറിന്റെ താഴെയുള്ള അന്‍‌സ്വാര്‍ ആമസോണ്‍ ഇന്റര്‍‌നാഷണലില്‍ ചെന്നൈ ഓഫീസില്‍ ജോലി ചെയ്യുന്നു.ബിരുദ ധാരിണിയായ ഹിബയുടെ വിവാഹാന്വേഷണങ്ങള്‍ നടക്കുന്നു.നാലാമത്തെ മകന്‍ ഹമദ്‌ ഡിഗ്രിക്ക്‌ പഠിച്ചു കൊണ്ടിരിക്കുന്നു.അബ്‌സ്വാറിന്റെ വിയോഗാനന്തരം പിറന്ന അമീനമോള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍‌ഥിനിയാണ്‌.മക്കളെല്ലാവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ജില്ലാ-പ്രാദേശിക തലങ്ങളില്‍ നേതൃത്വ നിരയിലുള്ളവരാണ്‌.

കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍‌ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍‌ഥനാ പൂര്‍‌വ്വം ദൈവത്തെ സ്‌മരിക്കുകയാണ്‌.ദോഹ മുഗളിനയിലെ ട്രൂത്ത്‌ 307/210 ഫ്‌ളാറ്റില്‍ ഇരുന്നു കൊണ്ട്‌.മഞ്ഞിയില്‍ കുടും‌ബം.