Showing posts with label വൈദ്യ കുടും‌ബത്തിലെ. Show all posts
Showing posts with label വൈദ്യ കുടും‌ബത്തിലെ. Show all posts

Tuesday, November 5, 2024

വൈദ്യ കുടും‌ബത്തിലെ വിശേഷങ്ങള്‍

കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ പ്രതിജ്ഞാ ബദ്ധരത്രെ.

കേരളത്തിലെ പ്രഗത്ഭരും പ്രശ‌സ്‌തരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ്‌ മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ്‌ മേനോത്തകായില്‍ വൈദ്യ കുടും‌ബത്തിലെ അഞ്ചാം തലമുറക്കാര്‍ സവിശേഷ പ്രാധാന്യം നല്‍‌കിപ്പോരുന്നു.

വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ പ്രസിദ്ധ പാരമ്പര്യ വൈദ്യന്‍ അമ്മുണ്ണി വൈദ്യരുടെ ഇളം തലമുറയിലും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം കൊണ്ട്‌ അനുഗ്രഹീതമാണ്‌. ആയുര്‍‌വേദത്തിലും സിദ്ധ വൈദ്യത്തിലും ഏറെ പ്രശസ്‌തനായിരുന്ന പരേതനായ ഹാജി കുഞ്ഞു ബാവു വൈദ്യരുടെ മകനാണ്‌ മുഈനുദ്ധീന്‍ വൈദ്യര്‍.

മുഈനുദ്ധീന്‍ വൈദ്യരുടെ മകന്‍ ഡോക്‌ടര്‍ ഹഫീദ്‌ പുതിയ തലമുറയിലെ പ്രശസ്‌തനും പ്രഗത്ഭനുമായ ഭിഷഗ്വരനാണ്‌.മുഈനുദ്ധീന്‍ വൈദ്യരുടെ സഹോദരങ്ങളായ അഹമ്മദ്‌, ഉസ്‌മാന്‍ എന്നിവരുടെ മക്കളും കണ്ണി മുറിയാത്ത വൈദ്യ പാരമ്പര്യം നില നിര്‍‌ത്തുന്നതില്‍ പ്രതിജ്ഞാ ബദ്ധരത്രെ. 

ഉസ്‌മാന്റെ ഒരു മകള്‍ ഹദീല നിഷാര്‍  പഠനാനന്തരം ഔഷധിയില്‍ സേവനമനുഷ്‌ഠിച്ചുകൊണ്ടിരിക്കേ വിദേശത്തേക്ക് പോയി.ഇളയ മകള്‍ ഹാഷിദ സിദ്ധ വൈദ്യത്തിലേയ്‌ക്കുള്ള വഴിയില്‍ 2023 ല്‍ രാജ ഗിരിയില്‍ പഠനം പൂര്‍‌ത്തീകരിച്ചു.

2024 നവം‌ബര്‍ 11 ന്‌ തലസ്ഥാന നഗരിയില്‍ വെച്ച് നടന്ന വര്‍‌ണ്ണാഭമായ ചടങ്ങിന്‌ ശേഷം ഔദ്യോഗികമായി ഡോ.ഹാഷിദ ആരോഗ്യ സേവന രം‌ഗത്തേക്ക് പ്രവേശിച്ചിരിക്കുന്നു.

മൂത്ത മകള്‍ ഉസ്‌മിത ഷബീബും,മകന്‍ ഹാഷിം ഉസ്‌മാനും,അബ്‌‌ദു റസാഖിന്റെ സീമന്ത പുത്രനും വൈദ്യ ശാസ്‌ത്രമല്ല തെരഞ്ഞെടുത്തിരിക്കുന്നത്.ഉസ്‌മിത എച്.ഡി.എഫ്.സി ബാങ്കില്‍ ലൈഫ് ജനറല്‍ ഏജന്റ് തസ്‌കിയില്‍ ജോലി നോക്കുന്നു.

അഹമ്മദിന്റെ മക്കളില്‍ ഫാസില്‍ അഹമ്മദ് വൈദ്യശാസ്‌ത്ര പഠനം പൂര്‍‌ത്തിയാക്കി. മറ്റൊരു മകന്‍ അനസ്‌ അഹമ്മദും,വിവാഹിതയായ മകള്‍ ഫാഹി യാസിറും  വേറിട്ട പഠന വഴിയിലാണ്‌.

============