Showing posts with label സന്തോഷ വര്‍‌ത്തമാനം. Show all posts
Showing posts with label സന്തോഷ വര്‍‌ത്തമാനം. Show all posts

Saturday, May 10, 2025

ഒരു സന്തോഷ വര്‍‌ത്തമാനം

1947 ല്‍ മഞ്ഞിയില്‍ മാമദ്‌ ഹാജിയാണ്‌ ആദ്യമായി മഞ്ഞിയില്‍ പള്ളി പണികഴിപ്പിച്ചത്. ഈ പള്ളിയുടെ പുനരുദ്ധാരണത്തിന്‌ ശേഷം 2010 ആഗസ്റ്റ്‌ 10 ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. മഹല്ല്‌ ഖത്തീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.

മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ്‌, മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗങ്ങള്‍  ,നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി സന്ദര്‍‌ശിക്കാനും പ്രാര്‍ഥനയില്‍ പങ്ക്‌ ചേരാനും നൂറ് കണക്കിന്‌ നാട്ടുകാര്‍ സന്നിഹിതരായിരുന്നു.

2013 ല്‍ തിരുനെല്ലൂര്‍  മഹല്ലിലേയ്‌ക്ക് വഖഫ് ചെയ്‌തതിനു ശേഷം തഖ്‌‌വ മസ്‌ജിദ് എന്ന്‌ പുനര്‍ നാമകരണം ചെയ്‌തു.ഹൈദറലി ഷിഹാബ്‌ തങ്ങള്‍ ആയിരൂന്നു ഈ കര്‍‌മം നിര്‍‌വഹിച്ചത്.തുടര്‍‌ന്ന്‌ മസ്‌ജിദ്‌ റോഡില്‍ നിന്നും പള്ളിയിലേക്ക്‌ സുഖമമായ വഴി അനുവദിച്ചത് കാട്ടില്‍ കുടും‌ബമായിരുന്നു.

2025 മെയ്‌ 10 നായിരുന്നു മസ്‌ജിദ് റോഡില്‍ നിന്നും തഖ്‌വയിലേക്ക് (മഞ്ഞിയില്‍ പള്ളി) ഗതാഗത യോഗ്യമായ പാതക്ക് സ്ഥലം അനുവദിച്ചത്.അല്‍ തുറൈഫി ഗ്രൂപ്പായിരുന്നു നിര്‍‌മാണ പ്രവര്‍‌ത്തനങ്ങളുടെ പ്രായോജകര്‍.ഒരു നാട് മുഴുവന്‍ സ്വാഗതം ചെയ്‌ത സദ്‌കര്‍‌മമായിരുന്നു ഇത്.


============

മഞ്ഞിയില്‍