Saturday, May 7, 2016

വേജ്‌ പ്രൊട്ടക്‌ഷന്‍

ഖത്തറില്‍ വേതന സേവന സം‌വിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒട്ടേറെ ഭേദഗതികള്‍ ഭരണകൂടം നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്‌.2016 അവസാനിക്കും മുമ്പ്‌ തന്നെ പുതിയ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍‌മ്മാണം പൂര്‍‌ണ്ണമായും പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ്‌ തൊഴില്‍ മന്ത്രാലയവും ഭരണകൂടവും.സര്‍‌ക്കാര്‍ അര്‍ധസര്‍‌ക്കാര്‍ പൊതു മേഖല ചെറുകിട വന്‍‌കിട സ്ഥാപനങ്ങള്‍ എല്ലാം തങ്ങളുടെ ജീവനക്കാരുടെ വേതനം പണമിടപാടുകേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന പ്രക്രിയ ഏറെക്കുറെ പ്രാബല്യത്തിലായെന്നു അനുമാനിക്കുന്നു. ഒരു പടി കൂടി മുന്നില്‍ എന്നപോലെ 'വേജ്‌ പ്രൊട്ടക്‌ഷന്‍ സിസ്‌റ്റം'നടപ്പിലാക്കാനുള്ള ശ്രമമാണ്‌ ഇവ്വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റം .
സുഭദ്രമായ സാലറി ഇന്‍‌ഫോര്‍മേഷന്‍ സിസ്റ്റം വഴി തങ്ങളുടെ ബാങ്കിന്‌ വേതന വിതരണത്തിന്‌ അനുയോജ്യമായ രേഖകള്‍ കൈമാറിയിരിക്കാന്‍ തക്ക രീതിയെയാണ്‌ സിഫ് എന്ന പേരില്‍ വിവക്ഷിക്കുന്നത്.

താഴെ കൊടുത്തിട്ടുള്ള മോഡലിലാണ്‌ ഡാറ്റകള്‍ ക്രമീകരിക്കേണ്ടത്.കൃത്യവും സൂക്ഷ്‌മവുമായി രൂപ കല്‍‌പന ചെയ്യപ്പെട്ട സിഫ് ഫയലില്‍ തൊഴില്‍ ദാതാവിന്റെയും ജീവനക്കാരുടേയും വിശദാംശങ്ങള്‍ അടങ്ങിയിരിക്കും.പ്രസ്‌തുത ഫയല്‍ വേജ്‌ പ്രൊട്ടക്‌ഷന്‍ സിസ്‌റ്റം ഫോര്‍‌മാറ്റിലാണ്‌ ബാങ്കിന്‌ അയച്ചു കൊടുക്കേണ്ടത്‌.എക്‌സല്‍ ഷീറ്റില്‍ ഡാറ്റകള്‍ പൂരിപ്പിച്ച്‌ സി.എസ്‌.വി എക്‌സ്‌റ്റന്‍‌ഷനില്‍ സേവ്‌ ചെയ്‌ത്‌ വേജ്‌ പ്രൊട്ടക്‌ഷന്‍ ഷീറ്റ് തയാറാക്കാം.ഇങ്ങനെ തയാറാക്കിയ ഫയല്‍, സിഫ്‌ ക്‌ളയന്റ്‌ വാലിഡേഷന്‍ ടൂള്‍ ഉപയോഗിച്ച്‌ കുറ്റമറ്റതാണെന്നു്‌ ഉറപ്പു വരുത്തുകയും വേണം.

മോഡല്‍ ഫയല്‍:




FILE NAME AS FOLLOWS

SIF(3TEXT)_ESTABLISHMENT ID(8DIGITS)_BANK SHORT NAME(3TEXT)_FILE CREATION DATE(8DIGITS)FILE CREATION TIME (4DIGITS)_EXTENTION

SIF_12345678_CBQ_20160429_1215.csv