Monday, May 28, 2018

ഇഫ്‌ത്വാര്‍ വിരുന്ന്‌

ദോഹ:അയല്‍വാസിയുടെ ഉമ്മറത്തേയ്‌ക്ക്‌ ചെന്ന്‌ കുടും‌ബ നാഥന്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു കുശലാന്വേഷണം പോലും നടത്താന്‍ കഴിയാതിരിക്കുകയും ദുര്‍‌ഗന്ധം വമിക്കുന്നതായി അനുഭവപ്പെട്ടാല്‍ കടന്നു ചെല്ലാന്‍ നിര്‍‌ബന്ധിതരാകുകയും ചെയ്യുന്ന ദരിദ്രമായ സം‌സ്‌കാരം ഏറെ വേദനാജനകം.ഇവ്വിധം മലീമസമായ ഭൂമികയിലാണ്‌ വര്‍‌ത്തമാന കാല സാമൂഹ്യ പരിസരം.സ്വലാഹുദ്ദീന്‍ സാഹിബ്‌ ഒര്‍‌മ്മിപ്പിച്ചു.സി.ഐ.സി ദോഹ സോണിലെ ദോഹ ജദിദ്‌ യൂണിറ്റ് ഇഫ്‌ത്വാര്‍ വിരുന്നില്‍ സൗഹൃദ സംഭാഷണം നടത്തുകയായിരുന്നു സ്വലാഹുദ്ദീന്‍ സാഹിബ്‌. അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ നമുക്കാകുന്നില്ല.ഉറുമ്പരിച്ചു കൊണ്ടിരിക്കുന്ന വര്‍‌ത്തമാന അവസ്ഥയ്‌ക്കും വ്യവസ്ഥയ്‌ക്കും സം‌സ്‌കാരത്തിനും മാറ്റം വേണം.സ്വര്‍‌ണ്ണ കത്രികയായാല്‍ പോലും മുറിച്ചിടാനേ ഉപകരിക്കൂ.ഇരുമ്പ്‌ സൂചിയാണെങ്കിലും തുന്നിച്ചേര്‍‌ക്കാന്‍ സാധിക്കും.ഉപകരണത്തിന്റെ മൂല്യമല്ല ഉപയോഗിക്കുന്നതിലെ ക്രിയാത്മകതയും സര്‍‌ഗാത്മകതയുമത്രെ പ്രധാനം.സ്വലാഹുദ്ദീന്‍ സാഹിബ്‌ വിശദീകരിച്ചു.

ചൈതന്യം നഷ്‌ടപ്പെട്ടവന്റെ ഏറ്റവും വലിയ പ്രതീക്ഷ ചീഞ്ഞു നാറുന്ന രാസ ക്രിയ മാത്രമായിരിയ്‌ക്കും.ആത്മാവ്‌ നഷ്‌ടപ്പെട്ടവന്‌ സമൂഹത്തിനു മുന്നില്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു മാര്‍‌ഗവും കണ്ടെത്താനാകുകയില്ല.വര്‍‌ത്തമാന സമൂഹത്തിന്റെ ദുരന്തപൂര്‍‌ണ്ണമായ അവസ്ഥയെ ഒരു തുര്‍‌ക്കി ക്ലാസിക് രചനയെ ആധാരമാക്കി അസീസ്‌ മഞ്ഞിയില്‍ പങ്കുവെച്ചു.

സന്തോഷ ദായകമായ നിമിഷങ്ങളാണ്‌ നമ്മുടെ സഹോദരങ്ങളോടൊപ്പമുള്ള ഈ കൂടിയിരുത്തം.സകല മൂല്യങ്ങളും തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമുക്ക്‌ മാനുഷികതയുടെ ഉദാത്ത ഭാവങ്ങളുടെ ചൈതന്യവും സൗന്ദര്യവും ആസ്വദിക്കാം.ദൈവം അനുഗ്രഹിക്കുമാറാകട്ടെ.അബ്‌ദു റഊഫ് സാഹിബ്‌ പ്രാര്‍‌ഥനാ പൂര്‍‌വ്വം പറഞ്ഞു.

ദോഹ ജദീദ്‌ യൂണിറ്റ് ആസ്ഥാനത്തേക്ക്‌ ക്ഷണിക്കപ്പെട്ട സഹോദരങ്ങള്‍ ഇഫ്‌ത്വാറിന്‌ മുമ്പ്‌ തന്നെ എത്തിയിരുന്നു.പരസ്‌പരം പരിചയപ്പെടുകയും പരിചയം പുതുക്കുകയും ചെയ്‌തതിനു ശേഷമായിരുന്നു സഹൃദ സംഭാഷണങ്ങള്‍ ആരം‌ഭിച്ചത്.വര്‍‌ഷങ്ങളായി വ്രതം ആചരിക്കുന്ന സഹോദര സമുദായംഗങ്ങളും പരീക്ഷണാര്‍ഥം തുടങ്ങിയവരും അഥിതികളില്‍ ഉണ്ടായിരുന്നു.

ഇഫ്‌ത്വാറിന്‌ ശേഷം തൊട്ടടുത്തുള്ള പള്ളിയില്‍ പോയി പ്രാര്‍‌ഥന കഴിഞ്ഞതിനു ശേഷം സാമാന്യം വിപുലമായ ഭക്ഷണം കഴിച്ച് വര്‍‌ദ്ധിതമായ സന്തോഷത്തോടെ പിരിഞ്ഞു.

ഇഫ്‌ത്വാര്‍ വിരുന്ന്‌ വിജയിപ്പിക്കാന്‍ സഹകരിച്ച യൂണിറ്റ് കുടും‌ബാം‌ഗങ്ങളെ ആക്‌ടിങ് പ്രസിഡന്റ്‌ അബ്‌ദു റ‌ഊഫ്‌ സാഹിബ്‌ പ്രശം‌സിച്ചു.




Related Posts:

  • കുഞ്ഞുമോള്‍ നിര്യാതയായിപരേതനായ മഞ്ഞിയില്‍ മാമദ്‌ ഹാജിയുടെ ഭാര്യ  കുഞ്ഞുമോള്‍ (നെടിയന്‍ അയമുക്കാടെ മകള്‍) മരണപ്പെട്ടിരിക്കുന്നു.ഖബറടക്കം ശനിയാഴ്‌ച കാലത്ത്‌ 9 മണിക്ക്‌ തി… Read More
  • വിവാഹ വിശേഷംമകന്‍ അന്‍‌സാറിന്റെ വിവാഹ വിശേഷം അറിയിക്കാനാണ്‌ ഈ എഴുത്ത്‌‌.തൃശൂര്‍ വടൂക്കരയിലെ കല്ലായില്‍ ഇസ്‌ഹാഖ്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ വധു.2020 ജൂലായ്‌ ര… Read More
  • ഇടവേളക്ക് വിരാമം‌ 2020 മാര്‍‌ച്ച്‌ ആദ്യവാരം മുതല്‍ കോവിഡ്‌ വാര്‍‌ത്തകള്‍ പ്രത്യക്ഷപ്പെടുകയും രണ്ടാം വാരത്തോടെ ഖത്തറില്‍‌ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഘട്ടം ഘട്… Read More
  • അല്ലാഹുവിന്‌ സ്‌തുതിഅല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അന്‍‌സാര്‍ മോന്റെ വിവാഹം സമം‌ഗളം കഴിഞ്ഞു.2020 ആഗസ്റ്റ് 23 ന്‌ വടൂക്കരയിലെ കല്ലയില്‍ വീട്ടില്‍ വെച്ചായിരുന്നു നിഖാഹ്‌.മാതാ… Read More
  • ഇലപൊഴിയും പോലെ വര്‍‌ഷങ്ങള്‍ ഇലപൊഴിയും പോലെ പൊഴിഞ്ഞു വീഴുകയാണ്‌.പാലയൂര്‍ ഉപ്പ (രായമ്മരക്കാര്‍ ഐക്കപ്പറമ്പില്‍ പരീക്കുട്ടി) പരലോകം പൂകിയിട്ട്‌ രണ്ടര പതിറ്റാണ്… Read More