പി.എന്‍ പണിക്കരുടെ പ്രഥമ ഓര്‍മ്മ ദിനമായ ജൂൺ 19, 1996 മുതൽ കേരള സർക്കാർ വായന ദിനമായി ആചരിക്കുന്നു.ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്നു പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കർ.
ആലപ്പുഴ ജില്ലയിൽ 1909 മാർച്ച് 1 നാണ് ജനനം.1995 ജൂൺ 19 നായിരുന്നു മരണം.അച്ഛൻ ഗോവിന്ദപ്പിള്ള,അമ്മ ജാനകിയമ്മ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്‌തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.
കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്‌തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാ സംഘം രജിസ്റ്റർ ചെയ്‌തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

.................
ഒരു നിയോഗം പോലെയായിരുന്നു അധ്യാപക ജോലികൾക്കിടയിൽ നിന്നും സമയം കണ്ടെത്തി വായനയെ കൂടുതൽ പേരിലേക്കെത്തിക്കാൻ പി.എൻ.പണിക്കർ എന്ന ചങ്ങനാശ്ശേരിക്കാരൻ മുന്നിട്ടിറങ്ങിയത്. പടയണിയുടെ നാട്ടിൽ നിന്നും പ്രവർത്തനങ്ങളുടെ ചടുലതയുമായി ഒരാൾ. 1945 ൽ 47 ഗ്രന്ഥശാലകളുടെ പ്രവർത്തകരെ വിളിച്ചു കൂട്ടി പ്രസ്ഥാനത്തിന് തുടക്കമിട്ടത് ഗ്രന്ഥശാലാ സംഘത്തിനായിരുന്നില്ല തലമുറകളിലേക്കുള്ള വാഗ്‌ദാനത്തിനായിരുന്നു . 1947 ൽ രൂപീകരിച്ച തിരു - കൊച്ചി ഗന്ഥശാലാ സംഘമാണ് പിന്നീട് കേരള ഗ്രന്ഥശാലാ സംഘമായി വളർന്നത്.
...............
ജൂണ്‍ 19 സംസ്ഥാനത്തെ പുസ്തക പ്രേമികള്‍ക്ക് പ്രിയപ്പെട്ട വായനാദിനം.കേരള
ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ്
കേരളത്തിൽ വായനാ ദിനമായി ആചരിക്കുന്നത്. വായനയെ മലയാളിയുടെ ദിനചര്യയുടെ
ഭാഗമാക്കുന്നതിൽ പിഎൻ പണിക്കര്‍ മഹത്തായ പങ്കാണ് വഹിച്ചത്. 1995 മുതലാണ്
ജൂൺ 19 വായനാദിനമായി ആചരിച്ചു തുടങ്ങിയത്.
ആലപ്പുഴയിലെ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി
1909 മാര്‍ച്ച് ഒന്നിനായിരുന്നു പുതുവായിൽ നാരായണ പണിക്കര്‍ എന്ന പി എൻ
പണിക്കരുടെ ജനനം. 1995 ജൂൺ 19നാണ് അദ്ദേഹം അന്തരിച്ചത്.
1926ൽ സനാതന ധര്‍മം എന്ന വായനാശാല സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയ
അദ്ദേഹത്തിൻ്റെ നിതാന്തപ്രവര്‍ത്തനത്തിൻ്റെ ഫലമായാണ് കേരള ഗന്ഥശാലാ സംഘം
സ്ഥാപിതമായത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ലൈബ്രറികളെ ഗ്രന്ഥശാലാ
സംഘത്തിൻ്റെ ഭാഗമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അധ്യാപകനായിരുന്ന പിഎൻ
പണിക്കര്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെയും കാൻഫെഡിൻ്റെയും
സ്ഥാപകനെന്ന നിലയിലാണ് പ്രശസ്തനായത്. പിൽക്കാലത്ത് ലൈബ്രറി കൗൺസിലിന് കേരള
നിയമസഭ അംഗീകാരം നല്‍കി.
പിഎൻ പണിക്കര്‍ ഗ്രന്ഥശാലാ രംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ കാലത്ത്
തിരുവിതാംകൂറിലെ ലൈബ്രറികള്‍ക്ക് ഒരു പൊതുരൂപം ഇല്ലായിരുന്നു. 1945ൽ
അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഗ്രന്ഥ ശാലയിൽ അദ്ദേഹം വിളിച്ചു ചേര്‍ത്ത
ഗ്രന്ഥശാലാ സംഘത്തിൻ്റെ രൂപീകരണയോഗത്തിൽ 47 ലൈബ്രറികളുടെ പ്രതിനിധികള്‍
പങ്കെടുത്തു. അന്നത്തെ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യരായിരുന്നു
പരിപാടി ഉദ്ഘാടനം ചെയ്തത്. ഈ സംഘത്തിന് അംഗീകാരം ലഭിച്ചതോടെ 1646 മുതൽ 250
രൂപ പ്രവര്‍ത്തന ഗ്രാൻ്റ് ലഭിക്കാനും തുടങ്ങി. തുടര്‍ന്ന് 1977ൽ ഗ്രന്ഥശാലാ
സഘം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതു വരെ സംഘടനയുടെ ജനറൽ സെക്രട്ടറി
അദ്ദേഹമായിരുന്നു.