ചാവക്കാട്:-പൗര പ്രമുഖനായ കുഞ്ഞുമോന്‍ ഇമ്പാര്‍ക് നിര്യാതനായി.ഇന്ന് ഞായറാഴ്‌ച പുലര്‍ച്ചയ്‌ക്കായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ പ്രയാസങ്ങളാല്‍ കുറച്ച് കാലമായി രോഗ ശയ്യയിലായിരുന്നു.ഖബറടക്കം വൈകീട്ട് 4 മണിക്ക് മണത്തല ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ:-ഖദീജ കുട്ടി. മക്കൾ:- മുബാറക് ഇമ്പാർക് ,ജമാൽ ഇമ്പാർക്,ഹക്കിം ഇമ്പാർക് (വൈറ്റ് കോളർ ചാവക്കാട് ),നൂർജഹാൻ, ഹസീന. മരുമക്കൾ:- ഇഖ്‌ബാൽ, മൊയ്‌നുദ്ധീൻ,ജസീറ,സുബൈദ,സബീന.എന്നിവരാണ്
ചാവക്കാട്ടെ സാമുഹ്യ, സാംസ്‌കാരിക രംഗത്ത് ദീർഘകാലം സജീവമായി പ്രവർത്തിക്കുകയും നിരവധിയാളുകളുമായി വ്യക്തി, സൗഹ്രദ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്‌തിരുന്ന വ്യക്തിത്തമാണ് പരേതനായ കുഞ്ഞിമോൻ.മാധ്യമം ദിനപ്പത്രത്തിന്റെ ആദ്യകാല റിപ്പോർട്ടറും ചാവക്കാട് മേഖല ഏജന്റ്, എം.എസ്.എസ് യൂണിറ്റ് പ്രസിഡണ്ട്, മുതുവട്ടൂർ മഹല്ല് വൈസ്. പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ടു് ചാവക്കാട് പൗരാവലി സംഘടിപ്പിക്കുന്ന അനുസ്‌മരണ യോഗം ഖബറടക്കത്തിന് ശേഷം വൈകീട്ട് 5 .30 ന് ആശുപത്രി റോഡിൽ വെച്ച് നടക്കും.
ഭാര്യ:-ഖദീജ കുട്ടി. മക്കൾ:- മുബാറക് ഇമ്പാർക് ,ജമാൽ ഇമ്പാർക്,ഹക്കിം ഇമ്പാർക് (വൈറ്റ് കോളർ ചാവക്കാട് ),നൂർജഹാൻ, ഹസീന. മരുമക്കൾ:- ഇഖ്‌ബാൽ, മൊയ്‌നുദ്ധീൻ,ജസീറ,സുബൈദ,സബീന.എന്നിവരാണ്
കഴിഞ്ഞ വെള്ളിയാഴ്‌ച അഥവാ രണ്ട് ദിവസം മുമ്പ് ഞാനും കുടുംബവും കാണാന്‍ പോയിരുന്നു.തീരെ അവശ നിലയിലായിരുന്നു. സംഭാഷണങ്ങളില്‍ അനിശ്‌ചിതത്വഭാവവും അവ്യക്തതയും ഉണ്ടായിരുന്നു.
എന്നെ മനസ്സിലായില്ലേ എന്നു ചോദിച്ചപ്പോള്‍ 'പോകേണ്ട സമയമായി' എന്നായിരുന്നു മറുപടി നല്‍കിയത് .എന്റെ പിതാവിന്റെ പിതൃ സഹോദരന്‍ ഇമ്പാര്‍ക്ക് ബാപ്പുട്ടിയുടെ മകനാണ് പരേതനായ കുഞ്ഞുമോന്‍ ഇമ്പാര്‍ക്.
{ആഗസ്റ്റ് 26 ഞായര്‍}