Monday, August 27, 2018

മാധ്യമത്തെ നെഞ്ചേറ്റിയ സഹൃദയന്‍

ചാവക്കാട്‌:ആഗസ്റ്റ്‌ 26 ന്‌ അന്തരിച്ച കുഞ്ഞുമോന്‍ ഇമ്പാര്‍‌ക്‌ ചവക്കാട്‌ മേഖലയില്‍ മാധ്യമത്തെ നെഞ്ചേറ്റിയ ഇരട്ടകളില്‍ ഒരാള്‍.നേരത്തെ നിര്യാതനായ യു.മുഹമ്മദലിയാണ്‌ മറ്റൊരാള്‍.ഇരുവരും മാധ്യമത്തിന്‌ ചാവക്കാട്‌ മേഖലയില്‍ വിലാസമുണ്ടാക്കാന്‍ ഏറെ വിയര്‍‌പ്പൊഴുക്കിയവരായിരുന്നു.മാധ്യമത്തിന്റെ തുടക്കത്തില്‍ പ്രദേശത്തെ ലേഖകനും ഏജന്റുമായിരുന്നു..സ്വന്തം പ്രദേശത്തെ കൂടാതെ ദൂര ദിക്കുകളില്‍ തന്റെ വാഹനത്തില്‍ പത്രം എത്തിച്ചിരുന്ന അദ്ദേഹം അതിന്‌ വരുന്ന ചെലവുകള്‍  കണക്കാക്കിയിരുന്നില്ല.മാധ്യമം അദ്ദേഹത്തിന്റെ വികാരമായിരുന്നു.

ചാവക്കാട്‌ മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു ഇമ്പാര്‍‌ക്‌.മുറിക്കയ്യന്‍ കുപ്പായവും കൊമ്പന്‍ മീശയുമായി പ്രത്യക്ഷപ്പെടുന്ന അദ്ദേഹത്തിന്റെ രൂപവും ഭാവവും തന്നെ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റി.ഉള്ളില്‍ സ്‌നേഹത്തിന്റെ മധുരം ചാലിച്ചു നടക്കുന്ന മനുഷ്യ സ്‌നേഹിയാണെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നില്ല.പിതാവിന്റെ കൊമ്പന്‍ മീശയായിരുന്നു അദ്ദേഹം അനുകരിച്ചത്‌.ദീര്‍‌ഘകാലമായി വാര്‍‌ധക്യ സഹജമായ അസുഖങ്ങളാല്‍ വിശ്രമത്തിലായിരുന്നു.

കുഞ്ഞുമോന്‍ ഹാജിയുടെ നിര്യാണത്തില്‍ ചാവക്കാട്‌ പൗരാവലി അനുശോചിച്ചു.കെ.വി.അബ്‌ദുല്‍‌ഖാദര്‍ എം.എല്‍.എ,കെ.നവാസ്‌ (യു.ഡി.എഫ്),പി.വി ബദറുദ്ദീന്‍ (കോണ്‍‌ഗ്രസ്സ്‌),ഷാഹു ഹാജി(മുസ്‌ലിം ലീഗ്‌),പി.മുഹമ്മദ്‌ ബഷീര്‍ (സി.പി.ഐ),കെ.വി അബ്‌ദുല്‍ ഹമീദ്‌ (വ്യാപാരി വ്യവസായി ഏകോപന സമിതി),നിസാമുദീന്‍ (എം.എസ്‌.എസ്),നൗഷാദ്‌ തെക്കും പുറം (പൗരാവലി പ്രസിഡന്റ്‌,സുലൈമാന്‍ അസ്‌ഹരി (മുതുവട്ടൂര്‍ മഹല്ല്‌ ഖത്വീബ്‌) ഡോക്‌ടര്‍ ടി.മുഹമ്മദലി (ജമാ‌അത്തെ ഇസ്‌ലാമി),എന്‍.കെ അസ്‌ലം (വെല്‍‌ഫയര്‍ പാര്‍‌ട്ടി),നൗഷാദലി (നമ്മള്‍ ചാവക്കാട്ടുകാര്‍)എന്നിവര്‍ സം‌സാരിച്ചു.

എം.എസ്‌.എസ്‌ മുന്‍ യൂനിറ്റ് പ്രസിഡന്റ്‌ ഇമ്പാര്‍‌ക്‌ കുഞ്ഞിമോന്റെ നിര്യാണത്തില്‍ ചാവക്കാട്‌ താലൂക്ക്‌ കമിറ്റി അനുശോചിച്ചു.ജില്ലാ പ്രസിഡന്റ്‌ നിസാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നൗഷാദ്‌ തെക്കും പുറം അനുശോചന പ്രമേയം അവതരിപ്പിച്ചു.ആര്‍.പി റഷീദ്‌,കെ.എസ്‌.എ ബഷീര്‍,ഷം‌സുദ്ദീന്‍,എം.പി ബഷീര്‍,എ.കെ അബ്‌ദു റഹിമാന്‍,മുഹമ്മദ്‌ അഷ്‌റഫ്‌,എന്നിവര്‍ സം‌സാരിച്ചു.

പ്രസ്‌ ഫോറം സ്ഥാപകരില്‍ ഒരാളും മാധ്യമം പത്രത്തിന്റെ മുന്‍ പ്രാദേശിക ലേഖകനുമായിരുന്ന കുഞ്ഞു മൊണ്‍ ഇമ്പാര്‍‌കിന്റെ നിര്യാണത്തില്‍ ചാവക്കാട്‌ പ്രസ്‌ ഫോറം അനുശോചിച്ചു.പ്രസിഡന്റ്‌ റാഫി വലിയകത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി എ.എം ബാബു,അം‌ഗങ്ങളായ കെടി വിന്‍‌സന്റ്‌,ടി.ബി ജയ പ്രകാശ്‌,അലിക്കുട്ടി ഒരുമനയൂര്‍,ഖാസിം സെയ്‌തു,ക്‌ളീറ്റസ്‌ ചുങ്കത്ത്‌,ജോഫി ചൊവ്വന്നൂര്‍,എം.വി ഷക്കീല്‍,മുനീഷ്‌ പാവറട്ടി,ശിവജി നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

മാധ്യമം