Sunday, November 24, 2019

വിവാഹ നിശ്ചയം

മം‌ഗളകരമായ ഒരു കാര്യം അറിയിക്കാനാണ്‌ ഈ കുറിപ്പ്‌.മകന്‍ അന്‍‌സാറിന്‌ വേണ്ടി ഒരു വിവാഹാന്വേഷണം 2019 മാര്‍‌ച്ച്‌ പ്രാരം‌ഭത്തില്‍ നടന്നിരുന്നു. തൃശൂര്‍ റഹീം സാഹിബിന്റെ അളിയന്‍ കല്ലയില്‍ ഇസ്‌ഹാഖ്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനക്ക്‌ വേണ്ടിയായിരുന്നു അന്വേഷണം.അന്‍‌സാറും ഇര്‍‌ഫാനയും പരസ്‌പരം കണ്ടു തൃപ്‌തിപ്പെട്ടിരുന്നു.അവരുടെ കുടും‌ബവും അവരുടെ താല്‍‌പര്യം അറിയിച്ചു.

രണ്ട്‌ സഹോദരന്മാരില്‍ ഒരാള്‍ ഇന്‍‌സാഫ്‌ ഖത്തറിലുണ്ട് .മറ്റൊരു സഹോദരന്‍ ഇഹ്‌സാന്‍ നാട്ടിലുണ്ട്‌.രണ്ടു പേരും വിവാഹിതരാണ്‌.മകള്‍ ഇര്‍‌ഫാന ഉപരി പഠനം നടത്തി കൊണ്ടിരിക്കുന്നു.വാപ്പ തൃശൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്.ഉമ്മ സാബിറ അധ്യാപികയാണ്‌.

2019 നവം‌ബര്‍ 21 ന്‌ ഞാന്‍ അവധിയില്‍ നാട്ടിലെത്തി.ഞങ്ങള്‍ അന്നു തന്നെ എല്ലാവരും കൂടെ വടൂക്കരയിലുള്ള കല്ലായില്‍ വീട്ടില്‍ പോയി.ചിരപരിചിതരായവര്‍ സം‌ഗമിച്ച പ്രതീതിയായിരുന്നു.സന്തോഷ ദായക നിമിഷങ്ങള്‍.ഒരുമിച്ചിരുന്ന്‌ ചായകുടിച്ച്‌ ഒരുമിച്ച്‌ നിസ്‌കരിച്ച്‌.ഒട്ടുവളരെ കാര്യങ്ങള്‍ സം‌സാരിച്ച്‌ സമയം പോയതറിഞ്ഞില്ല.യാത്രപറഞ്ഞിറങ്ങുമ്പോള്‍ അയല്‍ വീട്ടിലെ അമ്മയും മരുമകളും ഇര്‍‌ഫാനയുടെ കല്യാണ ചെക്കനെ കാണാന്‍ പടിവാതില്‍ വരെ എത്തി.സന്തോഷം പങ്കിട്ടു.

നവം‌ബര്‍ 24 ഞായറാഴ്‌ച കല്ലായില്‍ കുടും‌ബക്കാരും കാരണവന്മാരും മുല്ലശ്ശേരിയില്‍ എത്താമെന്ന ധാരണയില്‍ പിരിഞ്ഞു.

പറഞ്ഞു വെച്ചതു പോലെ നവം‌ബര്‍ 24 ന്‌ അവരെത്തി.മുല്ലശ്ശേരി അബ്‌സ്വാര്‍ കോര്‍‌ണറിലും കുടും‌ബക്കാരും കാരണവന്മാരും യഥാ സമയം എത്തിയിരുന്നു.വന്നവരില്‍ അധികപേരും പരസ്‌പരം അറിയുന്നവരും ഒരു വേള ബന്ധുക്കളുമായിരുന്നു.എല്ലാവരും സ്വീകരണമുറിയില്‍ മുഖാമുഖം ഇരുന്നു.ആദ്യം പരസ്‌പരം പരിചയപ്പെട്ടു.അല്ലെങ്കില്‍ പരിചയം പുതുക്കി.അമ്മാവന്‍ കുഞ്ഞു ബാവു വൈദ്യരുടെ മകന്‍ അഹമ്മദിനെയും തൊട്ടടുത്തിരിക്കുന്ന മൂത്തുമ്മാടെ മകന്‍ അബ്‌ദുറഹിമാനെയും പരിചയപ്പെടുത്തിയപ്പോള്‍ വന്നവരില്‍ ഒരാള്‍ എന്റെ അളിയനാണ്‌ അബ്‌ദു‌റഹിമാന്‍ എന്നു പറയുന്നുണ്ടായിരുന്നു.ഒരാള്‍ കൂടെ എത്താനുണ്ട്‌ എന്നു ഇര്‍‌ഫാനയുടെ ഉപ്പ ഇസ്‌ഹാക് സാഹിബ്‌ ഓര്‍‌മ്മപ്പെടുത്തി.ആരാണെന്നു തിരക്കിയപ്പോല്‍ ടി.വി മുഹമ്മദലി സാഹിബാണ്‌ എന്നു പറഞ്ഞു.എ.വി ഹം‌സ സാഹിബും വരാനുണ്ടെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ രണ്ട്‌ പേരും ഒരുമിച്ച്‌ വരുമെന്നും ഇസ്‌ഹാക് സാഹിബ്‌ കൂട്ടിച്ചേര്‍‌ത്തു.

മകള്‍ ഹിബയുടെ പ്രിയതമന്‍ ഷമീറിന്റെ പിതാവ്‌ മന്‍‌സൂര്‍ സാഹിബിനെ പരിചയപ്പെടുത്തിയപ്പോളും നമ്പൂരി മഠം കുടും‌ബ ബന്ധമുള്ള ചിലര്‍ സദസ്സിലുണ്ടെന്നു മനസ്സിലായി.

ആരോഗ്യപരമായ കാരണങ്ങളാല്‍ ജേഷ്‌ഠ സഹോദരന്‍ ഹമീദ്‌ പങ്കെടുത്തിരുന്നില്ല.അന്‍‌സാറിന്റെ അമ്മാവന്മാര്‍ റഷീദും നസീറും വിദേശത്താണ്‌ നാട്ടിലുള്ള ഉമര്‍, സുബൈറയുടെ ഇളയ സഹോദരി സീനത്തിന്റെ ഭര്‍‌ത്താവ്‌ ഷം‌സുദ്ദീന്‍ എന്നിവരെ പരിചയപ്പെടുത്തി. നാട്ടിലുള്ള മോനു അളിയനും ബക്കര്‍ അളിയനും മഞ്ഞിയിലെ കാരണവര്‍ അന്തമ്മുക്കയും ഏറെ താമസിയാതെ സദസ്സില്‍ എത്തി.അന്‍‌സാറിന്റെ കൂട്ടുകാരന്‍ സിയാദിന്റെ ഉപ്പ ഷം‌സുദ്ദീന്‍ പൗര്‍‌ണ്ണമി അല്‍‌പം താമസിച്ചതില്‍ ക്ഷമ ചോദിച്ച്‌ കടന്നു വന്നു.

വീട്ടു വര്‍‌ത്തമാനങ്ങളും നാട്ടു വിശേഷങ്ങളും പുരോഗമിക്കുന്നതിന്നിടയില്‍ അയല്‍‌വാസി അഹമ്മദ്‌ തന്റെ അയല്‍‌വാസി കുടും‌ബത്തെ (മഞ്ഞിയില്‍)ഹ്രസ്വമായി പരിചയപ്പെടുത്തുകയും ചെയ്‌തു.താമസിയാതെ എത്താന്‍ ബാക്കിയുണ്ടായിരുന്നവര്‍ കൂടെ പങ്കു ചേര്‍‌ന്നു.

2020 ജുലായ്‌ 12 ന്‌ വിവാഹം ആകാമെന്ന പരസ്‌പര ധാരണയില്‍ എത്തി.അപ്പോഴേക്കും ദുഹുര്‍ അദാന്‍ മുഴങ്ങിയിരുന്നു.പിന്നെ ദീര്‍‌ഘിപ്പിച്ചില്ല എല്ലാ തീരുമാനങ്ങളും സഫലമാകട്ടെ എന്ന പ്രാര്‍ഥനയോടെ സദസ്സ്‌ പിരിഞ്ഞു.

എല്ലാവരും സിദ്ദീഖുല്‍ അക്‌ബര്‍ പള്ളിയില്‍ പോയി നിസ്‌കരിച്ച്‌ വന്നു.താമസിയാതെ ഭക്ഷണം വിളമ്പി.അതിഥികളേയും ആതിഥേയരേയും തിരിച്ചറിയാനാവാത്ത വിധം സൗഹൃദ സം‌ഭാഷണങ്ങള്‍ പുരോഗമിച്ചു കൊണ്ടിരുന്നു.കൂട്ടത്തില്‍ അന്‍സാറിനോടുള്ള കുശലാന്വേഷണം ട്രോളുകളായി പരണിമിക്കുന്നതിന്റെ ചിരിയും കൗതുകവും വീട്ടുമുറ്റത്തെ പൂമരച്ചോട്ടില്‍ സാവകാശം പൂത്തുലയുന്നുണ്ടെന്നു തോന്നി.

ഇതിന്നിടയിലെ ഇടവേളയിലും മറ്റും പലരും പരസ്‌പരം ചോദിച്ചറിയുന്നുണ്ടായിരുന്നു.കൂട്ടത്തില്‍ മൊബൈല്‍ ക്ലിക്കുകളും മുറക്ക്‌ നടന്നു.

യാത്ര പറഞ്ഞിറങ്ങും മുമ്പ്‌ സഹോദരിമാരായ ആമിനക്കുട്ടി, ഹലീമ,നഫീസ,ഷരീഫ,താഹിറ എന്നിവരെ ഇസ്‌ഹാഖ്‌ സാഹിബിന്‌ പരിചയപ്പെടുത്തി കൊടുത്തു.

മുല്ലശ്ശേരിയില്‍ നിന്നും വടൂക്കരയിലേയ്‌ക്ക്‌ എന്നാണ്‌ പോകുന്നതെന്ന ചോദ്യം മക്കള്‍ ഹമദും അമീനമോളും ഓര്‍‌മ്മിപ്പിച്ചു.ഹിബമോള്‍ വരുന്ന വിവരം അറിയട്ടെ എന്നാണ്‌ തല്‍ക്കാലം മറുപടി കൊടുത്തത്.

ചുരുക്കത്തില്‍ മഞ്ഞിയില്‍ അബ്‌സാര്‍ കോര്‍‌ണറിലേയ്‌ക്ക്‌ അന്‍‌സാര്‍ മോന്റെ സഹധര്‍‌മ്മിണിയായി ഇര്‍‌ഫാനമോള്‍ എത്തുന്ന ദിവസത്തെ ഏറെ ആഹ്‌‌ളാദത്തോടെ കാത്തിരിക്കുകയാണ്‌ അബ്‌സ്വാര്‍ കോര്‍‌ണര്‍...
----------------
രണ്ട്‌ മാസങ്ങള്‍‌ക്ക്‌ ശേഷം അഥവാ 2020 ജനുവരി 23 വ്യാഴാഴ്‌ച വടൂക്കരയിലെ കല്ലായില്‍ വീട്ടിലേയ്‌ക്ക്‌ പോയി.മഞ്ഞിയിലെ അമ്മായിമാരും, മോനു മാമയും,ജേഷ്‌ഠന്റെ പെണ്‍‌മക്കളും,വലപ്പാട്‌ നമ്പൂരി മഠത്തുകാരും, ഐക്കപ്പറമ്പില്‍ അമ്മായികളും,തൃശുര്‍ കുഞ്ഞുമ്മ കുഞ്ഞുപ്പ,ഉമ്മര്‍ മാമയും ആയിരുന്നു പോയത്.

എല്ലാവരും പരസ്‌പരം പരിചയപ്പെട്ടതിനു ശേഷം ഹിബമോളും അമീനമോളും കൂടെ ഇര്‍‌ഫാനക്ക്‌ മധുരവും സമ്മാനവും കൈമാറി.ഉച്ച ഭക്ഷണത്തിനു ശേഷം തിരിച്ചു പോന്നു. 

പ്രാര്‍‌ഥനയോടെ
മഞ്ഞിയില്‍
അബ്‌സ്വാര്‍ കോര്‍‌ണര്‍
മുല്ലശ്ശേരി