Wednesday, April 9, 2025

ഒരു സന്തോഷ വര്‍‌ത്തമാനം

കിഴക്കേകരയിലെ മസ്‌ജിദ് തഖ്‌വയിലേക്ക് (മഞ്ഞിയില്‍ പള്ളി) സഞ്ചാര യോഗ്യമായ ഒരു പാത എന്ന സ്വപ്‌നം നാട്ടുകാരുടെ എല്ലാവരുടേയും സ്വപ്‌നമാണ്‌.വിശിഷ്യാ 2013 ല്‍ തിരുനെല്ലൂര്‍ മഹല്ലിലേക്ക് രേഖാമൂലം വഖഫ് ചെയ്‌തു കൊടുത്തതിന്‌ ശേഷം നാട്ടുകാരുടെ പൊതു വികാരമായി ആവശ്യമായി ഇത് ഉയരുകയും ചെയ്‌തിരുന്നു.

അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌‌താല്‍ ഈ സ്വപ്‌നം സാക്ഷാല്‍‌കരിക്കാനുള്ള നീക്കങ്ങള്‍ സ്ഥല ഉടമകളുടെ ഭാഗത്ത് നിന്നും സജീവമാണ്‌ എന്ന് ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നു. 

ചരിത്രം ...

1947 ല്‍ മഞ്ഞിയില്‍ മാമദ്‌ ഹാജിയാണ്‌ ആദ്യമായി പള്ളി പണികഴിപ്പിച്ചത്. മഞ്ഞിയില്‍ പള്ളി പുനരുദ്ധാരണത്തിന്‌ ശേഷം 2010 ആഗസ്റ്റ്‌ 10 ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടു.മഹല്ല്‌ ഖത്വീബ് മൂസ അന്‍വരി പ്രാര്‍ഥനയ്‌ക്ക് നേതൃത്വം കൊടുത്തു.മഹല്ല്‌ പ്രസിഡന്റ് കെ.പി അഹമ്മദ് സാഹിബ്‌, മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗങ്ങള്‍,പുനര്‍‌ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഹാജി കുഞ്ഞുബാവു മൂക്കലെ, മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന വേദിയെ ധന്യമാക്കി.ഏറെ നാളത്തെ അനിശ്ചിതത്വത്തിന്‌ ശേഷം വീണ്ടും പ്രാര്‍ഥനയ്‌ക്ക് സജ്ജമായ പള്ളി സന്ദര്‍‌ശിക്കാനും പ്രാര്‍ഥനയില്‍ പങ്ക്‌ ചേരാനും നൂറ് കണക്കിന്‌ നാട്ടുകാര്‍ സന്നിഹിതരായിരുന്നു.

2013 ല്‍ മഞ്ഞിയില്‍ പള്ളി തഖ്‌‌വ മസ്‌ജിദ് എന്ന്‌ പുനര്‍ നാമകരണം ഹൈദറലി ഷിഹാബ്‌ തങ്ങള്‍ നിര്‍‌വഹിച്ചു.ഇതേ വര്‍‌ഷം തന്നെയായിരുന്നു മഹല്ലിലേക്ക് വഖഫ് ചെയ്‌തു കൊടുത്തതും.

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..

============

മഞ്ഞിയില്‍