Monday, March 31, 2025

കേവലമൊരു പെരുന്നാളല്ല.

കേവലമൊരു പെരുന്നാളല്ല.

ഇന്ന്‌ വെറുമൊരു പെരുന്നാള്‍ ദിവസമല്ല.നാല്‌ ദശാബ്‌ധങ്ങളുടെ കണ്ണീരും പുഞ്ചിരിയും നിറഞ്ഞാടിയ എഴുതിത്തീരാത്ത  കഥയും കവിതയും ഓര്‍‌ക്കാനും ഓര്‍‌മിപ്പിക്കാനും കഴിയുന്ന അതിമനോഹരമായ ദിവസം.

ഹൃദ്യമായ അഞ്ചു രചനകള്‍.ദാര്‍‌ശനികന്‍ എന്ന അക്ഷരധ്വനിയെ അക്ഷരാര്‍‌ഥത്തില്‍ പ്രതിനിധീകരിച്ച് തിരിച്ചു വിളിക്കപ്പെട്ട അബ്‌സ്വാര്‍ മോന്‍ മധുരമുള്ള നൊമ്പരമാണ്‌.

രണ്ടാമന്‍ അന്‍‌സ്വാര്‍ വിവാഹിതനാണ്‌.ബാഗ്‌ളൂരില്‍ ജോലി ചെയ്യുന്നു.പഠനവും മനനവും സപര്യയാക്കിയ ഇര്‍‌ഫാന ഇസ്‌ഹാഖാണ്‌ ഇണ. 

മൂന്നാമത്തെ കവിതയാണ്‌ ഹിബമോള്‍.സം‌ഘാടനത്തില്‍ മികച്ച കഴിവുള്ള നിശ്ചയദാര്‍‌ഢ്യവുമുള്ള ഇരട്ടക്കുട്ടികളുടെ പൊന്നുമ്മ.ഷമീര്‍ മന്‍‌സൂര്‍ നമ്പൂരിമഠമാണ്‌ ഹിബയുടെ പ്രിയതമന്‍.

നാലാമന്‍ ഹമദ്.ദോഹയിലുണ്ട്. വിവാഹ നിശ്ചയം കഴിഞ്ഞു.2025 ഡിസം‌ബര്‍ 20 രാജഹാളില്‍ വെച്ച് ദൈവാനുഗ്രഹത്താല്‍ വിവാഹം നടക്കും.മുഹമ്മദ് ഷിബിലി നുഅ്‌‌മാന്റെ സീമന്തപുത്രിയാണ്‌ പ്രതിശ്രുത വധു.സര്‍‌ഗ്ഗ സിദ്ധികളാല്‍ സമ്പന്നയാണ്‌ കവയിത്രി കൂടിയായ ഹിബ ഷിബിലി.

ദാമ്പത്യ കാവ്യസമാഹാരത്തിലെ അഞ്ചാമത്തെ  പാട്ടും പയക്കവുമാണ്‌ മിന്നു അഥവാ അമീനമോള്‍. വരകളുടെയും - വരികളുടെയും, ചിത്രങ്ങളുടെയും - ചിത്രീകരണങ്ങളുടെയും വിശാലവിഹായസ്സാണ്‌ മിന്നുവിന്റേത്.പഠനം തുടരുന്നു.

എഴുതിത്തീരാത്ത കഥകളുടെയും കവിതകളുടെയും മാനത്ത് ബാക്കിയാക്കിയ രചനകളുടെ ലോകത്ത് കണ്ണീരും പുഞ്ചിരിയും ചാലിച്ച മഷിത്തണ്ടുമായ് ജീവിതം വരച്ചു കൊണ്ടിരിക്കുക്കയാണ്‌....    

ദൈവത്തിന്‌ സ്‌തുതി.

അസീസ് മഞ്ഞിയില്‍

01.04.2025