ഒരു ശില്‍പിയും പുതിയ ശില്‍പം രൂപപ്പെടുത്തുന്നില്ല.ശിലയില്‍ താന്‍ കണ്ട ശില്‍പത്തിന് അനുഗുണമല്ലാത്തത് കൊത്തി മാറ്റുക മാത്രമാണ് ചെയ്യുന്നത്.മനുഷ്യന്‍ അഭിലഷണീയമല്ലാത്തതിനെ ത്യജിക്കാന്‍ സന്നദ്ധമായാല്‍ അനുവദനീയമായത് കൊണ്ട് ജീവിതം സമ്പന്നമാകും.ഇത്തരത്തിലുള്ള ജീവിതം കുറ്റമറ്റ ശില്‍പം പോലെ ആകര്‍ഷകവും അനുഗ്രഹീതവുമാകും.
നിതാന്ത ജാഗ്രതയുള്ള ശില്‍പിയെപ്പോലെ ജീവിതത്തെ സമീപിക്കാനുള്ള ഇഛാശക്തി; ആത്മാര്‍ഥമായ ധ്യാനത്തിലൂടെ നേടിയെടുക്കാനുള്ള പ്രതിജ്ഞയും പ്രാര്‍ഥനയും ജീവിതത്തെ അര്‍ഥപൂര്‍ണ്ണമാക്കും.
ഇവ്വിധമുള്ള അര്‍ഥ പൂര്‍ണ്ണതയെ സാഫല്യമാക്കിയ നാളുകള്‍ കൊണ്ട് അനുഗ്രഹീതമായിരുന്നു പുണ്യ റമദാന്‍.ഈ പവിത്ര മാസത്തിന്റെ പരിസമാപ്‌തിയില്‍ ശവ്വാല്‍ പിറ പ്രശോഭിതമായിരിയ്‌ക്കുന്നു.
പെരുന്നാള്‍ ആശംസകള്‍...
അസീസ് മഞ്ഞിയില്‍