തൃശൂര്‍:സമരോന്മുഖമായ കാലത്ത് വിശിഷ്യാ പരിശുദ്ധ റമദാന്‍ പ്രമാണിച്ച് പ്രത്യേക പഠന പാരായണത്തിനായി നിര്‍ദേശിക്കപ്പെട്ട വിശുദ്ധ ഖുര്‍ആനിലെ അധ്യായമാണ് സൂറത്ത് ഹശ്‌ര്‍.ഒരുമിച്ച് കൂട്ടുക എന്നാണ് ഇതിന്റെ ഭാഷാര്‍ഥമെങ്കിലും പടപ്പുറപ്പാടുമായി ബന്ധപ്പെട്ട ഒരുക്കമാണ് ഈ അധ്യായത്തിലെ പ്രമേയം. മദീനയില്‍ അവതരിച്ച ഈ അധ്യായത്തില്‍ 24 സൂക്തങ്ങള്‍ ഉണ്ട്.ഹിജ്‌റ നലാം ആണ്ടില്‍ നടന്ന സമര ചരിത്രത്തെ അവലോകനം ചെയ്‌തു കൊണ്ടുള്ള വ്യക്തവും കൃത്യവുമായ നിരീക്ഷണങ്ങള്‍ ഈ അധ്യായം പറഞ്ഞു തരുന്നുണ്ട്.
സൂറത്ത് ഹശ്‌റിനെ അധികരിച്ചുള്ള പരീക്ഷയില്‍ തൃശൂര്‍ കല്ലയില്‍ ഇസ്‌ഹാഖ് സാഹിബ് ഒന്നാം സ്ഥാനവും അദ്ദേഹത്തിന്റെ പുത്രി ഇര്‍ഫാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.