Monday, April 20, 2020

രാജകീയമായ അഭിനന്ദനം

ആരോഗ്യ രം‌ഗത്തെ സേവനങ്ങളെ എത്രമാത്രം മധ്യേഷ്യന്‍ ഭരണകൂടം വിലമതിക്കുന്നു എന്നത് ആശ്ചര്യകരമായി തോന്നിപ്പോകും.

യു.എ.ഇ യില്‍ ആതുര സേവന രം‌ഗത്ത് സേവനം ചെയ്യുന്ന ഡോ.സോനുവിന്‌‌ കഴിഞ്ഞ ദിവസം ലഭിച്ച അസാധാരണമായ സ്നേഹസന്ദേശമാണ്‌ ഇവിടെ പങ്കുവെയ്ക്കുന്നത്.ഷം‌സുദ്ദീന്‍ ഷഹര്‍ബാനു ദമ്പതികളുടെ മകളാണ്‌ ഡോ.സോനം.

യു.എ.ഇ.യുടെ രാഷ്ട്രമാതാവ് ഷെയ്‌ഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹിയാന്റേതായിരുന്നു ആ സന്ദേശം. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ഭാര്യയും ജനറല്‍ വുമന്‍സ് യൂണിയന്‍ മേധാവിയുമാണ് ഷെയ്ഖ ഫാത്തിമ ബിന്‍ത് മുബാറക്.

കൊറോണ വൈറസ് ബാധിതരുടെ ചികിത്സയ്ക്കായി നടത്തുന്ന സേവനങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായിരുന്നു സന്ദേശം.  

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രിയിലെ യൂണിറ്റ് മാനേജറാണ്  ഡോക്‌ടര്‍ സോനം ഷംസുദ്ധീൻ. 

സന്ദേശം ഇങ്ങനെ:- 

''പ്രിയപ്പെട്ട മകള്‍ സോനം ഷംസുദ്ധീൻ, കൊറോണ വൈറസ് ബാധിതരുടെ ചികിത്സക്കായി നിങ്ങള്‍ നടത്തുന്ന സേവനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. രാജ്യത്തിന്റെ വിളികേട്ടുള്ള നിങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് അഭിനന്ദനം. ഈ വേളയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനം. ദൈവം കൂടെയുണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടൊപ്പം നിങ്ങള്‍ ഈ രാജ്യത്തിന്റെ സമ്പത്തായി തീരട്ടെ എന്ന് ആശംസിക്കുന്നു. എന്ന് നിങ്ങളുടെ മാതാവ് ഷെയ്‌ഖ ഫാത്തിമ ബിന്‍ത് മുബാറക് അല്‍ നഹ്‌യാന്‍." 

സോനത്തിൻ്റെ ഭർത്താവു് ഡോ.നംഷി അഹമദ് അബൂദാബിയിലെ ഒരു ആശുപത്രിയിൽ പ്രവർത്തിക്കുന്നു മൂന്ന് വയസ്സുകാരിയായ മകളുണ്ട്‌.
..............
അസീസ്‌ മഞ്ഞിയില്‍

വാല്‍ കഷ്‌ണം

മഞ്ഞിയില്‍ ഉമ്മാച്ചു കുട്ടിയുടെ മകള്‍ ആമിനക്കുട്ടിയുടെ മകനാണ് സോനു വിന്റെ പിതാവ്‌ ഷം‌സുദ്ദീന്‍‌.

മഞ്ഞിയില്‍ ബീവുവിന്റെ (പെരിങ്ങാട്‌) മകന്‍ ആര്‍.കെ ഇബ്രാഹീം കുട്ടിയുടെ മകളാണ് സോനുവിന്റെ മാതാവ്‌ ഷഹര്‍ ബാനു‌.