2020 മാര്‍ച്ച് ആദ്യവാരം മുതല്‍ കോവിഡ് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും രണ്ടാം വാരത്തോടെ ഖത്തറില്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെടുകയുമായിരുന്നു.ഇക്കാലയളവില്‍ താമസ സ്ഥലത്ത് നിബന്ധനകള്‍ക്ക് വിധേയമായി കഴിയുകയായിരുന്നു.ഇങ്ങനെ വീട്ടിലിരിക്കാന്‍ തുടങ്ങിയിട്ട് 100 ദിവസം പിന്നിട്ടു.എന്നാല്‍ ഓണ്‍ ലൈന്‍ വഴി നാമമാത്രമായി ചില ജോലികളില്‍ വ്യാപൃതനുമായിരുന്നു.
അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ ജൂലായ് മാസം മുതല്‍ ജോലിയില്‍ നേരിട്ട് ഹാജറാകാനുള്ള നിര്‍ദേശം ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്.ജോലിയില്‍ പൂര്‍ണ്ണമായ ഒരു നൈരന്തര്യം ആയാല്‍ മാത്രമേ പുതിയ സാഹചര്യത്തില്‍ നാട്ടിലേയ്‌ക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുകയുള്ളൂ.മകന്‍ അന്‍സാറിന്റെ വിവാഹം നിശ്ചയിച്ച തിയ്യതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.പുതിയ തിയ്യതി എന്റെ നാട്ടിലേക്കുള്ള യാത്രയെ ആശ്രയിച്ചിരിയ്‌ക്കും.
ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ ഈ മഹാ പരീക്ഷണ നാളുകളില്‍ നിന്നും എത്രയും പെട്ടെന്ന് മുക്തമാകാന്‍ പ്രാര്‍ഥിക്കാം.നമ്മില്‍ പലരും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. എല്ലാവര്‍ക്കും തങ്ങളുടെ പ്രയാസങ്ങളില്‍ നിന്നും പൂര്‍ണ്ണമായ ആശ്വാസം ലഭിക്കുമാറാകട്ടെ....
ഇഹപര വിജയികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.