Tuesday, August 18, 2020

അന്‍‌സാര്‍ മോന്റെ വിവാഹം

അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ 2020 ആഗസ്റ്റ് 23 നാണ് അന്‍‌സാര്‍ മോന്റെ‌ വിവാഹം.തൃശൂര്‍ വടൂക്കരയിലെ കല്ലയില്‍ ഇസ്‌ഹാഖ്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ വധു.

2019 നവം‌ബര്‍ 24 ന്‌ അബ്‌സ്വാര്‍ കോര്‍ണറില്‍ വെച്ച്‌  അന്‍‌സാറിന്റെ വിവാഹം ബന്ധു മിത്രാധികളുടെ സാന്നിധ്യത്തിലായിരുന്നു നിശ്ചയിച്ചത്.കാര്യങ്ങള്‍ വിശദമായി പരസ്‌പരം പങ്കുവെക്കുകയും ചെയ്‌തിരുന്നു.

തീര്‍‌ച്ചയായും മാതാപിതാക്കള്‍‌ക്കും ബന്ധുമിത്രാധികള്‍‌ക്കും സന്തോഷദായക വര്‍‌ത്തമാനം.കരുണാവാരിധിയായ തമ്പുരാന്‍ അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍,പ്രതീക്ഷയോടെ കാത്തിരുന്ന സുദിനം സമാഗതമാകുകയാണ്‌.

കര്‍‌മ്മങ്ങള്‍ ലളിതമാകുന്നതില്‍ പ്രയാസം ഒന്നും അനുഭവപ്പെടുന്നില്ല.നാട്ട്‌ നടപ്പ്‌ കൂട്ടാചാരങ്ങളിലൊന്നും കുടുക്കപ്പെടാതിരിക്കുന്ന അന്തരീക്ഷത്തില്‍ വിശേഷിച്ചും.എന്നാല്‍ വളരെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം പോലും ഉചിതമായ തോതില്‍ ഉണ്ടാകാന്‍ സാധിക്കുകയില്ല എന്നതില്‍ ഖേദമുണ്ട്‌.

സ്‌നേഹ നിധിയായ ഉമ്മ വിടപറഞ്ഞിട്ട്‌ 2 വര്‍ഷങ്ങള്‍ പിന്നിട്ടു.ഓര്‍‌മ്മകളുടെ  തീരങ്ങളില്‍ തിരമാലകള്‍ ഒന്നൊന്നായി പതഞ്ഞടുക്കുകയാണ്‌.ഓളങ്ങള്‍ കലപില കൂട്ടുന്ന തീരങ്ങളില്‍ കുത്തിക്കുറിക്കപ്പെടുന്നതൊക്കെ മായ്‌ച്ചുകളയാനെന്ന പോലെ തിരകള്‍ നിലക്കുന്നില്ല.ഒന്നിനു പുറകെ ഒന്നായി കരഞ്ഞു കലങ്ങി പിണങ്ങിപ്പിരിയും പോലെ വീണ്ടും അണയും പോലെയും.

ഈ പരീക്ഷണ കാലത്തെ കല്യാണങ്ങളുടെ ഒരുക്കങ്ങള്‍‌ക്കും പരിമിതികള്‍.
ഭാവിയും ഭൂതവും ചരിത്രവും മതവും വിശ്വാസവും നാട്ടു കാര്യങ്ങളും വീട്ടുകാര്യങ്ങളും എല്ലാം ചര്‍‌ച്ച ചെയ്യാറുള്ള വരാന്തയില്‍ പ്രിയപ്പെട്ട ഉമ്മയും ഇല്ല.അബ്‌സാര്‍ കോര്‍‌ണര്‍ വരാന്തയിലെ ഉമ്മയുമായുള്ള ഇരുത്തത്തിലായിരുന്നു പല തരത്തിലുള്ള പങ്കു വെക്കലുകളും.ദിന ചര്യപോലെ പ്രഭാതത്തിലും പ്രദോഷത്തിലും.ഉമ്മ വിടപറഞ്ഞിട്ടും ഉമ്മയുണ്ടെന്ന പ്രതീതിയിലാണ്‌ ദിന ചര്യകള്‍ നീങ്ങുന്നത്.സ്വദേശത്തായാലും വിദേശത്തായാലും.

പ്രത്യേക സാഹചര്യത്തില്‍ ഈ പ്രവാസ ഭൂമിയില്‍ അകപ്പെട്ടു.ഉമ്മ ഇല്ലെങ്കിലും ഉമ്മ ഉള്ളത് പോലെയാണ്‌ സങ്കല്‍‌പം.ഉമ്മയോട്‌ ചോദിച്ചറിഞ്ഞ്‌ കാര്യങ്ങള്‍ ഒരുക്കുന്ന പ്രതീതി സൃഷ്‌ടിച്ചെടുക്കുമ്പോള്‍ ആത്മവിര്യം ലഭിക്കുന്നുണ്ട്‌.

എന്റെ ഇടതു ഭാഗത്തെ കസേര ഇപ്പോള്‍ ശൂന്യമല്ല.ശുഭ്ര വസ്ത്ര ധാരിയായ ഉമ്മ എന്നോടൊപ്പമുണ്ട്‌.

കല്യാണ ദിവസം ഓണ്‍ ലൈനില്‍ പ്രിയപ്പെട്ടവരെ വിളിച്ച്‌ ചേര്‍‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.എന്നെ പോലെ പ്രിയപ്പെട്ട പലര്‍‌ക്കും ഓണ്‍ ലൈനില്‍ നിഖാഹ് വീക്ഷിക്കാം.‌കുടും‌ബാം‌ഗങ്ങളില്‍ ഇണതുണകളില്‍ നാല്‍‌പത്തിയൊമ്പതാമത്തെ അം‌ഗമായി വരുന്ന ഇര്‍‌ഫാനയെ സ്വാഗതം ചെയ്യാം.

ഉമ്മയും ഉപ്പയും കുടും‌ബാം‌ഗങ്ങള്‍ 12 പേര്‍.ഇളയ അം‌ഗം ത്വാഹിറ.രണ്ടാം തലമുറയില്‍ 34 മക്കള്‍.ഇളയ അം‌ഗം ഫാത്വിമ ഹമീദ്‌.മൂന്നാം തലമുറയില്‍ 61 പേര്‍.അറുപത്തി ഒന്നാമത്തെ അം‌ഗം, ഷഫന അഷ്‌റഫിന്റെ മകള്‍ ഫാത്വിമ.നാലാം തലമുറയില്‍ 18 പേര്‍.ഫെബി ഹസന്റെ മകള്‍ പതിനെട്ടാമത്തെ അം‌ഗം.125 മക്കളും പേരമക്കളും.വിവാഹ ബന്ധങ്ങള്‍ വഴിയുള്ള ഇണ തുണകള്‍ 49 പേര്‍.നാല്‍‌പത്തിയൊമ്പതാമത്തെ അം‌ഗമാണ്‌ ഇര്‍‌ഫാന ഇസ്‌ഹാഖ്‌.എല്ലാവരും കൂടെ 174 പേര്‍. 

പ്രാര്‍‌ഥന പ്രാര്‍‌ഥന മാത്രം കരുണാമയനായ രക്ഷിതാവിന്റെ കരുണാകടാക്ഷത്തിനായുള്ള പ്രാര്‍‌ഥന.ജീവിക്കുന്നവരുടെ സൗഭാഗ്യത്തിനു വേണ്ടി.മണ്‍ മറഞ്ഞവരുടെ പരലോക ശാന്തിയ്‌ക്ക്‌ വേണ്ടി ...

മഞ്ഞിയില്‍

+ 919747331972
+ 97431009440 

സൂം സം‌ഗമം
ആഗസ്‌റ്റ് 23 ന്‌
ഇന്ത്യന്‍ സമയം കാലത്ത്  11.00
ഖത്തര്‍ സമയം കാലത്ത്   08.30
യു.എ.ഇ സമയം കാലത്ത് 09.30

Meeting ID: 893 5762 4379
Passcode: 784298