Friday, August 7, 2020

വിവാഹ വിശേഷം

മകന്‍ അന്‍‌സാറിന്റെ വിവാഹ വിശേഷം അറിയിക്കാനാണ്‌ ഈ എഴുത്ത്‌‌.തൃശൂര്‍ വടൂക്കരയിലെ കല്ലായില്‍ ഇസ്‌ഹാഖ്‌ സാഹിബിന്റെ മകള്‍ ഇര്‍‌ഫാനയാണ്‌ വധു.2020 ജൂലായ്‌ രണ്ടാം വാരമായിരുന്നു കല്യാണം നിശ്ചയിക്കപ്പെട്ടിരുന്നത്.പുതിയ സാഹചര്യത്തില്‍ നീട്ടിവെക്കേണ്ടി വന്നു.

ആഗസ്റ്റ് രണ്ടാം വാരം ആകുമ്പോഴേക്കും നാട്ടിലെ മുന്‍ കരുതല്‍ വാസം നാമ മാത്രമായേക്കും എന്ന കണക്ക്‌ കൂട്ടലുകളും,അതു പോലെ തിരിച്ച്‌ ഗള്‍‌ഫിലേക്കുള്ള യാത്ര സാധാരണ ഗതിയിലാകും എന്ന പ്രതീക്ഷകളും തകിടം മറിയുകയാണ്‌.അഥവാ ഇപ്പോള്‍ നാട്ടിലേക്കുള്ള എന്റെ യാത്ര ഒഴിവാക്കുകയും,ഇനിയും ദീര്‍‌ഘിപ്പിക്കാതെ മകന്റെ നിഖാഹ്‌ നടക്കട്ടെ എന്നുമാണ്‌ സുചിന്തിതമായ തീരുമാനം.

അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ ആഗസ്റ്റ് 23 ന്‌ മകന്‍ അന്‍‌സാറിന്റെ നിഖാഹ്‌ നടക്കും.കോവിഡ്‌ പ്രൊട്ടോകോള്‍ പ്രകാരം പരിമിതമായ ബന്ധുമിത്രാധികള്‍‌ മാത്രം ഹാജറാകുന്ന ഒരു കര്‍‌മ്മമായിരിക്കും.അകലം പാലിക്കാന്‍ നിര്‍‌ബന്ധിതമായ പ്രത്യേക സാഹചര്യത്തില്‍, മാനസികമായി അടുപ്പവും ഒപ്പം പ്രാര്‍‌ഥനയും ഉണ്ടായിരിക്കണം.

കര്‍‌മ്മങ്ങള്‍ ലളിതമാകുന്നതില്‍ പ്രയാസം ഒന്നും അനുഭവപ്പെടുന്നില്ല.നാട്ട്‌ നടപ്പ്‌ കൂട്ടാചാരങ്ങളിലൊന്നും കുടുക്കപ്പെടാതിരിക്കുന്ന അന്തരീക്ഷത്തില്‍ വിശേഷിച്ചും.എന്നാല്‍ വളരെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം പോലും ഉചിതമായ തോതില്‍ ഉണ്ടാകാന്‍ സാധിക്കുകയില്ല എന്നതില്‍ ഖേദമുണ്ട്‌.

എന്നെ പോലെ തന്നെ പ്രിയപ്പെട്ട പലര്‍‌ക്കും നേരിട്ട്‌ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നിഖാഹ്‌ സദസ്സ്‌ സൂം ലിങ്ക് വഴി‌ പങ്കുവെക്കാനുദ്ദേശിക്കുന്നുണ്ട്‌.വര്‍‌ത്തമാന കാലത്തെ സാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തി നല്‍‌കപ്പെടുന്ന ലിങ്ക്‌ വഴി മം‌ഗള കര്‍‌മ്മത്തില്‍ പങ്കാളികളാകാന്‍ സ്‌നേഹ പൂര്‍‌വ്വം ക്ഷണിക്കുന്നു.ഒരിക്കല്‍ കൂടെ എല്ലാവരുടെയും പ്രാര്‍‌ഥനയും ഉള്ളറിഞ്ഞ സാന്നിധ്യവും അഭ്യര്‍‌ഥിച്ചു കൊണ്ട്‌.

അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍
സുബൈറ അബ്‌ദുല്‍ അസീസ്‌
.........
രായം മരക്കാര്‍ വീട്ടില്‍ മഞ്ഞിയില്‍ i
മുല്ലശ്ശേരി 
രായം മരക്കാര്‍ വീട്ടില്‍ ഐക്കപ്പറമ്പില്‍
പാലയൂര്‍..
-----------------------
മക്കള്‍:- നമ്പൂരി മഠത്തില്‍ ഷമീര്‍ (ഹിബമോളുടെ ഭര്‍‌ത്താവ്‌), അബ്‌‌സാര്‍ (മണിദീപം),അന്‍‌സാര്‍,ഹിബ,ഹമദ്‌,അമീന.

സൂം സം‌ഗമം
ആഗസ്‌റ്റ് 23 ന്‌
ഇന്ത്യന്‍ സമയം കാലത്ത്  11.00

Meeting ID: 893 5762 4379
Passcode: 784298
ഖത്തര്‍ സമയം കാലത്ത്   08.30
യു.എ.ഇ സമയം കാലത്ത് 09.30

Related Posts:

  • നെല്ലിക്ക പോലെ അനുഭവങ്ങള്‍ കോളിങ് ബല്‍ ശബ്‌ദിച്ചു.അബ്‌ദുല്‍ റഹ്‌മാന്‍ സാഹിബായിരിയ്‌ക്കും ഞാന്‍ സുഹൃത്തിനോട്‌ പറഞ്ഞു.ശരിയാണ്‌ മൂന്നു സാഹിബുമാര്‍.അബ്‌ദുല്‍ റഹ്‌മന്‍,അബൂബക്കര്‍… Read More
  • മാര്‍‌ച്ച് അവസാന വാരം കുറച്ച്‌ വര്‍‌ഷങ്ങളായി നടന്നു പോന്നിരുന്ന അജണ്ടയിലൊരു മാറ്റം.കുടും‌ബം ദോഹയിലേക്ക്‌ വരികയായിരുന്നു.അഥവാ വേനലവധി ദോഹയില്‍.മാര്‍‌ച്ച്‌ 26 തിങ്കളാഴ്‌… Read More
  • Social Impact Award Abdul Azeez Manjiyil popularly known by his pen name Manjiyil, a Malayalam poet and a well-known writer in both offline and online especially in … Read More
  • A Painful Memory Sharing my son Ansar's writing about his childhood memories during his school days.He is the younger one of late Absar manjiyil the elder son of… Read More
  • Salute to Hamad and Rumilah My nephew, Doha Bank Staff , who had been admitted to the emergency department HMC after a cardiac arrest last week. He has been discharged after … Read More