Friday, June 11, 2021

റാഫി നാടണയുന്നു

അ​ബൂ​ദ​ബി:ഡ്രാ​ഫ്റ്റ്സ് ​​മാ​നാ​യെ​ത്തി ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ മ​ൾ​ട്ടിനാ​ഷ​ന​ൽ ക​മ്പ​നി​യു​ടെ ക​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​ർ വ​രെ​ ഉയര്‍‌ന്ന പദവിയിലെത്തിയ തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് തൊ​യ​ക്കാ​വ് പു​ഴ​ങ്ങ​ര ഇ​ല്ല​ത്ത് സെ​യ്തു മു​ഹ​മ്മ​ദിന്റെ മ​ക​ൻ പി.​എ​സ്. റ​ഫീ​ഖ് 33 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്നു.18 നാ​ണ്​ മ​ട​ക്കം. 

അ​ബൂ​ദ​ബി​യി​ലെ അ​ൽ മു​ഹൈ​രി കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ൽ ഡ്രാ​ഫ്റ്റ്​​സ്​​​മാ​നാ​യി മും​ബെ​യി​ൽ​നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്ത് 1988 ഒ​ക്ടോ​ബ​റി​ലാ​ണ് അ​ബൂ​ദ​ബി​യി​ലെ​ത്തു​ന്ന​ത്. ഖാ​ലി​ദി​യ​യി​ലെ ക​മ്പ​നി​യി​ൽ ക്വാ​ണ്ടി​റ്റി സ​ർ​വേ​യ​ർ ജോ​ലി​യി​ലേ​ക്കാ​ണ് ആ​ദ്യ​മാ​റ്റം. തു​ട​ർ​ച്ച​യാ​യി ഈ ​ക​മ്പ​നി​യി​ൽ 19 വ​ർ​ഷ​ത്തെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് സീ​നി​യ​ർ ക്വാ​ണ്ടി​റ്റി സ​ർ​വേ​യ​ർ ആ​യി​ട്ടാ​യി​രു​ന്നു.

 2007ൽ ​അ​ൽ​ദാ​ർ ലേ​യി​ങ് അ​റൂ​ക്ക് ക​മ്പ​നി​യി​ൽ ക​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​റാ​യി ചേ​ർ​ന്നു. നാ​ല് വ​ർ​ഷം ഈ ​ജോ​ലി​യി​ൽ തു​ട​ർ​ന്നു. 2011ൽ ​ലൈ​റ്റെ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യി​ലേ​ക്ക് ജോ​ലി മാ​റി. ശൈ​ഖ് ഖ​ലീ​ഫ പോ​ർ​ട്ടി​ന്റെ​യും അ​ബൂ​ദ​ബി​യി​ലെ കോ​യി​ൻ ബി​ൽ​ഡി​ങ്ങി​െൻറ​യും ക​രാ​ർ ജോ​ലി​ക​ളു​ടെ പ്രോ​ജ​ക്ടി​ൽ ജോ​ലി​ചെ​യ്തു.ര​ണ്ടു പ​തി​റ്റാ​ണ്ടോ​ളം ജോ​ലി ചെ​യ്തി​രു​ന്ന അ​ൽ മു​ഹൈ​രി കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ലെ ജ​ന​റ​ൽ മാ​നേ​ജ​റാ​യി​രു​ന്ന രി​യാ​ദ് അ​ൽ ആ​സാ​ദി​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​രം അ​ദ്ദേ​ഹ​ത്തിന്റെ മ​കന്റെ നേ​തൃ​ത്വ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച അ​ജി​ലി​റ്റി എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യി​ലേ​ക്ക് 2014ൽ ​ജോ​ലി മാ​റി.

അ​വി​ടെ ക​മേ​ഴ്‌​സ്യ​ൽ മാ​നേ​ജ​റാ​യി ജോ​ലി​യി​ലി​രി​ക്കെ​യാ​ണ് 33 വ​ർ​ഷ​ത്തെ പ്ര​വാ​സം മ​തി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 24ാം വ​യ​സ്സി​ൽ പ്ര​വാ​സം ആ​രം​ഭി​ച്ച റ​ഫീ​ഖ് 57ാം വ​യ​സ്സി​ൽ മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത് ശേ​ഷി​ക്കു​ന്ന​കാ​ലം നാ​ട്ടി​ലു​ള്ള 87 വ​യ​സ്സു​കാ​രി ഉ​മ്മ റു​ഖി​യ​യോ​ടൊ​പ്പം ക​ഴി​യ​ണ​മെ​ന്നു​ള്ള വ​ലി​യ ആ​ഗ്ര​ഹ​ത്തി​ലാ​ണ്. അ​ടു​ത്തി​ടെ കോ​വി​ഡ് ബാ​ധി​ത​യാ​യെ​ങ്കി​ലും അ​തി​ജീ​വി​ച്ച ഉ​മ്മ​യോ​ടൊ​പ്പ​മു​ള്ള ജീ​വി​ത​മാ​ണ്​ മ​റ്റെ​ന്തി​നേ​ക്കാ​ളും പ്രി​യ​പ്പെ​ട്ട​തെ​ന്ന്​ റ​ഫീ​ഖ്​ പ​റ​യു​ന്നു.

ദീ​ർ​ഘ​കാ​ലം അ​ബൂ​ദ​ബി​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന പി​താ​വ് മൂ​ന്നു വ​ർ​ഷം മു​മ്പാ​ണ് മ​രി​ച്ച​ത്.റി​ട്ട​യ​ർ​മെൻറ് കാ​ല​ത്തും നാ​ട്ടി​ൽ ഓ​ൺ​ലൈ​നാ​യി വി​ദൂ​ര ജോ​ലി ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. അ​ജി​ലി​റ്റി എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും വി​ടാ​തെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ക്കം. സേ​വ​ന​ത്തി​െൻറ അ​വ​സാ​ന ആ​നു​കൂ​ല്യ​വും വാ​ങ്ങി​യാ​ണ് പോ​കു​ന്ന​തെ​ങ്കി​ലും വി​സ റ​ദ്ദാ​ക്കു​ന്നി​ല്ല. ക​മ്പ​നി​യു​ടെ ലാ​പ്‌​ടോ​പ് ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​ൻ ജോ​ലി​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യാ​ണ് പ​ടി​യി​റ​ങ്ങു​ന്ന​ത്. എ​പ്പോ​ൾ തി​രി​ച്ചു​വ​ര​ണ​മെ​ന്ന്​ തോ​ന്നി​യാ​ലും വ​രാം.   33 വ​ർ​ഷ​ത്തെ സേ​വ​ന​കാ​ല​യ​ള​വി​ൽ ഒ​രി​ക്ക​ൽ​പോ​ലും ജോ​ലി​തേ​ടി ഒ​രു സ്ഥാ​പ​ന​ത്തി​ലേ​ക്കും സി.​വി അ​യ​ച്ചി​ട്ടി​ല്ല. ഒ​രു സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് അ​ടു​ത്ത​തി​ലേ​ക്ക് എ​ന്ന​നി​ല​യി​ൽ അ​ബൂ​ദ​ബി​യി​ലെ പ്ര​വാ​സ​ത്തി​നി​ടെ നാ​ല് ക​മ്പ​നി​ക​ൾ മാ​റി​യ​പ്പോ​ഴും പു​തി​യ അ​വ​സ​ര​ങ്ങ​ൾ ത​ന്നെ തേ​ടി എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റ​ഫീ​ഖ് പ​റ​യു​ന്ന​ത്.ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: ഹി​ബ, ദി​യ, ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ സ​ൽ​മ അ​ൻ​വ​ർ, സു​ൽ​ത്താ​ന ഷെ​ബി​ൻ (ഇ​രു​വ​രും കു​ടും​ബ​സ​മേ​തം അ​ബൂ​ദ​ബി​യി​ൽ).

മാധ്യമം