തൃശൂര്‍ ജില്ലയിലെ തൊയക്കാവിലുള്ള വൈദ്യ കുടുംബത്തില്‍ ജനിച്ച ഹഫീദ് തൃശൂര്‍ കേരള വര്‍മ കോളേജ്, കോയമ്പത്തൂര്‍ ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കിയത്. വാഗ്ഭടസരണിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്ഥരുമായ പണ്ഡിത വര്യന്മാരുടെ ചികിത്സാലയമായി തൊയക്കാവ് മുട്ടിക്കലിനടുത്തുള്ള മേനോത്തകായില്‍ അറിയപ്പെട്ടിരുന്നു.പരമ്പരാഗത ആയുര്‍വേദ ചികിത്സാ രംഗത്തെ കുലപതികളുടെ പാരമ്പര്യം ശ്രേഷ്‌ഠമായി നില നിര്‍ത്തിപ്പോരുന്നതില്‍ തൊയക്കാവ് മേനോത്തകായില്‍ വൈദ്യ കുടുംബത്തിലെ അഞ്ചാം തലമുറക്കാരില്‍ പ്രഗത്ഭനാണ് ഡോ.അബ്‌ദുല്‍ ഹഫീദ് മുഈനുദ്ധീന്‍.
ഹാജി കുഞ്ഞി ബാവു വൈദ്യരുടെ മകന്‍ മുഈനുദ്ധീന്‍ വൈദ്യരുടെ മകനാണ് ഡോ.ഹഫീദ്.മധ്യേഷ്യയിലെ എമിറേറ്റ്‌സ് കേന്ദ്രീകരിച്ചുള്ള ആയുര്‍ വേദിക് സെന്ററിലാണ് ഡോ.ഹഫീദ് സേവനമനുഷ്‌ഠി്‌ക്കുന്നത്. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയ ഡോ.ഹഫീദിന്റെ വിലപ്പെട്ട സംഭാവനകള്‍ ആരോഗ്യലോകം അംഗികരിക്കുകയും ആദരിക്കുകയും ചെയ്‌തിട്ടുണ്ട്.
===============
വൈദ്യ കുടുംബത്തിലെ കുലപതി അബ്‌ദുല്‍ ഖാദര്‍ വൈദ്യരുടെ മകന്‍ അമ്മുണ്ണി വൈദ്യരുടെ മകളാണ് അസീസ് മഞ്ഞിയിലിന്റെ മാതാവ് ഐഷ ഖാദര്‍.
ഹാജി കുഞ്ഞി ബാവു വൈദ്യര്‍ സഹോദരനാണ്.മുപ്പട്ടിത്തറ ബാല ചികിത്സാ വിഗ്‌ദന്‍ മുഹമ്മദ് കുട്ടി വൈദ്യരുടെയും കണ്ണോത്ത് ഷാഹുല്‍ ബാവുട്ടിയുടെയും പാടൂര്‍ അബ്‌ദുല്‍ റഹ്‌മാന്‍ കേലാണ്ടത്തിന്റെയും ഉമ്മമാര്‍ സഹോദരികളാണ്.