Monday, July 18, 2022

പ്രവാസകാലം

ഖത്തറിലെ ചിര പുരാതന ജനവാസ കേന്ദ്രങ്ങളിലൊന്നാണ്‌ ബിദ.2000 പിറന്നതിനു ശേഷമാണ്‌ ഈ ഭാഗങ്ങള്‍ പൂര്‍‌ണ്ണമായും പൊളിച്ചു മാറ്റപ്പെട്ടത്. പ്രവാസി മലയാളി കുടും‌ബങ്ങള്‍ കൂടുതലും ബിദ റുമേല എന്നീ കടലോര പ്രദേശങ്ങളിലായിരുന്നു തിങ്ങി പാര്‍ത്തിരുന്നത്. ഇന്ത്യന്‍ പല വ്യഞ്ജനങ്ങള്‍‌ക്കും മലയാള പത്ര മാധ്യമങ്ങള്‍‌ക്കും പ്രസിദ്ധമായിരുന്ന അലി ഷോപ്പും ഇന്ത്യന്‍ സൂപ്പര്‍ മാര്‍‌ക്കറ്റും ഒക്കെ ഈ ഭാഗത്തായിരുന്നു.മരണ ശിശ്രൂഷയും സം‌സ്‌കാരങ്ങളും ഒക്കെ ആതുരാലയങ്ങളിലേക്ക്‌ മാറ്റപ്പെടുന്നതിനു മുമ്പ് ബിദയിലെ കടലോര പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്.ഇപ്പോഴത്തെ ബിദ പാര്‍‌ക്കിന്റെ എതിര്‍‌ വശത്തായി കാണപ്പെടുന്ന പള്ളി പഴമകള്‍ നഷ്‌ടപ്പെടാതെ ഇന്നും സം‌രക്ഷിക്കപ്പെട്ടിട്ടുള്ളതായി കാണാം.

കോര്‍‌ണിഷ് സൗന്ദര്യ വല്‍‌കരണത്തിന്റെ്‌ പ്രാഥമിക ജോലികള്‍ നടന്നിരുന്ന എമ്പതുകളുടെ തുടക്കത്തിലാണ്‌ പ്രവാസിയായി ഖത്തറിലെത്തിയത്‌. (1980 ഫെബ്രുവരി 15) മന്നായി റൌണ്ട്‌ എബൌട്ടിലെ മാഫ്‌കൊ എന്ന സ്ഥാപനത്തിലേക്കായിരുന്നു ബോം‌ബെയില്‍ നിന്നുള്ള നിയമനം.

മധ്യേഷ്യയില്‍ നിന്നും പ്രത്യേകമായി തയാറാക്കി കൊണ്ടുവന്നിരുന്ന തമീമ എന്ന പാദ രക്ഷയുടെ പരിഷ്‌കരിച്ച പതിപ്പ്‌ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിന്റെ വിതരണ ശൃംഖല ദോഹ കേന്ദ്രമാക്കി ആരംഭിക്കുന്നതിന്റെ ഭാഗമായിരുന്നു എന്റെ നിയമനം.1982 ല്‍ ബിദയിലായിരുന്നു തമീമയുടെ ആദ്യത്തെ വിപണന കേന്ദ്രം പ്രവര്‍ത്തന സജ്ജമായത്‌.

ട്രേഡിങ് ഡിവിഷന്‍ പൂര്‍‌ണ്ണമായും സജ്ജമാകും വരെ രണ്ട്‌ വര്‍‌ഷം ഏകാന്ത ജീവിതത്തിനായിരുന്നു നിയോഗം.

ദോഹയില്‍ നിന്നും നൂറിലേറേ കിലോമീറ്റര്‍ അകലെ ഖത്തറിന്റെ വടക്കേ അതിര്‍ത്തിയും പഴയ കുടിയേറ്റ ജനവാസ കേന്ദ്രവുമായിരുന്ന റുവൈസിലായിരുന്നു അത്‌.റുവൈസില്‍ നിന്നും ഏകദേശം മൂന്ന്‌ കിലോമീറ്റര്‍ കിഴക്ക്‌ ഭാഗത്ത്‌ ശാന്ത സുന്ദരമായ കടലോരത്ത്‌ .അവിടെയാണ്‌ മാഫ്‌കൊയുടെ ഉടമയുടെ പിതാവും എമ്പതുകളിലെ കൃഷി വകുപ്പ്‌ മന്ത്രിയുമായിരുന്ന ശൈഖ്‌ ഫൈസല്‍ ബിന്‍ ഥാനി അല്‍ ഥാനിയുടെ അതിഥി മന്ദിരം . വാരാന്ത്യത്തില്‍ വിനോദത്തിനും വിശ്രമത്തിനും പറ്റിയ വിശാലമായ മണല്‍ പുറം .ഇരു ചക്ര വാഹനങ്ങള്‍ മുച്ചക്ര വാഹനങ്ങള്‍ തുറന്ന ജീപ്പുകള്‍ വിവിധതരത്തിലുള്ള ബോട്ടുകള്‍ എല്ലാം ഇവിടെ സുസജ്ജം .വൈദ്യുതി ഉണ്ടായിരുന്നു.ടലഫോണ്‍ സൌകര്യം 1981 ലാണ്‌ വന്നത്‌. പ്രത്യേക റേഡിയോ ട്രാന്‍സ്‌മിറ്ററിന്റെ സഹായത്തോടെ യായിരുന്നു ഇത്‌ പ്രര്‍‌ത്തിച്ചിരുന്നത്. വാരാന്ത്യങ്ങളില്‍ മാത്രം സജീവമായിരുന്ന ഈ തുരുത്തില്‍ ഏകനായിരുന്നുവെന്ന്‌ പറയാനാകില്ല.കാരണം കൂട്ടിന്‌ നന്ദിയുടെ സ്‌നേഹത്തിന്റെ പര്യായങ്ങളായ രണ്ട് ശുനകന്മാരും ഉണ്ടായിരുന്നു.സാ​​​ലയും സ്​​റ്റ​​​ല്ലയും.

തൊ​​​ട്ട​​​ടു​​​ത്ത സി​​​റ്റി​​​യി​​​ലെ സു​​​ര​​​ക്ഷാ സേ​​​നാം​​ഗ​​ങ്ങ​​ൾ ഇ​​​ട​​​ക്ക് ഈ ​​​വ​​​ഴി വ​​​രു​​​മാ​​​യി​​​രു​​​ന്നു. ഇ​​തൊ​​​ഴി​​​ച്ചാ​​​ല്‍ മ​​​നു​​​ഷ്യ​​​ർ ഇ​​ല്ലാ​​​ത്ത ഒ​​​രി​​​ടം എ​​ന്നു​​ പ​​റ​​യാം.​ അ​​​ധി​​​ക 

സ​​​മ​​​യ​​​വും ക​​​ട​​​ലോ​​​ര​​​ത്താ​​​ണ് ക​​​ഴി​​​ച്ചു​​ കൂ​​​ട്ടി​​​യി​​​രു​​​ന്ന​​​ത്. ഒ​​​റ്റ​​​ക്കാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും കൃ​​​ത്യ​​നി​​​ഷ്​​​ഠ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ജീ​​​വി​​​തം.1980 ലെ ​​​ജൂ​​​ലാ​​​യ് ര​​​ണ്ടാം വാ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു റ​​​മ​​​ദാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്.​ ഇ​​​തോ​​​ടെ ജീ​​​വി​​​ത ക്ര​​​മ​​​ത്തി​​​ല്‍ വ​​​ന്ന മാ​​​റ്റം കൂട്ടിനുണ്ടായിരുന്ന ശുനകന്മാര്‍‌ക്ക്‌ ഉ​​​ള്‍കൊ​​​ള്ളാ​​​ന്‍ അ​​​ധി​​​ക സ​​​മ​​​യം വേ​​ണ്ടി​​വ​​ന്നി​​ല്ല.​

എ​​​ന്നു മാ​​​ത്ര​​​മ​​​ല്ല അ​​​വ​​​രും ത​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത ക്ര​​​മം മാ​​​റ്റാ​​​ന്‍ ത​​​യ്യാ​​​റാ​​​യെ​​ന്നു​​തോ​​ന്നി.​ റ​​​മ​​​ദാ​​​ന്‍ ര​​​ണ്ടാം ദി​​​വ​​​സം മു​​​ത​​​ല്‍ ഭ​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​ന്‍ അ​​വ​​രും വി​​​മു​​​ഖ​​​ത കാ​​​ണി​​​ച്ചു​ തു​​​ട​​​ങ്ങി.​ വാ​​​ത്സ​​​ല്യം പ്ര​​​സ​​​രി​​​പ്പി​​​ക്കു​​​ന്ന മു​​​ക്ക​​​ലും മൂ​​​ള​​​ലും കൊ​​​ണ്ട് അ​​​ക്ഷ​​​രാ​​​ര്‍ഥ​​​ത്തി​​​ല്‍ വീ​​​ര്‍പ്പു​മു​​​ട്ടി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.​ അ​​​വ​​​രു​​​ടെ ഭ​​​ക്ഷ​​​ണം വി​​​ള​​​മ്പി വെ​​​ച്ച പ്ര​​​ത്യേ​​​ക പാ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തേ​​ക്ക്​​​പോ​​​യി ക്ഷ​​​ണ​ വേ​​​ഗ​​​ത്തി​​​ല്‍ തിരിച്ചെത്തുമായിരുന്നു.

പ​​​ക​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം പ​​​ഠ​​​ന മ​​​ന​​​ന​​​ങ്ങ​​ളു​​​മാ​​​യി മു​​​റി​​​യി​​​ല്‍ ത​​​ന്നെ ക​​​ഴി​​​ച്ചു കൂ​​​ട്ടു​​​മാ​​​യി​​​രു​​​ന്നു.​ അ​​​തി​​​നാ​​​ല്‍ നാ​​​യ്ക്ക​​​ള്‍ വാ​​​തി​​​ലി​​​നോ​​​ട് ചേ​​​ര്‍ന്നു​​വ​​​ന്നു കി​​​ട​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി.

ഖ​​​ത്ത​​​റി​​​ലെ പ​​​ഴ​​​യ ജ​​​ന​​വാ​​​സ ച​​​രി​​​ത്രാ​​​വ​​​ശി​​​ഷ്​​​ട​​​ങ്ങ​​​ളു​​​ടെ ബാ​​​ക്കി​​​യെ​​​ന്നോ​​​ണം മ​​​ണ്ണു​​​രു​​​ള​​​ക​​​ള്‍ കൊ​​​ണ്ട് പ​​​ണി​​​ത ഒ​​​രു ഒ​​​റ്റ മി​​​നാ​​​ര പ​​​ള്ളി വ​​​രാ​​​ന്ത​​​യി​​​ലാ​​​ണ് ന​​​മ​​​സ്‌കാ​​​രം നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്.​ സാ​​​യാ​​​ഹ്​​​ന പ്രാ​​​ര്‍ഥ​​​ന ക​​​ഴി​​​ഞ്ഞ് എ​​​ന്തെ​​​ങ്കി​​​ലും ഭ​​​ക്ഷ​​​ണം ഒ​​​രു​​​ക്കി​​​യ​​​തി​​​ന്​ ശേ​​​ഷം ക​​​ട​​​ൽ​ക്ക​​​ര​യി​​​ലേ​​​ക്ക്​ വ​​​രും.​അ​​​ട​​​ച്ച ഒ​​​രു പാ​​​ത്ര​​​ത്തി​​​ല്‍ കു​​​റ​​​ച്ച് ഈ​​​ത്ത​​​പ്പ​​​ഴ​​​വും ക​​രു​​​തും.​ആ​​​കാ​​​ശം ചോ​​​ക്കു​​​ന്ന​​​തു വ​​​രെ പാ​​​രാ​​​യ​​​ണ​​​ങ്ങ​​​ളി​​​ലും ദിക്‌റ്‌​​​ക​​​ളി​​​ലും മു​​​ഴു​​​കും.​ എ​​​ല്ലാ​​​റ്റി​​​നും സാ​​​ക്ഷി​​​ക​​​ളാ​​​യി ര​​​ണ്ട് കാവല്‍ നാ​​​യ്ക്ക​​​ളും.

മു​​​ന്‍കാ​​​ലു​​​ക​​​ള്‍ നീ​​​ട്ടി മു​​​ഖം എന്റെ നേ​​​രെ​​​യാ​​​ക്കി ആ​​​ര്‍ദ്ര​​​ത​​​യോ​​​ടെ കി​​​ട​​​ക്കും.​ആ​​​കാ​​​ശം ക​​​ര​​​ഞ്ഞു ക​​​ല​​​ങ്ങു​​​മ്പോ​​​ള്‍ അ​​​ട​​​ച്ചു​​ വെ​​​ച്ച പാ​​​ത്ര​​​ത്തി​​​ല്‍ നി​​​ന്ന്​ ഒ​​​രു ഈ​​​ത്ത​​​പ്പ​​​ഴം  രു​​​ചി​​​ക്കേ​​​ണ്ട താ​​​മ​​​സം ര​​​ണ്ടു​ പേ​​​രും ത​​​ങ്ങ​​​ള്‍ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​ത്തളികയിലേ​​ക്ക്​ കു​​​തി​​​ക്കും.

താമസ സ്ഥ​​​ല​​​ത്തും അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ലും അ​​​തി​​​നു ചു​​​റ്റും മാ​​​ത്ര​​​മാ​​​യി വൈ​​​ദ്യു​​​തി പ​​​രി​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു.​​ പ​​​ള്ളി​വ​​രാ​​​ന്ത​​​യി​​​ല്‍ മെ​​​ഴു​​​കു​​​തി​​​രി വെ​​​ട്ടം കൊ​​​ളു​​​ത്തി മ​​ഗ്​​​രി​​ബ് അ​​​ദാ​​​ന്‍ മു​​​ഴ​​​ക്കും.​ ഈ​​​രേ​​​ഴു​​​ല​​​ക​​​വും  ബാ​​​ങ്കു​വി​​​ളി കേ​​ട്ടി​​​രി​​​ക്കാ​​​നാ​​​ണ് സാ​​​ധ്യ​​​ത.​ മ​​​ണ​​​ല്‍ കാ​​​ടി​​​നെ മു​​​സ്വ​​​ല്ല​​​യാ​​​ക്കി ക​​​ട​​​ല്‍ തി​​​ര​​​മാ​​​ല​​​ക​​​ളെ പി​​​ന്ന​​​ണി​​​യാ​​​ക്കി​​യു​​ള്ള പ​​​ട​​​ച്ച​ത​​മ്പു​​​രാ​​​നു​​​മാ​​​യു​​​ള്ള അ​​​ക്ഷ​​​രാ​​​ര്‍ഥ​​​ത്തി​​​ലു​​​ള്ള സ​​​മാ​​​ഗ​​​മം അ​​​നി​​​ര്‍വ​​​ച​​​നീ​​​യ​​​മെ​​​ന്ന പ്ര​​​യോ​​​ഗ​​​ത്തി​​​നും അ​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു.​

പ്ര​​​ത്യേ​​​ക നി​​​ശാ പ്രാ​​​ര്‍ഥ​​​ന​​​ക​​​ള്‍ റൂ​​​മി​​​ല്‍ ത​​​ന്നെ​​​യാ​​​ണ് നി​​​ര്‍വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്. ​പ്രാ​​​ര്‍ഥ​​​ന ന​​​ട​​​ക്കു​​​മ്പോ​​​ള്‍ വാ​​​തി​​​ല്‍ അ​​​ട​​ച്ചി​​​ടാ​​​ന്‍ ശു​​​ന​​​ക​​​ന്മാ​​​ര്‍ സ​​​മ്മ​​​തി​​​ക്കി​​​ല്ല.​എ​​​ല്ലാം ക​​​ഴി​​​ഞ്ഞ് വാ​​​ത്സ​​​ല്യ​​​പൂ​​​ര്‍വ്വം ഒ​​​രു ത​​​ലോ​​​ട​​​ല്‍ ഈ ​​​മി​​​ണ്ടാ​​ മൃ​​​ഗ​​​ങ്ങ​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​വെ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം.​ പു​​​ല​​​രു​​​ന്ന​​​തോ​​​ടെ എ​​​ല്ലാ നാ​​​യ്ക്ക​​​ളും ഉ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ സാ​​​ല​​​യും സ്​​​റ്റ​​ല്ല​​​യും ഉ​​​ണ​​​ര്‍ന്നി​​​രി​​​ക്കു​​​മാ​​​യി​​​രു​​​ന്നു, ഏ​​​കാ​​​ന്ത പ​​​ഥി​​​കന്റെ വ്ര​​​ത വി​​​ശു​​​ദ്ധി​​​യു​​​ടെ പ​​​ക​​​ലു​​​ക​​​ള്‍ക്ക് സാ​​​ക്ഷി​​​യാ​​​കാ​​​ന്‍.​ അ​​​വ​​​രു​​​ടെ നിഷ്‌‌കളങ്കമായ സ്നേ​​​ഹ ​​പ്ര​​​ക​​​ട​​​നം ക​​​ണ്ട് കണ്ണീര്‍ പു​​​ര​​​ണ്ട ക​​​ട​​​ലോ​​​രം ഒ​​​രു ക​​​ഥ​​​യ​​​ല്ല ക​​​വി​​​ത​​​യും.​പ​​​ച്ച​​യാ​​​യ ജി​​​വി​​​താ​​​നു​​​ഭ​​ത്തിന്റെ ഉ​​​പ്പു പു​​​ര​​​ണ്ട ചി​​​ത്ര​​​വും ച​​​രി​​​ത്ര​​​വു​​മാ​​ണ​​ത്.കടലിന്റെ അനന്തതയെനോക്കി നെടുവീര്‍പ്പിട്ടും കണ്ണെത്താത്ത മരുഭൂമിയെ നോക്കി ദികര്‍ ചൊല്ലിയും സമയം നീക്കുമായിരുന്നു .ദൈവത്തോട്‌ മാത്രം സംസാരിക്കുന്ന ദിവസങ്ങളായിരുന്നു അധികവും .ഒരു മനുഷ്യനെ കാണണമെങ്കില്‍ റുവൈസില്‍ വരണം .നിര്‍ണ്ണയമില്ലാത്ത പരുക്കന്‍ പാതയിലൂടെ ഒരു മുച്ചക്ര വാഹന സവാരി.റുവൈസിലെ കോഴിക്കോട്ടുകാരന്റെ റസ്റ്റോറന്റിലെ വിലാസത്തിലാണ്‌ നാട്ടില്‍ നിന്നും കത്തുകള്‍ വന്നിരുന്നത്‌.ബോംബെയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഗള്‍ഫ്‌ മലയാളി എന്ന മാഗസിനും പോസ്റ്റ്‌ വഴി കിട്ടുമായിരുന്നു.അതില്‍ മണല്‍ കാട്ടിലെ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തിരുന്നു. മാസത്തിലൊരിക്കല്‍ ദോഹയില്‍ വരും.കാലത്ത്‌ 7 മണിയ്‌ക്ക്‌ ബലദിയയുടെ മറൂണ്‍ നിറമുള്ള ബസില്‍ 2 റിയാല്‍ കൊടുത്താല്‍ ദോഹയിലെത്താം .എവി ഉണ്ണിയുടെ സിതാരയില്‍ ഒരു ദിവസം രാത്രി തങ്ങും. പോരുമ്പോള്‍ എല്ലാ പഴയ പത്രങ്ങളും മാഗസിനുകളും ഒരു ചുമട്‌ കൂടെ കൊണ്ടുപോരും . ഒരു മാസക്കാലം വായനക്കുള്ളവ.പഠന മനങ്ങള്‍‌ക്കായിരുന്നു കൂടുതല്‍ സമയവും ചെലവിട്ടത്.അറേബ്യന്‍ ചരിത്ര വീഡിയോകള്‍ കണ്ടും കേട്ടും അറബി സം‌സാര ഭാഷ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.വിലപ്പെട്ട ക്ലാസിക്കുകളും മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളും വായിച്ചു തീര്‍‌ത്തതും ഇവിടെ വെച്ചായിരുന്നു.1992 ല്‍ പ്രതീക്ഷ പുറത്തിറക്കിയ എന്റെ മാണിക്യ ചെപ്പ്‌ എന്ന കവിതാ സമാഹാരത്തിലെ ഒട്ടുമിക്ക കവിതകളും വിരിഞ്ഞത്‌ ഈ മരുക്കാട്ടില്‍ വെച്ചായിരുന്നു.

വളരെ വിരളമായാണെങ്കില്‍ പോലും ചില മലയാളി സം‌ഘങ്ങള്‍ ഇവിടെ എത്തിപ്പെടാറുണ്ട്‌.അത്തരത്തിലൊരു മലയാളി സം‌ഘം ഒരിക്കല്‍ ഇവിടെ വിരുന്നുകാരായി വന്നു.ഏറെ സന്തോഷത്തോടെയായിരുന്നു അവര്‍ യാത്ര പറഞ്ഞു പോയത്. കൂട്ടത്തില്‍ മാപ്പിള സം‌ഗീത ചുവയുള്ള എന്റെ ചില രചനകളും കൊണ്ടു പോയി.കേട്ടൂ ഖലീഫ ഉമറൊരു ഗാനം, മക്കത്ത്‌ പൂത്തൊരു പൂവ്‌..തുടങ്ങിയ രചനകള്‍ ഈ ഏകാന്ത തുരുത്തില്‍ ജനിച്ച വരികളായിരുന്നു. ഇതൊക്കെയാണ്‌ അവര്‍ കൊണ്ടു പോയത്‌.ഒരിക്കല്‍ ദോഹയിലെത്തി ഒരു കാസറ്റ് കടയുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ അവിചാരിതമായി ആ ഗാനങ്ങള്‍ കേള്‍‌ക്കാനിടയായി.വില കൊടുത്തു വാങ്ങുകയും ചെയ്‌തു.ഏറെ ഹൃദ്യമായി സം‌ഗീതം നല്‍‌കപ്പെട്ടിരുന്നുവെങ്കിലും മനസ്സിനെ വല്ലതെ നൊമ്പരപ്പെടുത്തിയിരുന്നു.രചയിതാവിനെ പരിചയപ്പെടുത്താത്തതിലല്ല  മറിച്ച്‌ രചനകളുടെ പിതൃത്വം മറ്റൊരാളില്‍ ചേര്‍‌ക്കപ്പെട്ടതിലായിരുന്നു സങ്കടം.

ഭക്ഷണം സ്വയം പാകം ചെയ്യുമായിരുന്നു.ചുട്ട മത്സ്യവും റൊട്ടിയും എന്നതായിരുന്നു വിഭവങ്ങളിലെ മുഖ്യ ഇനം .കടലില്‍ പോയി മത്സ്യം പിടിച്ചു കൊണ്ടുവന്നു വലിയ ഫ്രീസറില്‍ സൂക്ഷിക്കും .വേലിയേറ്റ നേരത്ത്‌ ഏകദേശം രണ്ട്‌ കിലോമീറ്റര്‍ കടലിലേയ്‌ക്ക്‌ ബോട്ടില്‍ പോയാല്‍ അവിടെ ഒരു ചെറിയ തുരുത്ത്‌ ഉണ്ട്‌ .പാറയും കണ്ടല്‍ കാടും കടല്‍ ചെടികളും ഒക്കെയുള്ള തുരുത്ത്‌.'ഖര്‍ഖുര്‍' എന്ന്‌ അറബികള്‍ പറയുന്ന ഒരു കുരുത്തിക്കൊട്ട കയറില്‍ കെട്ടി കടലിലെറിയും. കയറിന്റെ അറ്റം തുരുത്തിലെ പാറക്കല്ലില്‍ കെട്ടിയിടും .വെള്ളം ഇറങ്ങിയ സമയത്ത്‌ വീണ്ടും പോയി ഈ കുരുത്തി വലിച്ചു കയറ്റും . നിറയെ മത്സ്യങ്ങളുണ്ടായിരിക്കും .സാഫി എന്ന മത്സ്യമായിരിക്കും കൂടുതലും.

മനുഷ്യന്റെ ചെത്തവും ചൂരുമില്ലാത്ത ഈ ഏകാന്ത തീരം വാരാന്തങ്ങളില്‍ സജീവമാകും. സര്‍വ സന്നാഹങ്ങളും പരിചാരകരുമടങ്ങിയ ഒരു പട തന്നെയുണ്ടാകും.ഓരോ വാരാന്തവും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കും.പച്ച മനുഷ്യനെ കണ്‍ നിറയെ ഒന്നു കാണാന്‍.അകലെ നിന്നു തന്നെ പൊടി പാറിച്ചു കൊണ്ടുള്ള വാഹനപ്പെരുക്കത്തോടെയായിരിക്കും വാരാന്തത്തിന്റെ തുടക്കം .മഗ്‌രിബ്‌ നമസ്‌കാരം കഴിഞ്ഞാല്‍ കാല്‍പന്തു കളി തുടങ്ങും. ഒരു ടീമില്‍ ഗോള്‍ കീപറായി ഞാനും ഉണ്ടാകും. അന്ന്‌ ഒപ്പം കളിച്ചവര്‍ ഇന്ന്‌ ഖത്തറിലെ വിവിധ മന്ത്രാലയങ്ങളിലും ഔദ്യോഗിക രംഗങ്ങളിലും ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്‌.കളിയും കുളിയും കഴിഞ്ഞ്‌ വിസ്‌തരിച്ചുള്ള മച്‌ബൂസ്‌ വട്ടം .പിന്നെ പുലരുവോളം ദഫ്‌ മുട്ടിയും പാട്ടുപാടിയും ബഹളമയമായിരിക്കും.എല്ലാം കഴിഞ്ഞു എല്ലാവരും പോയിക്കഴിഞ്ഞാല്‍ പിന്നെയും ഏകാന്തത മാത്രം .

റുവൈസ്‌ ജീവിതത്തിലെ റമദാനുകള്‍ ഓര്‍മ്മയിലെ ജ്വലിക്കുന്ന അനുഭവങ്ങളാണ്‌. കാരക്കയും വെള്ളവുമായി കടലോരത്തിരിക്കുമ്പോള്‍ വിങ്ങിപ്പൊട്ടുന്ന ചക്രവാളവും പടച്ച തമ്പുരാനും മാത്രമുള്ള ലോകത്തിരുന്ന്‌ നോമ്പു തുറന്ന മഗ്‌രിബുകള്‍ .കളിമണ്ണുരുട്ടി പണിത പള്ളിയുടെ വരാന്തയില്‍ ഒറ്റക്കായിരുന്നു നമസ്‌കരിച്ചിരുന്നതെങ്കിലും ഒരു ലോകം മുഴുവന്‍ പിന്നിലുള്ള പ്രതീതിയിലായിരുന്നു......

ചക്രം പോലെന്‍ ഖല്‍ബിന്‍

വക്രങ്ങള്‍ നൊമ്പരക്കുഴിയിലുരുളുമ്പോള്‍

ചക്കിലാട്ടും തനി എണ്ണക്കുരു പോലെ

ചിത്തം തകരുന്നേ ........

എന്നൊക്കെ അറിയാതെ എഴുതിയിട്ട 

അനിര്‍വചനീയമായ മുഹൂര്‍ത്തങ്ങള്‍.

കണ്ണീരുണങ്ങാത്ത ദിനരാത്രങ്ങള്‍...

രണ്ട് വര്‍‌ഷം പൂര്‍‌ത്തിയാകുന്നതോടെ അവധിയില്‍ പോയി തിരിച്ചെത്തി.1982 മുതലായിരുന്നു തമീമ ട്രേഡിങിന്റെ ആരം‌ഭം.

എമ്പതുകളിലെ ബിദ ഇന്ന്‌ ഓര്‍‌മ്മയില്‍ മാത്രം.തൊട്ടടുത്ത മുശേരിബ്‌ പ്രദേശത്തെ രണ്ട്‌ തെരുവുകളായിരുന്നു ശാര  കഹറബയും ശാര ദിവാനും.ഖത്തറിന്റെ വൈദ്യതി മന്ത്രാലയത്തിന്റെ മുഖ്യ കേന്ദ്രവും ഭരണാധികാരിയുടെ ദിവാന്‍ കാര്യാലയവും പ്രസ്‌തുത പരിസരത്ത്‌ സ്ഥിതി ചെയ്‌തിരുന്നതിനാലായിരിക്കാം തെരുവുകള്‍‌ക്ക്‌ യഥാക്രമം ഈ പേരുകള്‍ നല്‍‌കപ്പെടാന്‍ കാരണം. റയാന്‍ പാതയില്‍ നിന്നും തുടങ്ങി പഴയ ടലികമ്മ്യൂണിക്കേഷന്‍ കവലയില്‍ വന്നവസാനിച്ചിരുന്ന ഈ  തെരുവുകള്‍ പ്രസിദ്ധിയാര്‍‌ജിച്ച പഴയകാല  വിപണനന കേന്ദ്രങ്ങളായിരുന്നു.

ഇലക്‌ട്രോണിക് ഉല്‍‌പന്നങ്ങളുടെ കച്ചവടത്തില്‍ ഒന്നാം നിരക്കാരായ നാഷണല്‍,അത്യാധുനികതയുടെ പേരും പൊരുളുമുള്ള മോഡേണ്‍ ഹോം,സമയ നിഷ്‌ടയുടെ രാജകീയ അടയാളങ്ങളായ റാഡൊ റോളക്‌സ്,പലവ്യഞ്ജനങ്ങളുടെ പഴമക്കാരായ സൈദ,തുണിത്തരങ്ങളില്‍ കേമന്മാരായ അല്‍‌ സഹ്‌റയും ബോം‌ബെ സില്‍‌ക്‌സും,പുതു പുത്തന്‍ ഗാനോപഹാരങ്ങളും ചല ചിത്രങ്ങളും വിതരണം ചെയ്‌തിരുന്ന സ്റ്റാര്‍ വേള്‍‌ഡ്‌,ഫാസ്റ്റ് ഫുഡ്‌ ശൃംഘലകള്‍‌ക്ക്‌ ദോഹയില്‍ തുടക്കം കുറിച്ച സ്റ്റര്‍‌ലിങ്,ട്രാവല്‍ ഏജന്‍‌സികളുടെ പാരമ്പര്യക്കാരായ ഏഷ്യന്‍ ട്രാവല്‍‌സും ക്ലിയൊ പാട്രയും,വാടക വാഹനങ്ങള്‍ ആദ്യമായി നിരത്തിലിറക്കിയ അല്‍‌മുഫ്‌താഹ്‌,പാത രക്ഷകളില്‍ മുന്‍‌പന്തിയില്‍ നില്‍‌ക്കുന്ന തമീമയുടെ രണ്ടാമത്തെ ശാഖ,സ്വര്‍‌ണ്ണാഭരണങ്ങള്‍ പണിതു നല്‍‌കിയിരുന്ന കനറ, മധേഷ്യയിലെ പ്രാതല്‍ വിഭവങ്ങളില്‍ പ്രചുര പ്രചാരമുള്ള ഹമ്മുസ്‌ വിളമ്പുന്ന ബൈറൂത്ത്‌ റസ്റ്റോറന്റ്‌,ഇന്ത്യയില്‍ വിശിഷ്യാ തെന്നിന്ത്യക്കാരുടെ ഇഷ്‌ട രുചിയായ മസാല ദോശ ലഭിക്കുന്ന വെല്‍‌കം റസ്റ്റോറന്റ്‌, തുടങ്ങിയ സ്ഥാപനങ്ങള്‍ എടുത്ത്‌ പറയേണ്ടവയാണ്‌.

മലയാളികളായ പണ്ഡിത കേസരികളുടെ വിജ്ഞാന വിരുന്നുകള്‍‌ക്കും ആഴ്‌ച ക്ലാസുകള്‍‌ക്കും സാക്ഷ്യം വഹിച്ച മസ്‌ജിദ്‌ ഗാനവും മസ്‌ജിദ്‌ ഖലീഫയും ഈ പരിസരത്തായിരുന്നു.ഗാര്‍ഡന്‍  റസ്റ്റോറന്റിന്റെ എതിര്‍‌ വശത്തെ മസ്‌ജിദ്‌ ഖലീഫയുടെ ഒഴിഞ്ഞ ഇടമായിരുന്നു പ്രദേശത്തെ വാഹന പാര്‍‌കിങ് കേന്ദ്രം.പഠാണികളും ബലൂചികളും കായികാധ്വാനമുള്ള പണികള്‍‌ക്കിറങ്ങാന്‍ ഒത്തു കൂടിയിരുന്നതും ഇവിടെയായിരുന്നു.ദൃശ്യ ശ്രാവ്യ പ്രസാരണ മാധ്യമങ്ങള്‍ വര്‍‌ത്തമാനാവസ്ഥപോലെ പുരോഗമിച്ചിട്ടില്ലാതിരുന്നതിനാല്‍ ലൈബ്രറികള്‍ വഴിയായിരുന്നു ആസ്വാദകര്‍ തങ്ങളുടെ അഭിരുചികള്‍‌ക്ക്‌ പരിഹാരം കണ്ടെത്തിയിരുന്നത്. പുതിയ പ്രഭാഷണങ്ങള്‍ സം‌ഗീത സമാഹാരങ്ങള്‍ ചലചിത്രങ്ങള്‍ എന്നിവയുടെ റെക്കാഡുകള്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്‌തിരുന്ന പ്രശസ്‌തമായ സ്ഥാപനങ്ങള്‍ അധികവും ഈ ഭാഗങ്ങളില്‍ തന്നെയായിരുന്നു.സര്‍‌ക്കാര്‍ അര്‍‌ധ സര്‍‌ക്കാര്‍ എണ്ണ ഊര്‍‌ജ കമ്പനികള്‍ തുടങ്ങിയവയില്‍ ജോലിയുള്ള സമ്പന്ന ഇന്ത്യന്‍ കുടും‌ബങ്ങളുടെ വിശിഷ്‌ട ഭോജന ശാലകളും ദോഹയുടെ ഹൃദയ ഭാഗത്തു തന്നെയായിരുന്നു.

പഴയ കാലവും കോലവും ഓര്‍‌മ്മകളാക്കി മുശേരിബ്‌ അത്യാധുനികതയുടെ കവാടമായി മാറിയിരിക്കുന്നു.

-----------

മഞ്ഞിയില്‍