ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍.
മാമദ് ഹാജി - ചേക്കായി (ഇമ്പാര്‍ക്കിന്റെ സഹോദരിയുടെ മകള്‍) ദമ്പതികളിലെ കുഞ്ഞു മഞ്ഞിയില്‍,പാത്തുമ്മു കുഞ്ഞുബാപ്പു,അബ്‌ദു റഹിമാന്‍ (അന്തമ്മു), റഹീമ ഹംസ പാടൂര്‍,ഹംസ മഞ്ഞിയില്‍ തുടങ്ങി എല്ലാവരും മണ്‍മറഞ്ഞു.പാത്തീവിയിലുള്ള മകന്‍ ദാവൂദ്,കുഞ്ഞു മോളിലുള്ള മക്കള്‍ സുലൈമാന്‍,ഐഷ പാടൂര്‍ തുടങ്ങിയവരെല്ലാം അന്ത്യയാത്ര പറഞ്ഞു.
വലിയ ബാപ്പുട്ടി, ചാവക്കാട് ബാപ്പുട്ടി, മഞ്ഞിയില്‍ ബാപ്പുട്ടി എന്നിവര്‍ ജേഷ്‌ഠാനുജന്മാരുടെ മക്കളാണ്.പെരിങ്ങാട് ബാപ്പുട്ടിയുടെ മക്കളാണ് രായം മരക്കാര്‍ മഞ്ഞിയില്‍ മാമദ് ഹാജി,മഞ്ഞിയില്‍ ബാവു, മഞ്ഞിയില്‍ ഖാദര്‍, ഉമ്മാച്ചു കുട്ടി അബ്‌ദു റഹിമാന്‍(ഓവുങ്ങല്‍),ബീവു ഖാദര്‍ മുസ്‌ല്യാര്‍ (പെരിങ്ങാട്),കുഞ്ഞുമോള്‍ കുഞ്ഞുമോന്‍ കണ്ണോത്ത് തുടങ്ങിയവര്‍..
രായം മരക്കാര്‍ മഞ്ഞിയില്‍ ബാപ്പുട്ടിയുടെ ഇതര ഭാര്യമാരിലും സന്താനങ്ങളുണ്ട്.അതില്‍ പാടൂര്‍ കയ്യക്കുട്ടിയുടെ മക്കളാണ് പാടൂര്‍ പട്ടേല്‍ സെയ്‌തു മുഹമ്മദ്,ഹമീദ് എന്നീ രണ്ട് സഹോദരങ്ങള്‍.പൊന്നാനിയില്‍ നിന്നുള്ള ഭാര്യയില്‍ ഉള്ള മകളാണ് പുവ്വത്തുരിലെ ബീ കുട്ടി മഞ്ഞിയില്‍.
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരില്‍ പെട്ട മക്കളാണ് അടിമു മഞ്ഞിയില്‍ (പാലക്കാട്) സെയ്‌തു മഞ്ഞിയില്‍,കുഞ്ഞു മൊയ്‌തു മഞ്ഞിയില്‍,ആമിന മഞ്ഞിയില്‍.ആമിന മഞ്ഞിയിലിന്റെ മക്കളാണ് ഹമീദ്,മുഹമ്മദ് (മൊമ്മക്ക).
മഞ്ഞിയില്‍ കുടുംബത്തിലെ ജേഷ്‌ഠാനുജന്മാരിലെ ബാപ്പുട്ടിയുടെ മകളാണ് നബീസ.
ബാപ്പുട്ടി ഇമ്പാര്‍ക്കിന്റെ സഹോദരിമാരാണ് കുഞ്ഞുമോളും പാത്തുട്ടിയും. കുഞ്ഞുമോള്‍ക്ക് മക്കളില്ല.പാത്തുട്ടിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകനാണ് മുഹമ്മുണ്ണി.മുഹമ്മുണ്ണി വിവാഹാനന്തരം ആന്തമാനിലേയ്‌ക്ക് പോയി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നു രോഗ ബാധിതനായി മരണപ്പെട്ടു.പാത്തുട്ടിയുടെ രണ്ടാമത്തെ ഭര്‍ത്താവിലുള്ള മക്കളാണ് ഖാലിദ്,ചേക്കായി,പാത്തുമ്മു തുടങ്ങിയവര്‍.പാത്തുട്ടിയുടെ ഈ രണ്ട് പെണ്‍മക്കാളാണ് പെരിങ്ങാട്ട് ബാപ്പുട്ടിയുടെ മക്കളായ മാമദ് ഹാജിയുടേയും ബാവു മഞ്ഞിയിലിന്റെയും സഹധര്‍മ്മിണികള്‍.എന്നാല്‍ തൊയക്കാവ് ഏര്‍ച്ചം വീട്ടില്‍ അമ്മുണ്ണി വൈദ്യരുടെ മകള്‍ ഐഷയാണ് ഖാദര്‍ മഞ്ഞിയിലിന്റെ ഭാര്യ.