Sunday, September 18, 2022

കാരണവര്‍

ഞങ്ങളുടെ തറവാട്ടു കാരണവന്മാരുടെ ശുനക പ്രേമത്തെ സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.1

1970 ല്‍വിടവാങ്ങിയ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടിയും 2018 ല്‍ പരലോകം പൂകിയ കുഞ്ഞു മോന്‍ ഇമ്പാര്‍‌ക്കും വേട്ടനായ്‌ക്കളെ പോറ്റുന്നതില്‍ അതീവ തല്‍‌പരരായിരുന്നു.

ലോക കേസരികളായി അറിയപ്പെട്ടിരുന്ന വളര്‍‌ത്ത്‌ നായ്‌ക്കള്‍ കാരണവന്മാരുടെ കമ്പങ്ങളിലൊന്നായിരുന്നു.പോമറേനിയന്‍ പോലുള്ള നായ്‌ക്കള്‍ നാട്ടുകാര്‍‌ക്ക്‌ വലിയ കൗതുക കാഴ്‌ച തന്നെയായിരുന്നു.നായ്‌ക്കള്‍ക്ക്‌ പ്രത്യേക ഭക്ഷണ ശേഖരം തന്നെ ഉണ്ടായിരുന്നു.അതിനുള്ള പരിചാരകരും പരിശ്രമക്കാരും. 

ഡോബർമാൻ,ലാബ്രഡോര്‍,ഡാൽമേഷ്യന്‍,ഗ്രേറ്റ് ഡെയിൻ തുടങ്ങിയ പട്ടികളിലെ പട്ടികകള്‍ ചാവക്കാട്ടുകാര്‍ പരിചയപ്പെടുന്നത് ഇമ്പാറക്‌ കുടും‌ബത്തിലൂടെയായിരുന്നെന്നു പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല.

ഡോബർമാൻ ജനുസ്സ് അവയുടെ ധൈര്യത്തിനും ബുദ്ധിശക്തിക്കും വിശ്വസ്തതക്കും പേരുകേട്ടവയാണ്. കാവലിനും പൊലീസ് നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചു പോരുന്നു.

ലാബ്രഡോര്‍ ജന്മംകൊണ്ട്‌ ന്യൂഫൗണ്ട്‌ ലാന്റു കാരന്‍.നീന്തുവാനുള്ള കഴിവ്‌ ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ക്കും നാവികര്‍ക്കും പ്രിയപ്പെട്ടവന്‍.പരിശീലനം നല്‍കിയാല്‍ നായാട്ടിനും ബോംബ്‌ സ്ക്വാഡിലും ഒക്കെ നന്നായി ശോഭിക്കുവാന്‍ കഴിവുള്ള വര്‍‌ഗം.ആളുകളുമായി എളുപ്പത്തില്‍ സൗഹൃദം കൂടുന്നതിനാല്‍ കാവലിനു മറ്റു ജനസ്സുകളെ അപേക്ഷിച്ച്‌ അത്ര നല്ലതല്ല.എങ്കിലും കുട്ടികളുമായും മറ്റും വളരെവേഗം ഇണങ്ങുന്ന സൗമ്യ പ്രകൃതക്കാരനാണ്‌ ലാബ്രഡോര്‍.

ഡാൽമേഷ്യന്‍.പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരമാണ്‌.ഈ ജന പ്രിയ ഇനം.ഗ്രേറ്റ് ഡെയിൻ.അനുസരണ ശീലനായ ഒന്നാന്തരം തന്നെയത്രെ.

എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴിയെ അന്വര്‍ഥമാക്കും വിധമത്രെ വര്‍‌ത്തമാന വാര്‍‌ത്താ കൗതുകങ്ങള്‍ ...

===========

അസീസ് മഞ്ഞിയില്‍