Tuesday, March 14, 2023

ഷമീറ

മുഹമ്മദ് കുട്ടി വൈദ്യരുടെ സഹോദരി ഫാത്തിമ മുഹമ്മദാലിയുടെ മകന്‍ മുഹമ്മദിന്റെ (ഇത്തിക്കുന്നത്ത്) ഭാര്യ ഷമീറ (39) നിര്യാതയായി. ദീര്‍‌ഘകാലമായി ചികിത്സയിലായിരുന്നു.കൂരിക്കുഴിയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

അവസാന യാത്രക്കുള്ള   ഒരുക്കത്തോടെയായിരുന്നു ഷമീറ. പൂര്‍‌ണ്ണമായ ബോധത്തോടെയും ബോധ്യത്തോടെയുമാണ്‌ അവര്‍ യാത്രയായത്.ലോക രക്ഷിതാവായ തമ്പുരാന്‍ അവരൂടെ പാരത്രിക ജീവിതം സ്വര്‍‌ഗ്ഗീയമാക്കി അനുഗ്രഹിച്ചരുളുമാറാകട്ടെ.

ഖബറടക്കം പെരിങ്ങോട്ടുകര ജാറത്തിങ്കല്‍ പള്ളി ഖബര്‍‌സ്ഥാനില്‍ നടക്കും.മക്കള്‍ സുഹൈല,അഹമ്മദ് ഫാതിഹ്,ബിലാല്‍ മുഹിയദ്ദീന്‍.

14.03.2023