1985 ഏപ്രില്‍ ഒന്നിനായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ സത്കാരം നടന്നത് ഏപ്രില്‍ നാലിനും. അവിസ്‌മരണീയമായ മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍.
അഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 1990 ജനുവരി അഞ്ചിനായിരുന്നു ആദ്യത്തെ കണ്‌മണി.എന്നാല്‍ കാത്തിരിന്ന് കിട്ടിയ അബ്‌സ്വാര്‍ പതിമൂന്നാമത്തെ വയസ്സില്‍ 2003 ജൂണ്‍ 26 ന് തിരിച്ചു വിളിക്കപ്പെട്ടു.എല്ലാ സുഖ ദുഃഖങ്ങളിലും പ്രായാധിക്യത്തിലും തളരാതെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പ്രിയപ്പെട്ട ഉമ്മ 2017 ഒക്‌ടോബറില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി.
അബ്‌സ്വാറിന്റെ താഴെയുള്ള അന്‍സ്വാറും ഹിബയും വിവാഹിതരാണ്.കല്ലയില്‍ ഇസ്‌ഹാക് സാഹിബിന്റെ മകള്‍ ഇര്‍ഫാനയാണ് അന്‍സാറിന്റെ സഹ ധര്‍മ്മിണി.വലപ്പാട് നമ്പൂരി മഠത്തില്‍ മന്‍സൂര്‍ സാഹിബിന്റെ മകന്‍ ഷമീറാണ് ഹിബമോളുടെ ഭര്‍ത്താവ്.ഹിബ ഷമീര്‍ ദാമ്പത്യവല്ലരിയില്‍ ഇരട്ടകളായ രണ്ടോമനകള്‍.മുഹമ്മദ് ഫലഖും മുഹമ്മദ് ഫായിഖും.നാലാമത്തെ മകന്‍ ഹമദ് പഠനം പൂര്‍ത്തീകരിച്ചു ജോലി അന്വേഷണത്തിലാണ്.അബ്‌സ്വാറിന്റെ വിയോഗാനന്തരം പിറന്ന അമീനമോള്‍ പഠനം തുടരുന്നു.മക്കള്‍ എല്ലാവരും ധാര്‍മ്മിക സനാതന മൂല്യങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരാണ്.
കഴിഞ്ഞു പോയ സമ്മിശ്രമായ നാള്‍ വഴികള്‍ ഓര്‍ത്തെടുക്കുന്ന അവസരത്തില്‍ പ്രാര്‍ഥനാ പൂര്‍വ്വം സര്‍വ്വലോക പരിപാലകനായ നാഥനെ സ്‌മരിക്കുകയാണ്.