Wednesday, May 17, 2023

അവധിക്കാല പ്രവര്‍‌ത്തനങ്ങള്‍

2023 പിറന്നതിനു ശേഷം അവധിക്ക് നാട്ടിലേക്ക് പോയി.ആദ്യത്തെ ഒരു മാസം ചികിത്സക്കും വിശ്രമത്തിനും ഉപയോഗപ്പെടുത്തി.പിന്നീട്‌ പ്രദേശത്തെ ഖുബ മസ്‌‌ജിദില്‍ ഖുത്വുബ ഏല്‍‌പിക്കപ്പെട്ടത് യഥാവിധി നിര്‍‌വഹിച്ചു.തുടര്‍‌ന്ന് പ്രസ്ഥാനത്തിന്റെ എഴുപതിയഞ്ചാം വാര്‍‌ഷികവുമായി ബന്ധപ്പെട്ട പരിപാടികളില്‍ സജീവമായി.ഗുരുവായൂര്‍ ഏരിയ പരിപാടികള്‍‌ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പാവറട്ടി ഖുബ മദ്രസയില്‍ നടന്ന സം‌ഗമം ഉദ്‌ഘാടനം ചെയ്‌തു.വെന്മേനാട്‌ ഹല്‍‌ഖ സം‌ഘടിപ്പിച്ച ക്ഷണിക്കപ്പെട്ടവര്‍‌ക്ക്‌ വേണ്ടിയുള്ള പൊതു പരിപാടിയില്‍ പ്രഭാഷണം നടത്തി.

റമദാന്‍ പ്രാരം‌ഭത്തോടെ പരിശുദ്ധ മാസത്തെ സ്വാഗതം ചെയ്‌തു കൊണ്ടുള്ള ചാവക്കാട് - ഗുരുവായൂര്‍ ഏരിയകളില്‍ തിരുവത്രെ,കോടമുക്ക്‌ - തൊയക്കാവ്‌ തുടങ്ങി വിവിധ ഇടങ്ങളില്‍ പ്രഭാഷണം നടത്തി.റമദാന്‍ സമാഗതമായതിനു ശേഷം പാടൂര്‍ മസ്‌‌ജിദ് റഹ്‌മ,പുവ്വത്തൂര്‍ മസ്‌‌ജിദ് ഖുബ,മുതുവട്ടൂര്‍ രാജ മസ്‌ജിദ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പകലിലും തറാവീഹിനോടനുബന്ധിച്ചും പ്രഭാഷണങ്ങള്‍ നടത്തി.പാടൂര്‍ ഹല്‍‌ഖയില്‍ പ്രവര്‍‌ത്തകര്‍‌ക്ക് വേണ്ടി പ്രത്യേക പഠന ശിബിരത്തില്‍ മുഖ്യ പ്രഭാഷണം നടത്തി.

സം‌സ്ഥാനത്തുടനീളം നന്മയുടെ - പ്രസാരണ ദൗത്യവുമായി ബന്ധപ്പെട്ട് സം‌ഘടിപ്പിച്ച  ക്വിസ്സ് പരിപാടിയില്‍,ഗുരുവായൂര്‍ മേഖലയുടെ ക്വിസ്സ്മാസ്റ്റര്‍ ആയിരുന്നു.

കുടും‌ബ ഇഫ്‌ത്വാര്‍ സം‌ഗമങ്ങള്‍ സം‌ഘടിപ്പിക്കുകയും വിവിധ പരിപാടികളില്‍ സം‌ബന്ധിക്കുകയും ചെയ്‌തു.തിരുനെല്ലൂര്‍ മഹല്ലില്‍ നടന്ന വിശാലമായ ഇഫ്‌ത്വാര്‍  സം‌ഗമത്തില്‍ റമദാന്‍ സന്ദേശം നല്‍‌കി.

ഗുരുവായൂര്‍ മേഖല സം‌ഘടിപ്പിച്ച ഖുര്‍‌ആന്‍ സമ്മേളനത്തില്‍ ഖുര്‍‌ആനിന്റെ തീരങ്ങളിലൂടെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

പ്രദേശത്തെ പാവറട്ടി ഖുബ മസ്‌‌ജിദില്‍ പെരുന്നാള്‍ ഖുത്വുബ നിര്‍‌വഹിച്ചു.പെരുന്നാള്‍ പ്രമാണിച്ച് കാരക്കാട് ഗുരുവായൂര്‍ വനിത ഹല്‍‌ഖയുടെ ഈദ് സം‌ഗമത്തില്‍ പൊതു സമൂഹത്തെ അഭിസം‌ബോധന ചെയ്‌തു.

==========

അബ്‌‌ദുല്‍ അസീസ് മഞ്ഞിയില്‍