Thursday, October 19, 2023

ഇര്‍‌ഫാനയുടെ പുതിയ ചുവടുവയ്‌പ്

ഇര്‍ഫാന മോള്‍ ആദ്യമായി ഒരു ഇന്റര്‍ നാഷണല്‍ പ്രസന്റേഷനില്‍ പങ്കെടുത്തു.AI GENERATED LITERATURE : CREATIVITY AND AUTHORSHIP എന്നതായിരുന്നു വിഷയം. ST: ALOYSIUS കോളേജിലായിരുന്നു പ്രൗഡോജ്ജ്വലമായ വേദി.ഇതില്‍ ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി നിശ്ചിത ദിവസത്തിനകം പ്രസ്‌‌തുത വിഷയത്തിന്റെ ഹ്രസ്വ വിശദീകരണം സമര്‍‌പ്പിക്കുന്നത് അം‌ഗീകരിക്കുന്നതോടെയാണ്‌ അവതരിപ്പിക്കാനുള്ള അസുലഭാവസരം ലഭിക്കുന്നത്.

ഇതിലൂടെ  പരിഗണിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതോടെ ISBN  പോലുള്ള പ്രമുഖ ജേര്‍‌ണലുകളില്‍ പ്രകാശിപ്പിക്കപ്പെടും.അത് ഭാവി പഠനത്തിനും പഠനേതര കാര്യങ്ങളിലും മുതല്‍ കൂട്ടാകുകയും ചെയ്യും.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള അഥവാ ഒരു അന്തര്‍ദേശീയതലത്തിലുള്ള ചര്‍‌ച്ചാ വേദിയില്‍ അവസരം ലഭിക്കുന്നതും വലിയ നേട്ടമായി കാണുന്നു.

മനസ്സും മസ്‌തിഷ്‌‌കവും എല്ലാ അര്‍‌ഥത്തിലും വികസിക്കേണ്ട കാലത്ത് വൈജ്ഞാനിക മേഖലയുടെ വിവിധ മാനങ്ങളില്‍ ഭാവി തലമുറ ഉയര്‍‌ന്നു നില്‍‌ക്കേണ്ടതിന്റെ അനിവാര്യമായ കാലത്ത് കൊച്ചു കാല്‍‌വെപ്പുകള്‍ പരസ്‌‌പരം അറിയുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണം എന്നതിന്റെ തിരിച്ചറിവിലാണ്‌ കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

പ്രാര്‍‌ഥനകളില്‍ ഓര്‍‌ക്കുമല്ലോ നാഥന്‍ അനുഗ്രഹിക്കട്ടെ. 

============