പ്രവാസം സാധ്യമാക്കിയ മലയാളി ഗൾഫ് സാംസ്കാരിക കൈമാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘മലയാളി ഗൾഫ്: സാംസ്കാരിക അടയാളങ്ങൾ’. ഗൾഫ് പ്രവാസം കേരളത്തിൽ സാധ്യമാക്കിയ സാമ്പത്തിക വികസനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, സാഹിത്യം, ശബ്ദം, തൊഴിൽ, കൂട്ടായ്മകൾ തുടങ്ങി നിരവധി വ്യവഹാരങ്ങൾ നിർണയിക്കുന്ന സാംസ്കാരികം എന്ന സുപ്രധാന ഉള്ളടക്കത്തെ വേണ്ട രീതിയിൽ അടയാളപ്പെടുത്തുന്ന രചനകൾ കുറവാണ്.
എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഈ ലേഖന സമാഹാരം മലയാളി ഗൾഫിന്റെ സാംസ്കാരിക കലർപ്പിനെ അടയാളപ്പെടുത്തുന്നു.
വി. മുസഫർ അഹമ്മദ്, ഡോ. നിഷ മാത്യു, ഡോ. ഷെഫീക്ക് വളാഞ്ചേരി, പ്രഫ. എം.എച്ച്. ഇല്യാസ്, സെബാസ്റ്റ്യൻ കസ്റ്റലിയർ, കെ.കെ. ബാബുരാജ്, റഫീക്ക് തിരുവള്ളൂർ, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കരീംഗ്രഫി, ഇ.കെ. ദിനേശൻ, ബഷീർ ഉളിയിൽ, അഫീഫ് അഹ്മദ്, മുഹമ്മദ് ഫർഹാൻ, ഡോ. ഹുദൈഫ റഹ്മാൻ, രൂപേഷ് കുമാർ, എം.സി.എ. നാസർ, അഷ്റഫ് താമരശ്ശേരി, ഡോ.താജ് ആലുവ, ഡോ. വി.എം.മുനീർ, പ്രസന്നൻ കെ.പി, അബ്ദുൽ അസീസ് മഞ്ഞിയിൽ എന്നിവരാണ് രചയിതാക്കൾ. ബോൾഡ് പേജ് പബ്ലിക്കേഷനാണ് പ്രസാധകർ. ഐ.പി.എച്ച് ആണ് വിതരണം.