മകന്‍ ഹമദിനുള്ള ഇണയെ കണ്ടെത്തുന്നതിലേക്ക് യാദൃശ്ചികമായി തുറക്കപ്പെട്ട വഴിയില്‍ ഹിബയുടെ പിതാവ് ബുഖാറയില്‍ ഷിബിലിയും ഞാനും വിശേഷങ്ങള്‍ പ്രാധാന്യത്തോടെ പങ്കുവെച്ചു.
ഡിസംബര്‍ 19, 2024 ന് രാവിലെ ഞങ്ങള്‍ മുല്ലശ്ശേരിയിലെ വസതിയില്‍ വെച്ച് പരസ്‌പരം പ്രാഥമികമായി ചര്‍ച്ച ചെയ്‌തു.
അല്‍ജാമിഅ ഇസ്‌ലാമിയ്യയില്‍ ഉസൂലുദ്ദീന്‍ വിദ്യാര്‍ഥിനിയാണ് സാഹിത്യകാരിയായ ഹിബ ഷിബിലി.
ഡിസംബര്‍ 20,2025 ന് പ്രസ്‌തുത സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെട്ടു.
അഥവാ ഡിസംബര്‍ 19, 2024 ന് തുടങ്ങിവെച്ച വര്‍ത്തമാനങ്ങളുടെ സാക്ഷാല്‍കാരം.
കൂട്ടുകുടുംബങ്ങളുടെ നല്ല പ്രാതിനിധ്യം ഉണ്ടായി.നല്ലൊരു സദസ്സും നികാഹ് ഖുത്വുബയും സ്വാദിഷ്ടമായ ഭക്ഷണവും..എന്നായിരുന്നു പ്രതികരണങ്ങൾ.
കെട്ടകാലമെന്ന് ആക്ഷേപിക്കപ്പെടുന്ന കാലത്ത്,അനുവദനീയമായ ആഘോഷങ്ങള്‍ പോലും ആഭാസങ്ങളായി മാറ്റിയെഴുതപ്പെടുന്ന കാലത്ത് കോട്ടമൊന്നുമേല്‍ക്കാതെ പ്രൗഡ ഗംഭീരമായ സദസ്സില്‍ ഡോ.നഹാസ് മാളയുടെ നേതൃത്വത്തില്‍ നടന്ന നികാഹ് സുമനസ്സുക്കള്‍ ആസ്വദിച്ചു എന്നതും ഇരട്ടിമധുരം തരുന്നുണ്ട്.
പങ്കെടുത്തവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി.
ധന്യമായ ഒരു സംഗമം അനുവദിച്ചരുളിയ തമ്പുരാന് സർവ്വസ്‌തുതിയും....
