Showing posts with label ഉമ്മര്‍ ഇമ്പാര്‍‌ക്ക് വിട. Show all posts
Showing posts with label ഉമ്മര്‍ ഇമ്പാര്‍‌ക്ക് വിട. Show all posts

Friday, March 27, 2026

ഉമ്മര്‍ ഇമ്പാര്‍‌ക്ക് വിട പറഞ്ഞു

ഉമ്മര്‍ ഇമ്പാര്‍‌ക്ക് വിട പറഞ്ഞിരിക്കുന്നു. ദീര്‍ഘകാലമായി രോഗ ശയ്യയിലായിന്ന ഉമ്മര്‍ ഇമ്പാര്‍‌ക്കിന്റെ ആരോഗ്യനില തീരെ തൃപ്‌തികരമല്ലാത്ത അവസ്ഥയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കലാകാരനും ഇടത് ചിന്തകനും എഴുത്തുകാരനുമായ ഉമ്മര്‍ ഇമ്പാര്‍‌ക്ക് കണ്ടാണശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു
അന്ത്യശ്വാസം വലിച്ചത്.

മൃതദേഹം മുന്‍ നിശ്ചയപ്രകാരം തൃശൂര്‍ മെഡിക്കല്‍ കോളേജിന്‌ കൈമാറും.

1947 മെയ്‌ 4 ന്‌ ജനനം അന്ത്യം 2026 മാര്‍‌ച്ച് 27 .ബാപ്പുട്ടി ഇമ്പാറകിന്റെ മൂന്നാമത്തെ മകനാണ്‌.ഭാര്യ ഷംല ഉമ്മർ.മൂത്ത മകൾ  നാജിയ ഉമ്മർ (ചിത്രകലാ ബിരുദ ധാരി),രണ്ടാമത്തെ മകള്‍ നജ്‌‌മത്ത് ഉമ്മർ (കംപ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനിയർ), മൂന്നാമത്തെ മകള്‍ നാഹിദ ഉമ്മർ (ഇന്ത്യൻ ഓവർസീസ് ബേങ്ക് ഉദ്യോസ്ഥ),നാലാമത്തെ മകള്‍ ഡോ. നാജിദ ഉമ്മർ (അസിസ്റ്റന്റ് പ്രൊഫസർ, അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി. നാജിയ ഉമ്മറിനെപ്പോലെത്തന്നെ താഴെയുള്ള മൂന്ന് പേരും നല്ല ചിത്രകാരികൾ കൂടെയാണ്.

മൂത്ത മരുമകന്‍ അരുൺ ജോളി(ക്യു ബ്രസ്‌‌റ്റ്‌ ഡവലപ്‌മന്റ്‌ കമ്പനി), രണ്ടാമത്തെ മരുമകൻ അഹമ്മദ് ശഹാബ് (ഫഡറല്‍ ബാങ്കിന്റെ ഡൽഹി ബ്രാഞ്ചിൽ സീനിയർ മാനേജര്‍), അബൂദാബിയിലുള്ള മൂന്നാമത്തെ മരുമകൻ രിയാസ്(സെയില്‍‌സ്‌ സൂപ്പര്‍ വൈസര്‍ - സഫ ഡയറീസ്‌).

ഹാജി കുഞ്ഞുമോന്‍ ഇമ്പാറക്കും സഹോദരന്‍.അബു ഇമ്പാര്‍‌ക്കുമാണ്‌ മൂത്ത സഹോദങ്ങള്‍.സഹോദരിമാര്‍:-ഉമ്മാച്ചു ബാവ സാഹിബ്‌,ഖയ്യു അബൂബക്കർ പുലയമ്പാട്ട്,സൈനബ മാമു ചീരാടത്ത്,റുഖിയ അബ്‌ദുട്ടി മുണ്ടേങ്കാട്ടില്‍, മുത്തു ബീവി ഹം‌സ ബ്രോഡ്‌വെ.എന്നിവരാണ്‌.

സമൂഹ്യ രാഷ്‌ട്രീയ സാം‌സ്‌ക്കാരിക രം‌ഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

============
മഞ്ഞിയില്‍